നേവി­യില്‍ ചേരാന്‍ നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങിയ കൂട്ടു­കാര്‍ മുങ്ങി­ മ­രിച്ചു

തേഞ്ഞി­പ്പലം: നേവി­യില്‍ ചേരു­ന്ന­തിന് നീന്തല്‍പ­ഠി­ക്കാ­നായി വയ­ലിലെ മണ്‍കുഴി­യില്‍ നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങിയ കൂട്ടു­കാര്‍ മുങ്ങി­ മ­രിച്ചു. ഒള­കര കുന്നത്ത് കാരോ­ളില്‍ വിജ­യന്റെ മകന്‍ ജിബിന്‍(17), ക­ാരോളില്‍ ദാസന്റെ മകന്‍ ഷിജിന്‍ ദാസ് (17) എന്നി­വ­രാണ് മരി­ച്ച­ത്.­ ഇ­ന്നലെ വൈകീട്ട് മൂന്ന് മണി­യോ­ടെ­യാണ് സംഭവം.­ ഹ­യര്‍ സെക്ക­ണ്ടറി പഠനം പൂര്‍ത്തി­യാ­ക്കിയ ഇരു­വരും നേവി­യില്‍ ചേരു­ന്ന­തി­നായി തയ്യാ­റെ­ടു­ക്കു­ക­യാ­യി­രു­ന്നു. നേവി­യില്‍ ചേരുന്നതി­നുള്ള ഇന്റര്‍വ്യൂ­വില്‍ പങ്കെ­ടു­ക്കുന്ന­തിന് വേണ്ടി നീന്തല്‍ പഠി­ക്കാനാണ് ഇരു­വരും വയലിലെത്തി­യ­ത്. കളിമണ്‍ എടു­ത്ത­തിനെ തുടര്‍ന്ന് രൂപ­പ്പെട്ട കുഴി­യി­ലാണ് നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങി­യ­ത്. മണ്‍കു­ഴിക്ക് സമീപം വിദ്യാര്‍ഥി­ക­ളുടെ വസ്ത്രവും മൊബൈല്‍ ഫോണും കിട­ക്കു­ന്നത് ശ്രദ്ധ­യില്‍ പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ വയ­ലിലെ തൊഴി­ലാ­ളി­കള്‍ നാട്ടു­കാരെ അറി­യി­ക്കു­കയും തിര­ച്ചില്‍ നട­ത്തു­ക­യു­മാ­യി­രു­ന്നു. ­ഒ­രാ­ളുടെ മൃത­ദേഹം പെട്ടെന്ന് കണ്ടെ­ത്താ­നാ­യെ­ങ്കിലും മണി­ക്കൂ­റു­കള്‍ നീണ്ട തിര­ച്ചി­ലി­നൊ­ടു­വി­ലാണ് രണ്ടാ­മത്തെ മൃത­ദേഹം കണ്ടെ­ത്താ­നാ­യ­ത്.­ തി­രൂ­ര­ങ്ങാടി താലൂക്ക് ആശു­പ­ത്രി­യില്‍ പോസ്റ്റു­മോര്‍ട്ടം നട­ത്തി. ഇരു­വ­രു­ടെയും മൃത­ദേഹം ഇന്ന് സംസ്‌ക­രി­ക്കും.

രേ­ണു­ക­യാണ് ജിബിന്റെ മാതാ­വ്.­ സ­ഹോ­ദ­ര­ങ്ങള്‍: വിപിന്‍,­ കാ­വ്യ. വസ­ന്ത­യാണ് ഷിബിന്‍ ദാസിന്റെ മാതാ­വ്. സഹോ­ദ­ര­ങ്ങള്‍: സിനില്‍ ദാസ്, ഷിബിന്‍ ദാസ്. ജിബിന്‍ ചേളാരി വൊക്കേ­ഷ­ണല്‍ ഹയര്‍ സെക്ക­ണ്ടറി സ്‌കൂളിലും ഷിജിന്‍ ദാസ് തിരൂ­ര­ങ്ങാടി ഗവ.­ഹ­യര്‍സെ­ക്ക­ണ്ടറി സ്‌കൂളിലുമാണ് ഹ­യര്‍ സെക്ക­ണ്ടറി പഠനം പൂര്‍ത്തി­യാ­ക്ക­യ­ത്.
English Summery
Friends drowned dead

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post