മലപ്പുറം: തെന്നല കൊടക്കല്ലിങ്ങല്‍ ഭഗവതിക്കാവുങ്ങല്‍ കുഞ്ഞിക്കോയയുടെ മകള്‍ ഖൈറുന്നീസ(27)യുടെ മരണം കൊലപാതകമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ബന്ധുക്കള്‍. പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ ഖൈറുന്നീസയെ പീഡിപ്പിച്ചിരുന്നതായി ഇവര്‍ ആരോപിച്ചു. ഈ മാസം ഏഴിനു ഭര്‍ത്താവ് കുറ്റിപ്പാല ആതിരശ്ശേരി കാളമണ്ണില്‍ റിയാസിന്റെ വീട്ടില്‍വച്ചാണു മരണം. മൃതദേഹവും പരിസരവും കൊലപാതകം സംബന്ധിച്ച സൂചനകളാണു നല്‍കിയത്.
തലേന്ന് എടരിക്കോട്ടുള്ള മന്ത്രവാദിയുടെ നേതൃത്വത്തില്‍ വീട്ടില്‍ പൂജ നടന്നിരുന്നു. എന്നാല്‍, പ്രാഥമിക വിവരങ്ങള്‍ അന്വേഷിക്കാന്‍പോലും പൊലീസ് എത്തിയില്ലെന്നും കുഞ്ഞിക്കോയ, നെഹ്റുദര്‍ശന്‍ ജില്ലാ പ്രസിഡന്റ് ജലീല്‍ തൊട്ടിയില്‍, അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കി.

English Summery
Ghairunnisa's death: Relative demands Crime Branch probe
Post a Comment