നിലമ്പൂര്‍: താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആദിവാസി യുവാവ് കുളിക്കുന്നതിനിടെ ചാലിയാറില്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ പാടിക്കുന്ന് കോളനിയിലെ പരേതനായ പത്മനാഭന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (32) ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഉണ്ണിക്കൃഷ്ണനെ തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗികളുടെ ബാഹുല്യം കാരണം പിറ്റേന്നു രാവിലെ കുളിക്കാന്‍ പുഴയിലേക്കു പോയി. മടങ്ങിവരാത്തതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ കോവിലകം പാറക്കടവില്‍ തീരത്തോടു ചേര്‍ന്ന് മൃതദേഹം കണ്ടെത്തി. ഭാര്യ: മിനി.
English Summery
Youth drowned dead in Chaliyar
Post a Comment