ഡ്രൈവര്‍ മിനിലോറിയുടെ വാതിലിനും തെങ്ങിനുമിടയില്‍പെട്ട് മരിച്ചു

പാണ്ടിക്കാട്: മിനിലോറി ഉരുണ്ടുനീങ്ങിയതു കണ്ട് ചാടിക്കയറിയ ഡ്രൈവര്‍ വാഹനത്തിന്റെ വാതിലിനും തെങ്ങിനുമിടയില്‍പ്പെട്ടു മരിച്ചു. പന്തല്ലൂര്‍ കിഴക്കുംപറമ്പ് കലകപ്പാറ മൂസ (55) ആണ് മരിച്ചത്. കിഴക്കുംപറമ്പ്-നെന്മിനി റോഡിലെ ഇരട്ടക്കുഴിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം. പ്രദേശത്ത് ഒരു ഗൃഹപ്രവേശത്തിന് ഫര്‍ണിച്ചറുമായി എത്തിയതായിരുന്നു.

സാധനം ഇറക്കിയ ശേഷം മിനിലോറി ഉരുണ്ടുനീങ്ങുകയായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം കബറടക്കി. ആയിഷയാണ് മൂസയുടെ ഭാര്യ. മക്കള്‍: റംലത്ത്, സുഹ്റ, അബ്ദുസ്സമദ്, നജീസ, ഹൈറുന്നീസ, ഉസ്മാന്‍, ഷബീബ. മരുമകന്‍: മുസ്തഫ (മേലാറ്റൂര്‍).

English Summery
Driver killed in accident

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post