വളാഞ്ചേരി: കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിന് മുകളില്‍ നിന്നും തമിഴ് നാട് സ്വദേശി വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കുറ്റാല രവിയുടെ മകന്‍ മാരിമുത്തി (20)വിനെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്. നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന പ്ലസ് ടു ബ്ലോക്കിന് മുകളില്‍ നിന്ന് വീണതാകാമെന്നാണ് കരുതുന്നത്. കുറ്റിപ്പറം എസ് ഐ രാജ്‌മോഹന്‍ ഇന്‍ക്വസ്റ്റ് നടത്തി. തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നു.
English Summery
Tamilnadu native found dead.
Post a Comment