ദുബായ്: ലൈംഗീക തൊഴിലിലേര്‍പ്പെട്ട യുവതിക്ക് ആറ് മാസം തടവ്. അവധിക്കാലമാഘോഷിക്കാന്‍ ദുബായിലെത്തിയ യുവതിയെ ലൈംഗീകവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റവും യുവതിക്ക്മേല്‍ ചുമത്തിയിട്ടുണ്ട്. ജോര്‍ജ്ജിയ സ്വദേശിയാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. യുവതിക്ക് ജീവപര്യന്ത ശിക്ഷ നല്‍കാനാണ് പ്രോസിക്യൂഷന്‍ വാദിച്ചതെങ്കിലും തെളിവുകളുടെ അഭാവം മൂലമാണ് ശിക്ഷ കഠിനമാകാതിരുന്നത്. ലൈംഗീക തൊഴിലില്‍ താന്‍ ഏര്‍പ്പെട്ടിരുന്നതായി യുവതി കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ തന്റെ മേല്‍ ചുമത്തിയ മറ്റ് കുറ്റങ്ങള്‍ യുവതി നിഷേധിക്കുകയാണുണ്ടായത്.
English Summary
Dubai: A woman was cleared of sexually exploiting and forcing a female holidaymaker into prostitution, although she herself was jailed for six months for working in the sex trade.
Post a Comment