Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Obituary. Show all posts
Showing posts with label Obituary. Show all posts

കുറുങ്കാടന്‍ കമ്മദ് നിര്യാതനായി

Written By mvarthasubeditor on Tuesday, June 26, 2012 | 12:43 AM


മോങ്ങം: ചെറുവത്തൂര്‍ കുഴിഞ്ഞോടിപറമ്പില്‍ കുറുങ്കാടന്‍ കമ്മദ് (45) നിര്യാതനായി.

മാതാവ്: പിലാക്കച്ചാലില്‍ ആഇശുമ്മ. ഭാര്യ: കടവന്‍ ഫാത്വിമ ആമയൂര്‍. മക്കള്‍: അശ്‌റഫ്, വാജിദ്, സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, അലവി, രായിന്‍, അബ്ബാസ്, ആമിന. മറിയുമ്മ, സുലൈഖ. ഖബറടക്കം ചെറുവത്തൂര്‍ മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

English Summery
Kurunkadan Kammad passes 
12:43 AM | 0 comments

യുവ എഞ്ചിനീയര്‍ കെട്ടിടത്തില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

Written By Malappuram News on Monday, June 25, 2012 | 11:59 PM

എടപ്പാള്‍: യുവ എഞ്ചിനീയറെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണതൊഴിലാളിയായ ബംഗാള്‍ സ്വദേശിയെ പൊലീസ് തിരയുന്നു. അഗളി അട്ടപ്പാടി ചാവടിയൂര്‍ മേലേമുള്ളി മണിയുടെ മകന്‍ രവി (22)യെയാണ് എടപ്പാളിലെ നിര്‍മാണം നടക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളജ് കെട്ടിടത്തിലെ ഇരുട്ടുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് നിര്‍മാണ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം സിമന്റ് കട്ടകളും മറ്റും ദേഹത്ത് ഇട്ട നിലയിലായിരുന്നു.
മൃതദേഹം കണ്ടെത്തിയത് മുതല്‍ നിര്‍മാണ തൊഴിലാളിയായ ബംഗാള്‍ സ്വദേശി മിത്രനെ കാണാനില്ലായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഷൊര്‍ണൂരിലാണെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. ഇയാളാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പൊന്നാനി സി ഐ. വി അബ്ദുല്‍മുനീര്‍, വളാഞ്ചേരി സി ഐ. എ എം സിദ്ദിഖ്, തിരൂര്‍ ഡി വൈ എസ് പി മുഹമ്മദ് സലീം എന്നിവര്‍ സ്ഥലത്തെത്തി. സ്ഥലത്തുണ്ടായിരുന്ന മലയാളികളും ബംഗാളികളുമായ തൊഴിലാളികളെ ചോദ്യംചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Keywords: Murder, Edappal, Obituary, Malappuram, കേരള, 
11:59 PM | 0 comments

ഒപി ടിക്കറ്റിനായി ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഒപി ടിക്കറ്റിനായി ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചക്ക് 1.30ഓടെയാണ് കണ്ണമംഗലം വട്ടപ്പൊന്ത കാഞ്ഞോളിപ്പടിക്കല്‍ മാന്യൂനില്‍ വീട്ടില്‍ നാരായണന്‍(39) ആണ് മരിച്ചത്. 

ശ്വാസം മുട്ടലിന് ഡോക്ടറെ കാണിക്കാന്‍ ഭാര്യ സുലോചനയോടൊപ്പം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിയതായിരുന്നു. ഒപി ടിക്കറ്റിനായി ഏറെ നേരം വരി നിന്ന് നാരായണന്‍ വരിയില്‍ കുഴഞ്ഞു വീഴുകയും അല്‍പ സമയത്തിനകം മരിക്കുകയുമായിരുന്നു.
ഒപി ടിക്കറ്റ് എടുക്കാതെ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ ഇവരെ ആശുപത്രി ജീവനക്കാര്‍ ടിക്കറ്റ് എടുത്ത് വരാന്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നാരോപിച്ച് ഒരു സംഘം ആശുപത്രിയില്‍ ബഹളം വെച്ചു. ഇതിനിടയില്‍ചിലര്‍ ആശുപത്രി ഓഫീസ് കെട്ടിടത്തിന്റെ താഴെ നിലയിലെ ജനല്‍ചില്ല് അടിച്ചു തകര്‍ത്തു.

കുഴഞ്ഞു വീണയാളെ കൊണ്ട് പോകാന്‍ വീല്‍ചെയര്‍ ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ എത്തിച്ചുകൊടുത്തില്ലെന്നും ആളുകള്‍ ആരോപിച്ചു. വിവരം അറിഞ്ഞെത്തിയ തിരൂരങ്ങാടി പോലീസാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് കസ്റ്റ്ഡിയിലെടുത്തതായി അറിയുന്നു. 

അതേ സമയം അത്യാഹിത രോഗികളെ ഒപി ടിക്കറ്റ് എടുക്കാതെ തന്നെ പരിശോധിക്കുകയും ചികിത്സ നല്‍കുകയും ചെയ്യാറുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ സരള നായര്‍ പറഞ്ഞു.മരിച്ച നാരായണന്റെ മൃതദേഹം പിന്നീട് ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടു പോയി. മക്കള്‍ ബബീഷ്, സുഭീഷ്, സജീഷ്.

English Summery
Youth fell down and dead in hospital
11:46 PM | 0 comments

തിരൂരങ്ങാടി വാഹനാപകടം: മരണസംഖ്യ നാലായി

Written By mvarthasubeditor on Sunday, June 24, 2012 | 10:12 AM

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു.

വേങ്ങര ഇരിങ്ങല്ലൂര്‍ കുഴിപ്പുറം പരേതനായ ചെവിടികുന്നന്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (69), പരപ്പനങ്ങാടി പുത്തന്‍കടപ്പുറം നാക്കടിയന്റെ പുരയ്ക്കല്‍ റസാക്കിന്റെ ഭാര്യ ഷാഹിദ (30), കോഴിക്കോട് ചേളന്നൂര്‍ ചീരങ്കോട് വീട്ടില്‍ ഹംസക്കോയ (58) പൂക്കിപ്പറമ്പ് വാളക്കുളം ഞാറക്കാട്ട് മാട്ടാന്‍ മുഹമ്മദിന്റെ മകന്‍ സാദിഖലി (20) എന്നിവരാണ് മരിച്ചത്.

ഇന്നലെ രണ്ടുമണിയോടെ വെന്നിയൂര്‍ അങ്ങാടിക്കു സമീപമായിരുന്നു അപകടം. പരപ്പനങ്ങാടിയില്‍നിന്നു കോട്ടയ്ക്കലിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് റോഡിനു കുറുകെ മറിയുകയായിരുന്നു. വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

അപകടം നടന്നയുടനെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഒട്ടേറെപ്പേരുടെ ജീവന്‍ രക്ഷിച്ചത്. റോഡില്‍ മറിഞ്ഞ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചും മറ്റുമാണ് ആളുകളെ പുറത്തെടുത്തത്. തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘം, തിരൂരങ്ങാടി, കോട്ടയ്ക്കല്‍ പൊലീസ്, ഹൈവേ പൊലീസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

English Summery
Tirurangadi accident: death toll increased to four
10:12 AM | 0 comments

നിയന്ത്രണം വിട്ട സ്കൂള്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കുന്നമംഗലം: കാരന്തൂര്‍ മര്‍കസിനു സമീപം നിയന്ത്രണം വിട്ട സ്കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. വഴിയാത്രക്കാരനു പരുക്കേറ്റു. കൈതപ്പൊയില്‍ കാരാട്ട്തൊടികയില്‍ മുഹമ്മദ് നിസാറിന്റെ മകന്‍ സുബൈര്‍ മുഹമ്മദ് നിസാര്‍(15) ആണു മരിച്ചത്. മര്‍കസ് ഇംഗിഷ് മീഡിയം സ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ്. പരുക്കേറ്റ ചെലവൂര്‍ താളിപ്പറമ്പില്‍ സദാനന്ദനെ(45) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാലരയോടെ മര്‍കസ് ജംക്ഷനിലാണ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലൂടെ നടന്നുപോയ വിദ്യാര്‍ഥിയെയും വഴിയാത്രക്കാരനെയും ഇടിക്കുകയായിരുന്നു. നിര്‍ത്തിയ സ്കൂട്ടറിലും ഇടിച്ചശേഷമാണ് ബസ് നിന്നത്. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് അംഗമായ വിദ്യാര്‍ഥി മര്‍കസില്‍ നടന്ന പൊതുപരിപാടിക്ക് എത്തിയതായിരുന്നു. ഇൌ പരിപാടിയില്‍ പങ്കെടുത്തവരെ തിരിച്ചുകൊണ്ടു പോവുകയായിരുന്ന മര്‍കസ് സ്കൂളിന്റെ തന്നെ ബസാണ് അപകടം വരുത്തിയത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥിരം അപകടമേഖലയായ ഇവിടെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബസ് നീക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ചേവായൂര്‍ സിഐ പ്രകാശന്‍ പടന്നയില്‍, കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബസ് നീക്കിയത്.

English Summery
Student killed in accident
8:22 AM | 0 comments

ബസും ലോറിയും കൂട്ടിയിച്ച് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Written By mvarthasubeditor on Saturday, June 23, 2012 | 3:12 PM

മലപ്പുറം: കോട്ടയ്ക്കലിനടുത്ത് വെന്നിയൂര്‍ ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരുക്ക്.
3:12 PM | 0 comments

പനി ബാധിച്ച് ഫോറസ്റ്റ് ഗാര്‍ഡ് മരിച്ചു

മലപ്പുറം: പനിബാധിച്ച് ഫോറസ്റ്റ് ഗാര്‍ഡ് മരിച്ചു. നിലമ്പൂര്‍ റേഞ്ച് ഗാര്‍ഡ് കുറ്റിപ്പുറം സ്വദേശി കെ.പി രതീഷാണ്‌ മരിച്ചത്.

English Summery
Fever: Forest guard died 
8:48 AM | 0 comments

ഖൈറുന്നിസയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന്‌ ആവശ്യം

മലപ്പുറം: തെന്നല കൊടക്കല്ലിങ്ങല്‍ ഭഗവതിക്കാവുങ്ങല്‍ കുഞ്ഞിക്കോയയുടെ മകള്‍ ഖൈറുന്നീസ(27)യുടെ മരണം കൊലപാതകമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ബന്ധുക്കള്‍. പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ ഖൈറുന്നീസയെ പീഡിപ്പിച്ചിരുന്നതായി ഇവര്‍ ആരോപിച്ചു. ഈ മാസം ഏഴിനു ഭര്‍ത്താവ് കുറ്റിപ്പാല ആതിരശ്ശേരി കാളമണ്ണില്‍ റിയാസിന്റെ വീട്ടില്‍വച്ചാണു മരണം. മൃതദേഹവും പരിസരവും കൊലപാതകം സംബന്ധിച്ച സൂചനകളാണു നല്‍കിയത്.

തലേന്ന് എടരിക്കോട്ടുള്ള മന്ത്രവാദിയുടെ നേതൃത്വത്തില്‍ വീട്ടില്‍ പൂജ നടന്നിരുന്നു. എന്നാല്‍, പ്രാഥമിക വിവരങ്ങള്‍ അന്വേഷിക്കാന്‍പോലും പൊലീസ് എത്തിയില്ലെന്നും കുഞ്ഞിക്കോയ, നെഹ്റുദര്‍ശന്‍ ജില്ലാ പ്രസിഡന്റ് ജലീല്‍ തൊട്ടിയില്‍, അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കി.

English Summery
Ghairunnisa's death: Relative demands Crime Branch probe
7:56 AM | 0 comments

ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് ചാലിയാറില്‍ മുങ്ങിമരിച്ചു

നിലമ്പൂര്‍: താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആദിവാസി യുവാവ് കുളിക്കുന്നതിനിടെ ചാലിയാറില്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ പാടിക്കുന്ന് കോളനിയിലെ പരേതനായ പത്മനാഭന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (32) ആണ് മരിച്ചത്. 

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഉണ്ണിക്കൃഷ്ണനെ തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗികളുടെ ബാഹുല്യം കാരണം പിറ്റേന്നു രാവിലെ കുളിക്കാന്‍ പുഴയിലേക്കു പോയി. മടങ്ങിവരാത്തതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ കോവിലകം പാറക്കടവില്‍ തീരത്തോടു ചേര്‍ന്ന് മൃതദേഹം കണ്ടെത്തി. ഭാര്യ: മിനി.

English Summery
Youth drowned dead in Chaliyar
7:40 AM | 0 comments

ഡ്രൈവര്‍ മിനിലോറിയുടെ വാതിലിനും തെങ്ങിനുമിടയില്‍പെട്ട് മരിച്ചു

പാണ്ടിക്കാട്: മിനിലോറി ഉരുണ്ടുനീങ്ങിയതു കണ്ട് ചാടിക്കയറിയ ഡ്രൈവര്‍ വാഹനത്തിന്റെ വാതിലിനും തെങ്ങിനുമിടയില്‍പ്പെട്ടു മരിച്ചു. പന്തല്ലൂര്‍ കിഴക്കുംപറമ്പ് കലകപ്പാറ മൂസ (55) ആണ് മരിച്ചത്. കിഴക്കുംപറമ്പ്-നെന്മിനി റോഡിലെ ഇരട്ടക്കുഴിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം. പ്രദേശത്ത് ഒരു ഗൃഹപ്രവേശത്തിന് ഫര്‍ണിച്ചറുമായി എത്തിയതായിരുന്നു.

സാധനം ഇറക്കിയ ശേഷം മിനിലോറി ഉരുണ്ടുനീങ്ങുകയായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം കബറടക്കി. ആയിഷയാണ് മൂസയുടെ ഭാര്യ. മക്കള്‍: റംലത്ത്, സുഹ്റ, അബ്ദുസ്സമദ്, നജീസ, ഹൈറുന്നീസ, ഉസ്മാന്‍, ഷബീബ. മരുമകന്‍: മുസ്തഫ (മേലാറ്റൂര്‍).

English Summery
Driver killed in accident
7:34 AM | 0 comments

മുജാഹിദ് പണ്ഡിതന്‍ കെ.എസ്.എ തങ്ങള്‍ നിര്യാതനായി

Written By mvarthasubeditor on Friday, June 15, 2012 | 3:26 PM

മലപ്പുറം: പ്രമുഖ മുജാഹിദ് പണ്ഡിതന്‍ വണ്ടൂര്‍ കൂരാട് ഖാസിയാരകത്ത് അബ്ദുല്‍ ഖാദര്‍ എന്ന കെ.എസ്.എ തങ്ങള്‍ നിര്യാതനായി. ജംഇയ്യത്തു സലഫിയ്യ സ്ഥാപനങ്ങളുടെ പ്രസിഡന്റും പാറല്‍ മമ്പാട്ട് മൂല ഹൈസ്കൂള്‍ മാനേജറുമായിരുന്നു. ഭാര്യ ജമീല. മക്കള്‍ ഹുസൈന്‍ കോയ തങ്ങള്‍, ജാഫര്‍ അലി (അല്‍ഐന്‍), സിദ്ധീഖലി, മുഹമ്മദ് അശ്റഫ്, മുഹമ്മദ് റഫീഖ്(അധ്യാപകന്‍ പാറല്‍ മമ്പാട്ട് ഹൈസ്കൂള്‍), സുഹറാബീവി, സുലൈഖ, ശരീഫ, മുനീറ, റൈഹാനത്ത,ത്വാഹിറ.
ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം നാല്മണിക്ക് തെക്കുമ്പുറം ജുമാമസ്ജിദില്‍.
Keywords: Malappuram, Ksa tangal passes 

3:26 PM | 0 comments

നേവി­യില്‍ ചേരാന്‍ നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങിയ കൂട്ടു­കാര്‍ മുങ്ങി­ മ­രിച്ചു

Written By mvarthasubeditor on Thursday, June 14, 2012 | 11:35 PM

തേഞ്ഞി­പ്പലം: നേവി­യില്‍ ചേരു­ന്ന­തിന് നീന്തല്‍പ­ഠി­ക്കാ­നായി വയ­ലിലെ മണ്‍കുഴി­യില്‍ നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങിയ കൂട്ടു­കാര്‍ മുങ്ങി­ മ­രിച്ചു. ഒള­കര കുന്നത്ത് കാരോ­ളില്‍ വിജ­യന്റെ മകന്‍ ജിബിന്‍(17), ക­ാരോളില്‍ ദാസന്റെ മകന്‍ ഷിജിന്‍ ദാസ് (17) എന്നി­വ­രാണ് മരി­ച്ച­ത്.­ ഇ­ന്നലെ വൈകീട്ട് മൂന്ന് മണി­യോ­ടെ­യാണ് സംഭവം.­ ഹ­യര്‍ സെക്ക­ണ്ടറി പഠനം പൂര്‍ത്തി­യാ­ക്കിയ ഇരു­വരും നേവി­യില്‍ ചേരു­ന്ന­തി­നായി തയ്യാ­റെ­ടു­ക്കു­ക­യാ­യി­രു­ന്നു. നേവി­യില്‍ ചേരുന്നതി­നുള്ള ഇന്റര്‍വ്യൂ­വില്‍ പങ്കെ­ടു­ക്കുന്ന­തിന് വേണ്ടി നീന്തല്‍ പഠി­ക്കാനാണ് ഇരു­വരും വയലിലെത്തി­യ­ത്. കളിമണ്‍ എടു­ത്ത­തിനെ തുടര്‍ന്ന് രൂപ­പ്പെട്ട കുഴി­യി­ലാണ് നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങി­യ­ത്. മണ്‍കു­ഴിക്ക് സമീപം വിദ്യാര്‍ഥി­ക­ളുടെ വസ്ത്രവും മൊബൈല്‍ ഫോണും കിട­ക്കു­ന്നത് ശ്രദ്ധ­യില്‍ പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ വയ­ലിലെ തൊഴി­ലാ­ളി­കള്‍ നാട്ടു­കാരെ അറി­യി­ക്കു­കയും തിര­ച്ചില്‍ നട­ത്തു­ക­യു­മാ­യി­രു­ന്നു. ­ഒ­രാ­ളുടെ മൃത­ദേഹം പെട്ടെന്ന് കണ്ടെ­ത്താ­നാ­യെ­ങ്കിലും മണി­ക്കൂ­റു­കള്‍ നീണ്ട തിര­ച്ചി­ലി­നൊ­ടു­വി­ലാണ് രണ്ടാ­മത്തെ മൃത­ദേഹം കണ്ടെ­ത്താ­നാ­യ­ത്.­ തി­രൂ­ര­ങ്ങാടി താലൂക്ക് ആശു­പ­ത്രി­യില്‍ പോസ്റ്റു­മോര്‍ട്ടം നട­ത്തി. ഇരു­വ­രു­ടെയും മൃത­ദേഹം ഇന്ന് സംസ്‌ക­രി­ക്കും.

രേ­ണു­ക­യാണ് ജിബിന്റെ മാതാ­വ്.­ സ­ഹോ­ദ­ര­ങ്ങള്‍: വിപിന്‍,­ കാ­വ്യ. വസ­ന്ത­യാണ് ഷിബിന്‍ ദാസിന്റെ മാതാ­വ്. സഹോ­ദ­ര­ങ്ങള്‍: സിനില്‍ ദാസ്, ഷിബിന്‍ ദാസ്. ജിബിന്‍ ചേളാരി വൊക്കേ­ഷ­ണല്‍ ഹയര്‍ സെക്ക­ണ്ടറി സ്‌കൂളിലും ഷിജിന്‍ ദാസ് തിരൂ­ര­ങ്ങാടി ഗവ.­ഹ­യര്‍സെ­ക്ക­ണ്ടറി സ്‌കൂളിലുമാണ് ഹ­യര്‍ സെക്ക­ണ്ടറി പഠനം പൂര്‍ത്തി­യാ­ക്ക­യ­ത്.
English Summery
Friends drowned dead
11:35 PM | 0 comments

വിദ്യാര്‍ഥി­ക­ളുടെ മര­ണ­ത്തിന് കാര­ണ­മാ­യത് കളി­മണ്ണ് എടുത്ത കുഴിതേ­ഞ്ഞി­പ്പ­ലം: ഉ­റ്റ­സു­ഹൃ­ത്തു­ക്ക­ളാ­യ ഒ­ള­ക­ര പു­ക­യൂര്‍­കു­ന്ന­ത്ത് കാ­രോ­ളില്‍ വി­ജ­യ­ന്റെ മ­കന്‍ ജി­പിന്‍ (17), കാ­രോ­ളില്‍ ദാ­സ­ന്റെ മ­കന്‍ ഷി­ജിന്‍­ദാ­സ് (17) എ­ന്നി­വ­രു­ടെ മ­ര­ണ­ത്തി­ന് വ­ഴി­യൊ­രു­ക്കി­യ­ത് ക­ളി­മണ്‍ ഖ­ന­ന­ത്തി­നാ­യി വ­യ­ലില്‍ നിര്‍­മി­ച്ച കു­ഴി­യി­ലെ വെ­ള­ള­ക്കെ­ട്ട്. പെ­രു­വ­ള്ളൂര്‍ പ­ഞ്ചാ­യ­ത്തി­ലെ ഏ­നാ­വൂര്‍ വ­യ­ലി­ലെ കു­ഴി­യി­ലാ­ണ് ഇ­വര്‍ നീ­ന്തല്‍­പ­ഠി­ക്കാ­നാ­യി ഇ­റ­ങ്ങി­യ­ത്. പെ­രു­വ­­ള്ളൂര്‍ പ­ഞ്ചാ­യ­ത്തി­ന്റെ വി­വി­ധ ഭാ­ഗ­ങ്ങ­ളില്‍ ക­ളി­മണ്‍ ഖ­ന­ന­വും വ­യല്‍­നി­ക­ത്ത­ലും വ്യാ­പ­ക­മാ­ണെ­ന്ന കാ­ര്യം സി­റാ­ജ് നേ­ര­ത്തെ വാര്‍­ത്ത നല്‍­കി­യി­രു­ന്നു. പ­ഞ്ചാ­യ­ത്തി­ലെ ചീ­നി­പ്പാ­ടം, ഏ­നാ­വൂര്‍, ചു­ള്ളി­യോ­ട് എ­ന്നി­വി­ട­ങ്ങ­ളി­ലെ വ­യ­ലു­ക­ളി­ലാ­ണ് വന്‍­തോ­തി­ലു­ള്ള ക­ളി­മണ്‍­ഖ­ന­നം ന­ട­ക്കു­ന്ന­ത്. ഇ­തേ തു­ടര്‍­ന്ന് വ­യ­ലു­ക­ളില്‍ വ­ലി­യ കു­ഴി­കള്‍ രൂ­പ­പ്പെ­ട്ടി­ട്ടു­ണ്ട്. ര­ണ്ട് വര്‍­ഷം മു­മ്പ് ചീ­നി­പ്പാ­ട­ത്ത് ഇ­ത്ത­ര­ത്തി­ലു­ള്ള വെ­ള്ള­ക്കു­ഴി­യില്‍ വീ­ണ് ര­ണ്ട് പേര്‍ മ­രി­ച്ചി­രു­ന്നു. അ­ടി­ക്ക­ടി ദു­ര­ന്ത­മു­ണ്ടാ­യി­ട്ടും ക­ളി­മണ്‍ ഖ­ന­നം നിര്‍­ത്തി­വെ­ക്കാ­നോ വ­യല്‍ നി­ക­ത്തല്‍ ത­ട­യാ­നോ അ­ധി­കൃ­തര്‍ ത­യ്യാ­റെ­ടു­ക്കാ­ത്ത­താ­ണ് ദു­ര­ന്ത­ങ്ങള്‍ ആ­വര്‍­ത്തി­ക്കാന്‍ ഇ­ട­യാ­ക്കു­ന്ന­ത്. അ­യല്‍ ജി­ല്ല­ക­ളി­ലെ ഓ­ട്. ഇ­ഷ്­ടി­ക നിര്‍­മാ­ണ ഫാ­ക്­ട­റി­ക­ളി­ലേ­ക്കാ­ണ്് ഇ­വി­ടെ നി­ന്ന് മ­ണ്ണ് എ­ടു­ക്കു­ന്ന­ത്. വ­യ­ലു­കള്‍ കു­റ­ഞ്ഞ വി­ല­ക്ക് വാ­ങ്ങി­യാ­ണ് ക­ളി­മണ്‍­ഖ­ന­നം. പാ­രി­സ്ഥി­തി­ക പ്ര­ശ്‌­ന­വും കു­ടി­വെ­ള്ള ക്ഷാ­മ­വും രൂ­ക്ഷ­മാ­യ­തോ­ടെ ഇ­തി­നെ­തി­രെ നാ­ട്ടു­കാര്‍ രം­ഗ­ത്തെ­ത്തി­യി­രു­ന്നു. ക­ളി­മണ്‍ എ­ടു­ത്ത­തി­നെ തു­ടര്‍­ന്ന് രൂ­പ­പ്പെ­ട്ട കു­ഴി­ക­ളില്‍ വെ­ള്ളം നി­റ­ഞ്ഞ­ത് അ­പ­ക­ട­ങ്ങള്‍­ക്ക് കാ­ര­ണ­മാ­കു­മെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി മു­ഖ്യ­മ­ന്ത്രി, ജി­ല്ലാ ക­ല­ക്­ടര്‍, വി­ല്ലേ­ജ് ഓ­ഫീ­സര്‍ തു­ട­ങ്ങി­യ­വര്‍­ക്ക് നാ­ട്ടു­കാര്‍ പ­രാ­തി നല്‍­കി­യി­രു­ന്നു. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ക­ളി­മണ്‍ ഖ­ന­നം അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്നും കു­ഴി­കള്‍ നി­ക­ത്ത­ണ­മെ­ന്നും ആ­വ­ശ്യ­പ്പെ­ട്ട് മെ­മ്മോ നല്‍­കി­യി­രു­ന്നെ­ങ്കി­ലും രാ­ത്രി­സ­മ­യ­ങ്ങ­ളില്‍ ഖ­ന­നം ന­ട­ത്തു­ക­യാ­ണ് ചെ­യ്­തി­രു­ന്ന­ത്.
ഇ­ന്ന­ലെ മ­രി­ച്ച ജി­പിന്‍ ചേ­ളാ­രി വെ­ക്കേ­ഷ­ണല്‍ ഹ­യര്‍­സെ­ക്കന്‍­ഡ­റി സ്­കൂ­ളി­ലും ഷി­ജിന്‍­ദാ­സ് തി­രൂ­ര­ങ്ങാ­ടി ഗ­വ. ഹ­യര്‍­സെ­ക്കന്‍­ഡ­റി സ്­കൂ­ളി­ല്‍ നി­ന്നും ഈ വര്‍­ഷ­മാ­ണ് പ്ല­സ് ടു ക­ഴി­ഞ്ഞ­ത്. നേ­വി­യില്‍ ചേ­രു­ന്ന­തി­ന് വേ­ണ്ടി നീ­ന്തല്‍­പ­ഠി­ക്കാ­നാ­ണ് ക­ളി­ക്കൂ­ട്ടു­കാ­രാ­യ ഇ­രു­വ­രും വ­യ­ലി­ലെ­ത്തി­യ­ത്. ഇ­വ­രെ ഏ­റെ സ­മ­യം ക­ഴി­ഞ്ഞി­ട്ടും കാ­ണാ­തി­രു­ന്ന­തി­നെ തു­ടര്‍­ന്ന് ന­ട­ത്തി­യ തി­ര­ച്ചി­ലില്‍ വെ­ള്ള­ക്കു­ഴി­ക്ക് സ­മീ­പ­ത്ത് നി­ന്ന് ഇ­വ­രു­ടെ വ­സ്­ത്ര­ങ്ങ­ളും മൊ­ബൈല്‍­ഫോ­ണും വ­യില്‍ ജോ­ലി­ചെ­യ്­തി­രു­ന്ന കര്‍­ഷ­ക­രാ­ണ് ക­ണ്ടെ­ത്തി­യ­ത്. പി­ന്നീ­ട് നാ­ട്ടു­കാ­രെ അ­റി­യി­ക്കു­ക­യാ­യി­രു­ന്നു. മ­രി­ച്ച ഷി­ജിന്‍­ദാ­സി­ന് ക­ഴി­ഞ്ഞ പ്ല­സ് ടു പ­രീ­ക്ഷ­യില്‍ മു­ഴു­വന്‍ വി­ഷ­യ­ങ്ങള്‍­ക്കും എ­പ്ല­സ് ല­ഭി­ച്ചി­രു­ന്നു. ~­ഒ­രു­മി­ച്ച് ക­ളി­ച്ച് വ­ളര്‍­ന്ന കൂ­ട്ടു­കാ­രു­ടെ വേര്‍­പാ­ട് നാ­ടി­നെ ദു:ഖ­ത്തി­ലാ­ഴ്­ത്തി.
Keywords:Mlappuram,Tenhippalam, Obituary
11:42 AM | 0 comments

ചെറുകുന്നില്‍ കണ്ടെത്തിയത് റസീനയുടെ മൃതദേഹം: പ്രതി അറസ്റ്റില്‍

Written By mvarthasubeditor on Monday, June 11, 2012 | 7:04 PM

മഞ്ചേരി: പുളിക്കല്‍ ചെറുകുന്നില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം 11 മാസം മുന്‍പ് കാണാതായ യുവതിയുടെതെന്നും സംഭവം കൊലപാതകമെന്നും തെളിഞ്ഞു. പ്രതിയെ മലപ്പുറം സി ഐ. ടി ബി വിജയനും സംഘവും അറസ്റ്റു ചെയ്തു. ഊര്‍ങ്ങാട്ടിരി കല്ലരട്ടിക്കല്‍ കാഞ്ഞിരപ്പാറ ഹംസയുടെ മകള്‍ റസീന (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കൊണ്ടോട്ടി ഒളവട്ടൂര്‍ ചെറുമുറ്റം മങ്ങാട്ടുചാലില്‍ മൊയ്തീന്‍ (42) ആണ് അറസ്റ്റിലായ്ത്. വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമാണ് മൊയ്തീന്‍ 2011 ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടി ചെറുമുറ്റത്ത് പലചരക്കു കട നടത്തി വരികയായിരുന്ന പ്രതി തൊട്ടടുത്ത ഫാന്‍സി കടയിലേക്ക് സ്ഥിരമായി വരുന്ന റസീനയുമായി അടുപ്പത്തിലാവുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു റസീന. ബന്ധം അതിരുവിട്ടപ്പോള്‍ റസീനയെ ഒഴിവാക്കാനുള്ള പ്രതിയുടെ ശ്രമം ഇവരെ പ്രകോപിതയാക്കി. പ്രതിയുടെ വീട്ടിലെത്തി റസീന ബഹളമുണ്ടാക്കിയിരുന്നു. പിന്നീട് അനുനയത്തില്‍ റസീനയെ പുളിക്കല്‍ വലിയപറമ്പ് ചെറുകുന്നിന് മുകളില്‍ വിമാനത്താവള സിഗ്നലിനടുത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മഫ്ത കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാറക്കെട്ടിനടിയിലേക്ക് വലിച്ചെറിയുകയായിരുന്നു. യുവതിയുടെ വസ്ത്രങ്ങള്‍ പാറയിടുക്കില്‍ നിന്നും കണ്ടെടുത്തത് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അസ്ഥിക്കൂടത്തിന്റെ 86 കഷ്ണങ്ങളും യുവതി ധരിച്ചിരുന്ന വള, സ്വര്‍ണ മോതിരം, പാദസരം എന്നിവ സംഭവ സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തു.
മൃതദേഹത്തില്‍ നിന്ന് സ്റ്റഡ്, വാച്ച്, മൊബൈല്‍ഫോണ്‍ എന്നിവ പ്രതി കവര്‍ന്നതായി പോലീസ് പറഞ്ഞു. ഈ മൊബൈല്‍ ഫോണാണ് ഒരു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ കേസന്വേഷണത്തിന് വഴിത്തിരിവായത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് ആഇശ നല്‍കിയ പരാതിയില്‍ 2011 ആഗസ്റ്റ് 18ന് അരീക്കോട് പോലീസ് കേസെടുത്തിരുന്നു. അന്ന് മുതല്‍ നിരീക്ഷണത്തിലായിരുന്ന യുവതിയുടെ മൊബൈല്‍ഫോണ്‍ ആറുമാസത്തിന് ശേഷം ഉപയോഗിച്ചതാണ് പ്രതിയെ കുടുക്കിയത്.
യുവതിയുടെ ശരീര അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം ഡി വൈ എസ് പി അഭിലാഷിന്റെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം സി ഐ ചാര്‍ജ്ജുള്ള ടി ബി വിജയന്റെ നേതൃത്വത്തില്‍ അരീക്കോട് എസ് ഐ മനോഹരന്‍, മഞ്ചേരിയിലെ എസ് ഐമാരായ കെ വി ശിവാനന്ദന്‍, ടി ഗംഗാധരന്‍, സീനിയര്‍ സി പി ഒ തോമസ്, സി പി ഒമാരായ സുഭാഷ്, ഷഹബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
7:04 PM | 0 comments

അരീക്കോടിനടുത്ത് വെട്ടേറ്റ കൊലക്കേസ് പ്രതികള്‍ മരിച്ചു

മലപ്പുറം: അരീക്കോട് കുനിയിലില്‍ ഞായറാഴ്ച രാത്രി വെട്ടേറ്റ കൊലക്കേസ് പ്രതികളായ സഹോദരങ്ങള്‍ മരിച്ചു. കൊളക്കാടന്‍ അബൂബക്കര്‍ എന്ന ഗുലാം കുഞ്ഞാപ്പു (50), കൊളക്കാടന്‍ ആസാദ് (46) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ഇന്നലെ പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. ആസാദ് പുലര്‍ച്ചെ മൂന്നുമണിയോടെയും അബൂബക്കര്‍ നാലുമണിയോടെയുമാണ് മരണപ്പെട്ടത്.
ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് നടത്തിപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് അതീഖ് റഹ്മാന്‍ എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളായ ഇരുവരും ജാമ്യത്തിലിറങ്ങിയതായിരുന്നു.
ഞായറാഴ്ച രാത്രി ഏഴരയോടെ കുനിയില്‍ അങ്ങാടിയില്‍ വെച്ചാണ് ഇരുവര്‍ക്കും വെട്ടേറ്റത്. കുനിയില്‍ അങ്ങാടിയിലെ തന്റെ എം.ടി സൗണ്ട്‌സ് എന്ന കടയിലിരിക്കുകയായിരുന്ന ആസാദിനെയും തൊട്ടടുത്ത ഹാര്‍ഡ്‌വെയര്‍ ഷോപ്പിന്റെ വരാന്തയിലിരിക്കുകയായിരുന്ന അബൂബക്കറിനെയും പച്ച സുമോയിലെത്തിയ മുഖംമൂടി സംഘം വാളുപയോഗിച്ച് വെട്ടുകയായിരുന്നു. അതീഖ് റഹ്മാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ കോഴിക്കോട് മിംസ് ആശുപത്രിയിലും കുഞ്ഞാപ്പുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം അക്രമി സംഘം സുമോയുമായി നിലമ്പൂര്‍ ഭാഗത്തേക്ക് അതിവേഗത്തില്‍ ഓടിച്ചുപോയതായി വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം നിലമ്പൂര്‍ പുള്ളിപ്പാടം ഭാഗത്ത് റോഡരികില്‍ ഒരു സുമോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കുനിയിലിലെ ഒരു സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും പൂര്‍വ്വവൈരാഗ്യവുമാണ് കഴിഞ്ഞ ജനുവരി അഞ്ചിന് ചെമ്രക്കോട്ടൂര്‍ കുറുവാടന്‍ ഉമ്മര്‍ഹാജിയുടെ മകന്‍ അതീഖ് റഹ്മാന്‍(35) എന്ന യുവാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. കുനിയില്‍ മേലേ പഞ്ചായത്ത് ഗ്രൗണ്ടില്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം സംഘാടകര്‍ അവകാശവാദവുമായി രംഗത്തെത്തുകയായിരുന്നു. കേസില്‍ ആസാദും അബൂബക്കറുമടക്കം ആറു പേരെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
നെല്ലിക്കാപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കദീജ വേങ്ങരയാണ് കുഞ്ഞാപ്പുവിന്റെ ഭാര്യ. മക്കള്‍ ഗുലാം ഹുസൈന്‍, ഗുലാം ബാഷ, ഫാറൂഖ്,
നെല്ലിക്കാപറമ്പ് നുസ്രത്ത് ജഹാനാണ് ആസാദിന്റെ ഭാര്യ. മക്കള്‍ മിര്‍സാ ഗുലാം, റിസ്‌വാന്‍ ഗുലാം, സന..
5:51 PM | 0 comments

മക്കരപറമ്പില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Written By mvarthasubeditor on Friday, June 8, 2012 | 1:00 PM

മലപ്പുറം: മക്കരപറമ്പില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്. മക്കരപ്പറമ്പു സ്വദേശികള്‍ ഇസ്തിസാം (21), നഫീസ് ഉമ്മര്‍ (25) എന്നിവരാണ് മരിച്ചത്.

English Summery
Two killed in accident in Malappuram
1:00 PM | 0 comments

പി.എം.കെ ഫൈസി മോ­ങ്ങം അ­ന്ത­രിച്ചു

Written By mvarthasubeditor on Tuesday, June 5, 2012 | 11:06 PM

മലപ്പുറം: പ്രമുഖ പണ്ഡിതനും ചിന്തകനുമായ പി എം കെ ഫൈസി മോങ്ങം (52) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കാര്‍ ഡ്രൈവര്‍ ചെറുവത്തൂര്‍ വീട്ടില്‍ അബ്ദുല്‍ റഷീദ് (38), മുഹമ്മദ് (52) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ടി കെ എസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ വെച്ചാണ് പി എം കെ ഫൈസിക്ക് അന്ത്യം സംഭവിച്ചത്. ഇന്നലെ രാവിലെ ആറരയോടെ ദേശീയ പാതയിലെ ആല കോതപറമ്പ് ഭാഗത്ത് വെച്ച് ചാറ്റല്‍ മഴയില്‍ തെന്നിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടം. രാവിലെ 11 മണിയോടെയ#ോമായിരുന്നു അന്ത്യം. പി മുഹമ്മദ്കുട്ടി ഫൈസി എന്നാണ് യഥാര്‍ത്ഥ നാമം. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ എട്ട് മണി മുതല്‍ മോങ്ങം ഉമ്മുല്‍ഖുറാ ക്യാമ്പസില്‍ നടക്കും. തുടര്‍ന്ന് മോങ്ങം വലിയ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും. പരേതരായ പൂന്തല മുഹമ്മദ് ഷായുടേയും ചേനാട്ടുകുഴിയില്‍ ബിയ്യാത്തുവിന്റെയും മകനായി 1956 ഓഗസ്റ്റ് പത്തിനാണ് ജനനം. ഭാര്യ: പൂക്കോട്ടൂര്‍ കറുത്തേടത്ത് നഫ്വീസ. മക്കള്‍: മഅ്‌റൂഫ്, സുആദ, സുവൈബത്ത്, സുഹൈല, ജസീല, ഹിശാം അഹ്മദ്, സഈദ്, മുബശ്ശിര്‍, മുഹമ്മദ് തമീം. മരുമക്കള്‍: സുഹൈല്‍ സഖാഫി ചുങ്കത്തറ, ശറഫുദ്ദീന്‍ സഅദി കാരക്കുന്ന്, സമീന കോട്ടക്കല്‍.
1977ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഫൈസി ബിരുദവും 1993ല്‍ ഈജിപ്ത്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് ദഅ്‌വയില്‍ ബിരുദവും നേടി. 1984ല്‍ അല്‍ ഇര്‍ഫാദ് മാസികക്ക് തുടക്കം കുറിച്ച അദ്ദേഹം ആരംഭകാലം മുതല്‍ മാസികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. ശ്രദ്ധേയമായ അന്‍പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. സിറാജ് ദിനപത്രം, സുന്നി വോയ്‌സ്, സുന്നത്ത് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സഹ പത്രാധിപര്‍ ആയിരുന്ന അദ്ദേഹം മുഈനി, അബൂ മഹ്‌റൂഫ് എന്നീ തൂലികാ നാമങ്ങളിലും എഴുതാറുണ്ട്. സിറാജുല്‍ ഹുദ അറബിക് കോളജ് കൊടുവള്ളി, അന്‍വരിയ അറബിക് കോളജ് പൊട്ടിച്ചിറ എന്നിവിടങ്ങളിലായിരുന്നു ദര്‍സ് പഠനം.
വില്യാപള്ളിയിലെ കൊളത്തൂര്‍, മാലാറക്കല്‍, പുല്ലാളൂര്‍ പരപ്പാറ, ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്‌ലാം അറബി കോളജ്, വടക്കേക്കാട് ഐ സി എ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളജ്, മര്‍കസ് ആര്‍ട്‌സ് കോളജ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
യു പി മുഹമ്മദ് മൊല്ല മോങ്ങം, അലി ഹസ്സന്‍ മുസ്‌ലിയാര്‍ ഒഴുകൂര്‍, ടി പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ തൃപ്പനച്ചി, സി എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടുവള്ളി, കുഞ്ഞു മുസ്‌ലിയാര്‍ വളമംഗലം, വി പി സൈത് മുഹമ്മദ് നിസാമി, കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, വി പി ഇബ്‌റാഹിം മുസ്‌ലിയാര്‍ മോളൂര്‍, വി പി ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ വലപ്പുഴ, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ കെ അബൂബക്കര്‍ ഹള്‌റത്ത്, ഡോ. സയ്യിദ് മുഹമ്മദ് അലവി മാലിക്കി മക്ക, ഡോ. മുസ്തഫ അശ്ശഖ്അ, ഡോ. അബ്ദുല്‍ അസീസ് ഇസ്സത്ത് എന്നിവര്‍ ഗുരുനാഥന്‍മാരാണ്. കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹിബത്തുല്ല തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ എന്നിവര്‍ ആത്മീയ ഗുരുക്കന്‍മാരാണ്.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്‍ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് ഫൈസീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, മോങ്ങം ബിലാല്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി, കൊണ്ടോട്ടി ബുഖാരി കോളജ് ജോ. സെക്രട്ടറി, ചാവക്കാട് ഐ ഡി സി സ്ഥാപകന്‍, അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍, റെഡ്ക്രസന്റ് ഹോസ്പിറ്റല്‍, ഇസ്‌ലാമിക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ഇസ്‌ലാമിക് പ്രൊപ്പഗേഷന്‍ സെന്റര്‍, അല്‍ ഇര്‍ഷാദ് പബ്ലിഷിംഗ് സെക്രട്ടറി, എസ് എസ് എഫ് ഏറനാട് താലൂക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
യു എ ഇ, ഖത്തര്‍, ഒമാന്‍, സഊദി അറേബ്യ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
വിശ്വാസത്തിന്റെ മുഖങ്ങള്‍, മനുഷ്യന് ഒരു ജാതി, മതവും മനുഷ്യനും, സത്യം തേടി ഒരു തീര്‍ഥയാത്ര, നിസ്‌കാരം, നബിയുടെ നീതി പീഠം, അന്ധന്‍ അടര്‍ക്കളത്തില്‍, ഖുര്‍ആനിലെ വനിതകള്‍, ഗറില്ലാ താവളം, ആദം നബി (അ), നൈലിന്റെ തീരങ്ങളില്‍, ഇസ്‌ലാമും പടിഞ്ഞാറും, ഇസ്‌ലാമും മതേതരത്വവും, വിശ്വാസത്തിന്റെ പണിപ്പുരയില്‍, മഖ്ബറകള്‍ക്ക് ചുറ്റും, ഉംറയും സിയാറത്തം, ബല്‍ക്കീസ്, റസൂലിന്റെ കോടതി, മതം, വിശ്വാസം, ഇസ്‌ലാം പരിചയം, രണഭൂമിയില്‍, മൗദൂദി ചിന്തയും പ്രസ്ഥാനവും, ദാമ്പത്യ ജീവിതം ഇസ്‌ലാമില്‍, ഖുര്‍ആന്‍ സന്ദേശം, തിരുത്തപ്പെടേണ്ട ദാരണകള്‍, ഖദീജ ബീവി (റ), ആത്മ സരണി, ശിശു പരിപാലനം, വാസ്‌കോഡ് ഗാമയും ഇബ്‌നു മാജിദും, മുസ്‌ലിം സ്ത്രീ, ജീവനുള്ള ഇസ്‌ലാം, സകാത്തും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവും, ശിശു പരിപാലനം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
മരണ വാര്‍ത്തയറിഞ്ഞ് സുന്നി പ്രവര്‍ത്തകരും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ മോങ്ങത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി.
11:06 PM | 0 comments

സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു

മഞ്ചേരി: ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. എടവണ്ണ ഒതായി മദ്‌റസ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചതിന് ശേഷമാണ് സംസ്‌കാരം നടത്തിയത്. ഒതായി വേരുപാലത്തിങ്ങല്‍ കൈലാസില്‍ പി.എന്‍ പ്രദീപ് (33) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് രാജസ്ഥാനില്‍ നിന്നു ഡല്‍ഹിയിലെ ക്യാമ്പിലേക്ക് വരുമ്പോല്‍ പ്രദീപ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍ പെടുകയായിരുന്നു.

ഇന്നലെ വൈകിട്ട് 4.20ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ജവാന്റെ മൃതദേഹം ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ ഏറ്റുവാങ്ങി. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ മൃതദേഹം മഞ്ചേരി ജനറല്‍ ആസ്പത്രിയിലെത്തിച്ചു. ജില്ലാ കലക്ടര്‍ എം.സി മോഹന്‍ദാസ് സര്‍ക്കാറിനു വേണ്ടി റീത്ത് സമര്‍പ്പിച്ചു. എ.ഡി.എം എന്‍.കെ ആന്റണി, ഏറനാട് തഹസില്‍ദാര്‍ കെ.എന്‍ യൂസുഫലി, ജയശങ്കര്‍ പ്രസാദ് എന്നിവരും കണ്ണൂരില്‍ നിന്നുള്ള ആര്‍മി ഉദ്യോഗസ്ഥരും മിലിട്ടറി കമാന്റണ്ടും മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായാണ് ഓതൊയിയിലെത്തിച്ചത്. മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ വെച്ച് ഫ്രീസറിലേക്ക് മാറ്റിയതിനു ശേഷമാണ് ആര്‍മിയുടെ ആംബുലന്‍സില്‍ ഒതായിലെത്തിച്ചത്.
മൃതദേഹം ഒരു നോക്കു കാണാന്‍ മദ്‌റസ ഹാളില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. രാത്രി പതിനൊന്ന് മണിയോടെ പടിഞ്ഞാറെ ചാത്തല്ലൂരില്‍ മണക്കാട്ടുപറമ്പിലാണ് സംസ്‌കാരം നടത്തിയത്.
മാതാവ് ടി.ആര്‍ വസുമതിയമ്മ. ഭാര്യ: സുജിത. മകള്‍: അശ്വതി. സഹോദരങ്ങള്‍: പ്രതിഭ, പ്രവീണ്‍.

ഡി.സി.സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി വി സുധാകരന്‍, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി വിമല, വൈ.പ്രസിഡന്റ് ലീലാമ്മ തോമസ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ തുടങ്ങി നിരവധി ജനപ്രതികളും പൊതുപ്രവര്‍ത്തകരും സംബന്ധിച്ചിരുന്നു.

English Summery
Sainik's funeral held
9:42 PM | 0 comments

തമിഴ്നാട് സ്വദേശിയെ കെട്ടിടത്തില്‍ നിന്നും വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി

വളാഞ്ചേരി: കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിന് മുകളില്‍ നിന്നും തമിഴ് നാട് സ്വദേശി വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കുറ്റാല രവിയുടെ മകന്‍ മാരിമുത്തി (20)വിനെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്. നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന പ്ലസ് ടു ബ്ലോക്കിന് മുകളില്‍ നിന്ന് വീണതാകാമെന്നാണ് കരുതുന്നത്. കുറ്റിപ്പറം എസ് ഐ രാജ്‌മോഹന്‍ ഇന്‍ക്വസ്റ്റ് നടത്തി. തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നു.

English Summery
Tamilnadu native found dead. 
9:26 PM | 0 comments

ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

Written By mvarthasubeditor on Friday, June 1, 2012 | 7:26 PM

കരുവാരക്കുണ്ട്: ബസ് മരത്തിലിടിച്ച് യുവതി മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കരുവാരക്കുണ്ട് സി എച്ച് സിയിലെ ഫാര്‍മസിസ്റ്റ് മഞ്ചേരി മംഗലശ്ശേര ശാന്ത്രിഗ്രാമിലെ ഷാജിയുടെ ഭാര്യ വിദ്യ (28)യാണ് മരിച്ചത്. കരുവാരക്കുണ്ടില്‍ നിന്നും മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബിസ്മില്ല ബസാണ് അപകടത്തില്‍പ്പെട്ടത്. മാമ്പുഴ പായിപുല്ല് വളവില്‍ ഇന്നലെ വൈകുന്നേരം 3.45നാണ് അപകടമുണ്ടായത്.
മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് പായിപ്പുല്ല് വളവില്‍ എതിരെ വശം മാറി വന്ന ബൈക്കുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു വശത്തെ മൂന്ന് സീറ്റുകള്‍ പാടെ തകര്‍ന്നിട്ടുണ്ട്. മരത്തിന്റെ ഒരു ഭാഗം ബസിനുള്ളിലേക്ക് തള്ളികയറുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English Summery
Woman killed in accident
7:26 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers