മലപ്പുറം: അരീക്കോട് കുനിയിലില്‍ ഞായറാഴ്ച രാത്രി വെട്ടേറ്റ കൊലക്കേസ് പ്രതികളായ സഹോദരങ്ങള്‍ മരിച്ചു. കൊളക്കാടന്‍ അബൂബക്കര്‍ എന്ന ഗുലാം കുഞ്ഞാപ്പു (50), കൊളക്കാടന്‍ ആസാദ് (46) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ഇന്നലെ പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. ആസാദ് പുലര്‍ച്ചെ മൂന്നുമണിയോടെയും അബൂബക്കര്‍ നാലുമണിയോടെയുമാണ് മരണപ്പെട്ടത്.
ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് നടത്തിപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് അതീഖ് റഹ്മാന്‍ എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളായ ഇരുവരും ജാമ്യത്തിലിറങ്ങിയതായിരുന്നു.
ഞായറാഴ്ച രാത്രി ഏഴരയോടെ കുനിയില്‍ അങ്ങാടിയില്‍ വെച്ചാണ് ഇരുവര്‍ക്കും വെട്ടേറ്റത്. കുനിയില്‍ അങ്ങാടിയിലെ തന്റെ എം.ടി സൗണ്ട്‌സ് എന്ന കടയിലിരിക്കുകയായിരുന്ന ആസാദിനെയും തൊട്ടടുത്ത ഹാര്‍ഡ്‌വെയര്‍ ഷോപ്പിന്റെ വരാന്തയിലിരിക്കുകയായിരുന്ന അബൂബക്കറിനെയും പച്ച സുമോയിലെത്തിയ മുഖംമൂടി സംഘം വാളുപയോഗിച്ച് വെട്ടുകയായിരുന്നു. അതീഖ് റഹ്മാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ കോഴിക്കോട് മിംസ് ആശുപത്രിയിലും കുഞ്ഞാപ്പുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം അക്രമി സംഘം സുമോയുമായി നിലമ്പൂര്‍ ഭാഗത്തേക്ക് അതിവേഗത്തില്‍ ഓടിച്ചുപോയതായി വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം നിലമ്പൂര്‍ പുള്ളിപ്പാടം ഭാഗത്ത് റോഡരികില്‍ ഒരു സുമോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കുനിയിലിലെ ഒരു സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും പൂര്‍വ്വവൈരാഗ്യവുമാണ് കഴിഞ്ഞ ജനുവരി അഞ്ചിന് ചെമ്രക്കോട്ടൂര്‍ കുറുവാടന്‍ ഉമ്മര്‍ഹാജിയുടെ മകന്‍ അതീഖ് റഹ്മാന്‍(35) എന്ന യുവാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. കുനിയില്‍ മേലേ പഞ്ചായത്ത് ഗ്രൗണ്ടില്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം സംഘാടകര്‍ അവകാശവാദവുമായി രംഗത്തെത്തുകയായിരുന്നു. കേസില്‍ ആസാദും അബൂബക്കറുമടക്കം ആറു പേരെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
നെല്ലിക്കാപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കദീജ വേങ്ങരയാണ് കുഞ്ഞാപ്പുവിന്റെ ഭാര്യ. മക്കള്‍ ഗുലാം ഹുസൈന്‍, ഗുലാം ബാഷ, ഫാറൂഖ്,
നെല്ലിക്കാപറമ്പ് നുസ്രത്ത് ജഹാനാണ് ആസാദിന്റെ ഭാര്യ. മക്കള്‍ മിര്‍സാ ഗുലാം, റിസ്‌വാന്‍ ഗുലാം, സന..

Post a Comment