പ്രവാസികളുടെ ശ്രദ്ധയ്ക്ക്നാട്ടില്‍ ഭാര്യമാരെ തനിച്ചാക്കി വിദേശത്ത് ജോലി നോക്കുന്ന ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കുക. നിങ്ങളിൽ ചിലരുടെ ഭാര്യമാരെങ്കിലും  വേലി ചാടാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് എന്നറിയുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല. അവസരം ഒത്തുവന്നാല്‍ അവര്‍ വേലിചാടും. അവര്‍ക്ക് പണത്തിലുപരി ആഗ്രഹങ്ങള്‍ പലതാണ്. അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ യുവാക്കള്‍ ക്യൂ നില്‍ക്കുകയുമാണ്. കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറി വിദേശത്ത് പോയി അദ്ധ്വാനിക്കുന്ന യുവാക്കള്‍ക്ക് പലപ്പോഴും ഭാര്യമാരെ ഒന്നു വിളിക്കാന്‍ പോലും സമയം കിട്ടാറില്ല. വീട്, വാഹനം എന്നീ ആഗ്രഹങ്ങള്‍ക്കു വേണ്ടി ഓവര്‍ ടൈം ഡ്യൂട്ടി എടുത്തും നാലു രുപ സമ്പാദിക്കാന്‍ ശ്രമിക്കുമ്പോഴും പ്രിയപ്പെട്ട ഭാര്യമാര്‍ സുഖമായിരിക്കണം എന്ന ചിന്ത മാത്രമെ അവര്‍ക്കുള്ളു. നാട്ടിലെ സ്ഥിതി തികച്ചും വ്യത്യസ്ഥവുമാണ്. മൊബൈല്‍ ഫോണുകള്‍ ഇല്ലാത്ത സ്ത്രീകള്‍ നാട്ടിലില്ല. പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ഫോണുകളും അതില്‍ കൂടുതല്‍ സ്വിമ്മുകളുമാണ്. മിസ്ഡ് കാള്‍ വഴിയും മറ്റും ആരംഭിക്കുന്ന സൗഹാര്‍ദ്ദങ്ങളാണ് പതിയെ പതിയെ പ്രണയങ്ങള്‍ക്ക് വഴിമാറുന്നത്. വിദേശത്തുള്ള സ്വന്തം ഭര്‍ത്താക്കന്മാരില്‍ നിന്നും കിട്ടാത്ത സ്‌നേഹവും ലാളനയും സുരക്ഷിതത്വവും ഇത്തരം പ്രണയങ്ങളില്‍ നിന്നും ലഭിക്കുന്നു എന്ന തോന്നല്‍ വരുന്നതോടെ പിന്നീടിവര്‍ക്ക് എല്ലാം ഇത്തരത്തിലുള്ള രഹസ്യ കാമുകരായി മാറുന്നു.
രണ്ടോ മൂന്നോ മാസത്തെ ബന്ധത്തോടെ പ്രണയത്തിനപ്പുറം രഹസ്യ ബന്ധങ്ങളും തെറ്റല്ലെന്ന ചിന്ത വന്നു തുടങ്ങുന്നു. സ്ത്രീകള്‍ രഹസ്യബന്ധങ്ങള്‍ തുടരുന്നതിന്റെ കാരണം ഒന്നു മാത്രമാണ്. വൈകാരിക സംതൃപ്തിയും സ്‌നേഹവും നല്‍കുന്ന സുഹൃത്തുക്കള്‍/ കാമുകര്‍ ഇടക്കു ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ പിന്തിരിയാന്‍ കഴിയാതെ വരുന്നു. അല്ലെങ്കില്‍ രഹസ്യ ലൈംഗികത മഹാപാപമല്ലെന്ന സമീപനം വരുന്നു. വിവാഹ ജീവിതത്തിനു പുറത്ത് ലൈംഗികത ആവാമെന്ന സമീപനം ഏറ്റവും കൂടുതല്‍ വരുന്നത് ഭര്‍ത്താക്കന്മാര്‍ അടുത്തില്ലാത്ത സ്ത്രീകളിലാണ്. വിവാഹജീവിതം കഴിഞ്ഞ് അഞ്ചു വര്‍ഷം ഭര്‍ത്താക്കന്മാര്‍ വിട്ടു നിന്നാല്‍ തന്നെ രഹസ്യ ലൈംഗികതക്കുള്ള സ്ത്രീയുടെ താല്‍പര്യം ആരംഭിക്കുമെന്ന് നാലായിരത്തോളം പേരെ വിശകലനം ചെയ്ത് തയ്യാറാക്കിയ യു കെ അഡള്‍ട്ടറി സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. രഹസ്യ ബന്ധങ്ങള്‍ സൂക്ഷിക്കുന്നതിലും ഇത്തരം സ്ത്രീകള്‍ മുന്‍പന്തിയിലാണ്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ രഹസ്യബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കും. ഇവര്‍ പരസ്പരം ബന്ധപ്പെടുത്താതെ കൊണ്ടു പോകാനും മിടുക്കികളാണിവര്‍. വിദേശത്തു നിന്നുളള ഭര്‍ത്താക്കന്മാര്‍ ഇടക്ക് വിളിക്കുമ്പോള്‍ കാണാത്തതിലും സ്‌നേഹം ലഭിക്കാത്തതിലുമുള്ള പരാതികള്‍ നിരത്തി ഇവര്‍ നല്ല പിള്ള ചമയുകയും ചെയ്യുന്നു. അന്യ ദേശത്ത് ജോലിയെടുക്കുന്ന ഭര്‍ത്താക്കന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അവരുടെ നന്മക്കു മാത്രം പ്രാര്‍ത്ഥിച്ച് ജീവിക്കുന്ന ഭാര്യമാരും നാട്ടിലുണ്ടെന്നത് വാസ്തവം.
നാടിന്റെ പച്ചപ്പ് കാണാതെ കുടുംബത്തിന്റെയും നാടിന്റെയും പുരോഗതി മാത്രം ലക്ഷ്യം വെച്ച് വിദേശത്ത് ചോര നീരാക്കി കഷ്ടപ്പെടുമ്പോള്‍ ഇടക്കെങ്കിലും ഭാര്യമാരോട് നല്ല വാക്ക് പറയാന്‍ ശ്രമിക്കുക. സ്‌നേഹം പറഞ്ഞെങ്കിലും അറിയിക്കുക. ഭാര്യമാര്‍ നിങ്ങളുടെ മനസ്സിലുളളതു പോലെ മാത്രമെ ജീവിക്കൂ എന്ന് വിശ്വസിക്കാനെങ്കിലും ഇതുപകരിക്കും.

- അച്ചു മാടമ്പി. 

1 Comments

  1. 1000 PERIL 100 PER AGANEY AYAL NAMAL ELLVEREYUM ETH POLY KANANO?NATIL EE CHINTHA THERICHA PAYANMARKUND AVARUDEY VALAYATHIL KURACH PERANKILUM PEDUNU ..

    ReplyDelete

Post a Comment

Previous Post Next Post