തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു.
വേങ്ങര ഇരിങ്ങല്ലൂര്‍ കുഴിപ്പുറം പരേതനായ ചെവിടികുന്നന്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (69), പരപ്പനങ്ങാടി പുത്തന്‍കടപ്പുറം നാക്കടിയന്റെ പുരയ്ക്കല്‍ റസാക്കിന്റെ ഭാര്യ ഷാഹിദ (30), കോഴിക്കോട് ചേളന്നൂര്‍ ചീരങ്കോട് വീട്ടില്‍ ഹംസക്കോയ (58) പൂക്കിപ്പറമ്പ് വാളക്കുളം ഞാറക്കാട്ട് മാട്ടാന്‍ മുഹമ്മദിന്റെ മകന്‍ സാദിഖലി (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രണ്ടുമണിയോടെ വെന്നിയൂര്‍ അങ്ങാടിക്കു സമീപമായിരുന്നു അപകടം. പരപ്പനങ്ങാടിയില്‍നിന്നു കോട്ടയ്ക്കലിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് റോഡിനു കുറുകെ മറിയുകയായിരുന്നു. വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
അപകടം നടന്നയുടനെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഒട്ടേറെപ്പേരുടെ ജീവന്‍ രക്ഷിച്ചത്. റോഡില്‍ മറിഞ്ഞ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചും മറ്റുമാണ് ആളുകളെ പുറത്തെടുത്തത്. തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘം, തിരൂരങ്ങാടി, കോട്ടയ്ക്കല്‍ പൊലീസ്, ഹൈവേ പൊലീസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

English Summery
Tirurangadi accident: death toll increased to four
Post a Comment