എടപ്പാള്‍: യുവ എഞ്ചിനീയറെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണതൊഴിലാളിയായ ബംഗാള്‍ സ്വദേശിയെ പൊലീസ് തിരയുന്നു. അഗളി അട്ടപ്പാടി ചാവടിയൂര്‍ മേലേമുള്ളി മണിയുടെ മകന്‍ രവി (22)യെയാണ് എടപ്പാളിലെ നിര്‍മാണം നടക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളജ് കെട്ടിടത്തിലെ ഇരുട്ടുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് നിര്‍മാണ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം സിമന്റ് കട്ടകളും മറ്റും ദേഹത്ത് ഇട്ട നിലയിലായിരുന്നു.
മൃതദേഹം കണ്ടെത്തിയത് മുതല്‍ നിര്‍മാണ തൊഴിലാളിയായ ബംഗാള്‍ സ്വദേശി മിത്രനെ കാണാനില്ലായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഷൊര്‍ണൂരിലാണെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. ഇയാളാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പൊന്നാനി സി ഐ. വി അബ്ദുല്‍മുനീര്‍, വളാഞ്ചേരി സി ഐ. എ എം സിദ്ദിഖ്, തിരൂര്‍ ഡി വൈ എസ് പി മുഹമ്മദ് സലീം എന്നിവര്‍ സ്ഥലത്തെത്തി. സ്ഥലത്തുണ്ടായിരുന്ന മലയാളികളും ബംഗാളികളുമായ തൊഴിലാളികളെ ചോദ്യംചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Keywords: Murder, Edappal, Obituary, Malappuram, കേരള,
Post a Comment