Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Congress. Show all posts
Showing posts with label Congress. Show all posts

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ശൈലി യു പി എക്ക് ഗുണം ചെയ്യും: ഇടി

Written By Malappuram News on Saturday, March 22, 2014 | 12:45 AM

മലപ്പുറം: നരേന്ദ്രമോദി ഏകാധിപതിയെ പോലെ തന്നെ സ്വയം ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് പിടിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബശീര്‍.

രാജ്യത്തിന്റെ ഐക്യമൊന്നും മോദിക്ക് പ്രശ്‌നമല്ല. രാഹുല്‍ഗാന്ധി ഉയര്‍ത്തുന്ന നമ്മള്‍ എന്ന മുദ്രാവാക്യം രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമാണ്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ശൈലി രാജ്യത്തെ യുവാക്കളെ സ്വധീനിച്ചിട്ടുണ്ട്. ഇത് ഈ തിരഞ്ഞെടുപ്പില്‍ യു പി എക്ക് ഗുണം ചെയ്യുമെന്നും ഇടി പറഞ്ഞു.
12:45 AM | 0 comments

കോണ്‍ഗ്രസിന് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാകില്ല

വേങ്ങര: കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളെ രക്ഷിക്കാനാകില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി. മലപ്പുറം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ സൈനബയുടെ വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗുജ്‌റാത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ വംശഹത്യ നടക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ എം പി യെ പോലും രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് പാലോളി ആരോപിച്ചു. യു ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി കെ സുന്ദരന്‍, കെ വി ബാല സുബ്രഹ്മണ്യന്‍, ടി എന്‍ ശിവശങ്കരന്‍, മുസ്തഫ കടമ്പോട്, ടി എ സമദ്, എം മുഹമ്മദ് പ്രസംഗിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുസ്തഫ കടമ്പോട് ചെയര്‍മാനും എം മുഹമ്മദ് ജനറല്‍ കണ്‍വീനറും, കെ ടി അലവിക്കുട്ടി ട്രഷററുമായി സമിതി രൂപവത്കരിച്ചു.
12:40 AM | 0 comments

പൂക്കോട്ടൂര്‍ ഉപതിരഞ്ഞെടുപ്പ്; ലീഗ് വിജയത്തെചൊല്ലി കോണ്‍ഗ്രസില്‍ ചേരിപ്പോര്‌

Written By mvarthasubeditor on Wednesday, June 27, 2012 | 9:03 AM

മലപ്പുറം: പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പള്ളിമുക്ക് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി ജയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ചേരിപ്പോര്. ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനിന്നിരുന്ന പൂക്കോട്ടൂരിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ഐ വിഭാഗം ലീഗിനോടൊപ്പം ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചതാണ് മറുവിഭാഗത്തെ പ്രകോപിപ്പിച്ചത്.

തിരഞ്ഞെടുപ്പ് വിജയം വിലയിരുത്താന്‍ തിങ്കളാഴ്ച വൈകീട്ട് പൂക്കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഐ, എ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എ വിഭാഗം, ഐ വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നതായി പറയപ്പെടുന്നു. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചതിലെ അഭിപ്രായഭിന്നതയാണ് എ വിഭാഗത്തിന്‍േറതെന്ന് ഐ വിഭാഗം ആരോപിക്കുന്നു.

മുസ്‌ലിംലീഗിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വേട്ടശ്ശേരി മറിയുമ്മ പാര്‍ട്ടിയിലെ പുരുഷമേധാവിത്വത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. മറിയുമ്മ സി.പി.എം പിന്തുണയോടെ സ്വതന്ത്രയായി മത്സരരംഗത്തുണ്ടായിരുന്നു. പക്ഷേ, ലീഗ് സ്ഥാനാര്‍ഥി റാബിയ 61 വോട്ടുകള്‍ക്ക് വിജയിച്ചു.

യു.ഡി.എഫ് എന്ന നിലയില്‍ ലീഗിനൊപ്പം നിന്നതിന് നന്ദിസൂചകമായി മുസ്‌ലിംലീഗ് കോണ്‍ഗ്രസ് അംഗം ഖദീജയ്ക്ക് പഞ്ചായത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദവി നല്‍കുകയും ചെയ്തു. ലീഗ് ഇതുവരെ അംഗീകരിക്കാതിരുന്ന കോണ്‍ഗ്രസ്സിന്റെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇത്. പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ്സിന് ഒരേ ഒരംഗമേയുള്ളൂ. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷപദവി ലഭിച്ചത് കോണ്‍ഗ്രസ്സിന്റെ നിലപാടിനുള്ള നേട്ടമാണെന്നാണ് ഐ വിഭാഗത്തിന്റെ അവകാശവാദം.
9:03 AM | 0 comments

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ലീഗില്‍ ചേര്‍ന്നു

Written By mvarthasubeditor on Thursday, June 14, 2012 | 11:41 PM

പെരിന്തല്‍മണ്ണ: അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി മെമ്പറുമായ കെ എച്ച് അബ്ദുല്‍ഖാദര്‍ , ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ഊത്തക്കാടന്‍ ഹംസ, താലൂക്ക് സെക്രട്ടറി ഉപ്പേരിത്തൊടി ജമാല്‍, അങ്ങാടിപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മൊയ്തു, തൊണ്ണംതൊഴി ഹംസ എന്നിവരുടെ നേതൃത്വത്തില്‍ 50ല്‍പരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. രാജിവെച്ചവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു.

English Summery
Resigned from congress; joints in Muslim league 
11:41 PM | 0 comments

കരിപറമ്പില്‍ കോണ്‍ഗ്രസില്ലാതെ യുഡിഎഫ് പൊതുയോഗം

Written By mvarthasubeditor on Sunday, May 27, 2012 | 3:33 PM


തിരൂരങ്ങാടി:ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡ്കരിപറമ്പില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് പൊതുയോഗം നടത്തി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് കുട്ടി മുന്‍ഷി അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ കോട്ടുമല, അരിമ്പ്ര മുഹമ്മദ്, എംകെ ബാവ, വിപി കുഞ്ഞാമു, കെ രത്‌നാകരന്‍, എം ബീരാന്‍കുട്ടി പ്രസംഗിച്ചു.
പൊടു യോഗത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. ഇവിടെ ഉപതെരെഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പൊതുയോഗത്തില്‍ ലീഗ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Keywords:Malappuram, Congress , Public meeting
3:33 PM | 0 comments

പെരിന്തല്‍മണ്ണയില്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞ് പോക്ക്

Written By mvarthasubeditor on Wednesday, May 23, 2012 | 11:42 PM

പെരിന്തല്‍മണ്ണ: കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ മനം നൊന്ത് പെരിന്തല്‍മണ്ണ ഏരിയയില്‍ നിന്ന് പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടങ്ങി. ഗ്രൂപ്പില്ലാ ഗ്രൂപ്പായി പാര്‍ട്ടിയുടെ ഇരുവിഭാഗങ്ങളുടെയും സമ്മതനായും വിസമ്മതനായും പാര്‍ട്ടിയോടൊപ്പം ദീര്‍ഘകാലം പൊന്ന്യാകുര്‍ശ്ശി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന എ പി മുസ്തഫ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞിക്ക് കത്ത് നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് കലംപറമ്പ് ജൂബിലിറോഡിലെ കോണ്‍ഗ്രസ് സജീവന പ്രവര്‍ത്തകനായിരുന്ന ആലിക്കല്‍ശിഹാബ് രാജിവെച്ചിരുന്നു.
11:42 PM | 0 comments

മൂത്തേടത്ത് സി.പി.എമ്മുമായി ചേര്‍ന്ന് ലീഗ് ഭരണത്തിനില്ല -പി.വി. വഹാബ്

Written By Malappuram News on Tuesday, May 22, 2012 | 9:26 AM

നിലമ്പൂര്‍:മുസ്‌ലിംലീഗ് സി.പി.എമ്മുമായി ചേര്‍ന്ന് അവിശ്വാസത്തിലൂടെ കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കിയ മൂത്തേടം ഗ്രാമപ്പഞ്ചായത്തില്‍ സി.പി.എമ്മുമായി ചേര്‍ന്ന് ലീഗ് ഭരണത്തിനില്ലെന്ന് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലമ്പൂര്‍ നിയോജകമണ്ഡലം പ്രസിഡന്റുമായ പി.വി. അബ്ദുള്‍വഹാബ് പറഞ്ഞു. നിലമ്പൂര്‍ പ്രസ്‌ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂത്തേടത്ത് സംഭവിച്ചത് തികച്ചും പ്രാദേശികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളാണ്. യു.ഡി.എഫ് സംവിധാനത്തെ അത് ബാധിക്കില്ല. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് പരമാവധി പിന്‍മാറാന്‍ അണികളില്‍ സമ്മര്‍ദം നടത്തിയിരുന്നു. സമീപ പഞ്ചായത്തുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
നഗരസഭയില്‍ ലീഗിന് കോണ്‍ഗ്രസ്സുമായുള്ള അഭിപ്രായഭിന്നതയ്ക്ക് ഉടന്‍ പരിഹാരം കാണും. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരകളാകുന്നതും പ്രതികളാകുന്നതും സി.പി.എമ്മാണെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു. ലീഗ് ഭരണത്തില്‍ വന്നതുമുതലാണ് മലബാറില്‍ വികസനമെത്തിയതെന്നും ലീഗില്‍ കുഞ്ഞാലിക്കുട്ടിക്ക് തുല്യനാണ് കോണ്‍ഗ്രസ്സില്‍ ആര്യാടന്‍ മുഹമ്മദെന്നും വഹാബ് പറഞ്ഞു.
മൂത്തേടത്ത് ലീഗ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത് ജില്ലാ നേതൃത്വമായതിനാല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതും ജില്ലാ കമ്മിറ്റിയാണെന്ന് ഒരു ചോദ്യത്തിനുത്തരമായി വഹാബ് പറഞ്ഞു. ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് ലാല്‍ ജോസഫ് അധ്യക്ഷത വഹിച്ചു.

Keywords: IUML, Nilambur, P.V Abdul Vahab, Malappuram, Politics, Congress, 
9:26 AM | 0 comments

കോണ്‍ഗ്രസില്‍ വിഭാഗീയത; ഡി സി സി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു

Written By kvartha desk on Friday, May 18, 2012 | 3:26 PM


തേഞ്ഞിപ്പലം: പെരുവള്ളൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാവുന്നു. പ്രശ്‌ന പരിഹാരത്തിനായി ഡി സി സി അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നിലവിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാതെ ഏകപക്ഷീയ പ്രവര്‍ത്തനം നടത്തുന്നതാണ് മണ്ഡലത്തിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാവാന്‍ കാരണമെന്നും ഇതിന് പരിഹാരം കാണാന്‍ ഡി സി സി അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് ആവശ്യവുമായി ദിവസങ്ങള്‍ക്ക് മുമ്പ് മണ്ഡലം പ്രസിഡന്റ് മറ്റൊരു കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തതോടെ പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്തു വരികയായിരുന്നു. ഇതോടെ നേതാക്കള്‍ പ്രശ്‌നപരിഹാരത്തിനായി ഡി സി സിയുടെ സഹായം തേടിയിരിക്കുകയാണ്. മണ്ഡലം പ്രസിഡന്റിനെതിരെയാണ് പ്രധാനമായും ആരോപണമുയര്‍ന്നിരിക്കുന്നത്. മണ്ഡലം പ്രസിഡന്റ് മറ്റ് കോണ്‍ഗ്രസ് നേതാക്കളോട് നിര്‍ദേശം തേടാതെ അപക്വമായ തീരുമാനമെടുക്കുന്നുവെന്നതാണ് പ്രധാന ആരോപണം. മണ്ഡലത്തിലെ പ്രശ്‌നം എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നമല്ലെന്നും മണ്ഡലം പ്രസിഡന്റ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അതിനാല്‍ ഡി സി സി ഉടന്‍ ഇടപെടണമെന്നും പ്രമുഖ കോണ്‍ഗ്രസ് നേതാവും പെരവള്ളൂര്‍ പതിനാറാം വാര്‍ഡ് മെമ്പറുമായ ചെമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജി പറഞ്ഞു. വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ടയാളാണത്രെ മണ്ഡലം പ്രസിഡന്റ് കെ മുരളീധരനെ കോണ്‍ഗ്രസില്‍ എടുക്കുന്നതിന് അനുകൂലമായി പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നായിരുന്നു ഇതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്ന് മണ്ഡലം പ്രസിഡന്റ് പ്രമുഖ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് നല്‍കിയതും വിവാദമായിരുന്നു. ഏറ്റവുമൊടുവില്‍ മുസ്‌ലിം ലീഗില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസിലെത്തിയ ചെമ്പന്‍ ലത്തീഫിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. ലത്തീഫിന് ഡി സി സി കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയിട്ടും ലത്തീഫിനെയും കൂടെ വന്നവരെയും അംഗീകരിക്കാന്‍ മണ്ഡലം പ്രസിഡന്റ് തയ്യാറായില്ലെന്ന് പറയപ്പെടുന്നു. പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ ബൂത്ത് പ്രതിനിധികളുടെയും മണ്ഡലം നിര്‍വഹണ സിമിതിയുടെയും യോഗം വിളിക്കാന്‍ മണ്‍ഡലം പ്രസിഡന്റിനോട് ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം ഇതിന് തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

English Summery
Demand to interfere DCC in congress groupism
3:26 PM | 0 comments

ശാന്ത്രി ഗ്രാം: യു ഡി എഫിന് അട്ടിമറി വിജയം

Written By Malappuram News on Thursday, May 17, 2012 | 10:59 AM

മഞ്ചേരി: നഗരസഭയിലെ 34 ാം വാര്‍ഡായ ശാന്തിഗ്രാമില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 161 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു ഡി എഫിലെ എന്‍ മഞ്ജുള ടീച്ചര്‍ അട്ടിമറി വിജയം നേടി. ആകെ മണ്ഡലത്തിലുള്ള 1334 വോട്ടില്‍ 1019 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 12 വോട്ട് അസാധുവായി. കോണ്‍ഗ്രസിലെ എന്‍ മഞ്ജുള ടീച്ചര്‍ 584 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി സി പി എം ലെ സി വിജയലക്ഷ്മിക്ക് 423 വോട്ടാണ് ലഭിച്ചത്. നഗരസഭ നിലവില്‍ വന്നതുമുതല്‍ നാളിതുവരെ സിപിഎം കുത്തകയാക്കി വച്ചിരുന്ന വാര്‍ഡാണ് അട്ടിമറി വിജയത്തിലൂടെ യു ഡി എഫ് നേടിയെടുത്തത്. വാര്‍ഡ് കൗണ്‍സിലറായിരുന്ന അഡ്വ. ചിന്ദു രാജ രാജിവെച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇന്നലെ രാവിലെ എട്ടിന് മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലായിരുന്നു വോട്ടെണ്ണല്‍. ഒമ്പതു മണിയോടെ വരണാധികാരി മഞ്ചേരി പി ഡബ്ലിയു ഡി റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ കെ അബ്ദുസ്സലാം ഫലപ്രഖ്യാപനം നടത്തി.

Keywords:By-election, Manjeri, Malappuram, UDF, Congress, 
10:59 AM | 0 comments

തിരൂരങ്ങാടിയില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്രന് ഉജ്ജ്വല വിജയം

തിരൂരങ്ങാടി: ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡ് കോട്ടുവലക്കാട് ഉപതെരെഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക് കനത്ത പരാജയം. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ചാത്തമ്പാടന്‍ അന്‍വര്‍ 206 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അന്‍വറിന് 754 വോട്ടും ലീഗ് സ്ഥാനാര്‍ഥി തിരുനിലത്ത് അന്‍വറിന് 548 വോട്ടും ലഭിച്ചു. സിപിഎം സ്ഥാനാര്‍ഥി കളത്തില്‍ വിനോദിന് 49ഉം ചപ്പങ്ങത്തില്‍ കുഞ്ഞിക്കമ്മുവിന് 14ഉം വോട്ട് ലഭിച്ചു.ഒമ്പത് വോട്ടുകള്‍ അസാധുവായി. ഒരു ബാലറ്റ് പേപ്പര്‍ കാണാനില്ല.കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് നും എല്‍ഡിഎഫിനുമെതിരെ സ്വതന്ത്രനായി മത്സരിച്ച ചാത്തമ്പാടന്‍ അന്‍വര്‍ വിജയിക്കുകയായിരുന്നു. എന്നാല്‍ പുര പദ്ധതി പ്രകാരം നിര്‍മിക്കുന്ന ബസ് ടെര്‍മിനല്‍ മമ്പുറം നവരക്കായ പാടത്ത് നിര്‍മിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇദ്ദേഹം മെമ്പര്‍ സ്ഥാനം രാജി വെക്കുകയായിരുന്നു. ബസ്റ്റാന്റ് പ്രശ്‌നത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നിലപാടിനെ എതിര്‍ത്തതിന്റെ പേരില്‍ പഞ്ചായത്തില്‍ ലീഗ്- കോണ്‍ഗ്രസ് ബന്ധം തകരുകയും കോണ്‍ഗ്രസിന്റെ വൈസ്പ്രസിഡന്റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കുകയും ചെയ്തു. മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക് യുഡിഎഫ്‌ലെ കോണ്‍ഗ്രസ് ഒഴിച്ചുള്ള എല്ലാ പാര്‍ട്ടികളുടേയും പിന്തുണയുണ്ടായിരുന്നു.മുസ്ലംലീഗിന്റെ സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ ഇവിടെ തമ്പടിച്ച് പ്രചാരണത്തില്‍ മുഴുകിയിരുന്നു. എന്നിട്ടും തങ്ങളുടെ സ്ഥാനാര്‍ഥി പരാജയപ്പെടാനിടയായത് ലീഗിന് കനത്ത ആഘാതമായിട്ടുണ്ട്. വിജയിച്ച ചാത്തമ്പാടന്‍ അന്‍വറിന്റെ ആഹ്ലാദ പ്രകടനത്തില്‍ മുസ്ലിംലീഗിനെതിരെ കടുത്ത വിമര്‍ശനമാണുയര്‍ന്നത്.ഡിസിസി ട്രഷറര്‍ എംഎന്‍ കുഞ്ഞിമുഹമ്മദ് ഹാജി, കെപി അബ്ദുല്‍ മജീദ് ഹാജി, എംഎന്‍ ഹുസൈന്‍, മോഹനന്‍ വെന്നിയൂര്‍, കെപി അബ്ദുല്‍ അസീസ്, വിപി അലി പങ്കെടുത്തു.ജനവിധി മാനിച്ച് ഭരണ സമിതി രാജി വെച്ച് തെരെഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാരാവണമെന്നും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെപി മജീദ് ഹാജി ആവശ്യപ്പെട്ടു.

Keywords:By-election, Tirurangadi, Congress, win, Malappuram, Election, കേരള, 
10:56 AM | 0 comments

ആര്യാടന്റെ പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് രഹസ്യ നിര്‍ദേശം

Written By Malappuram News on Monday, May 14, 2012 | 10:33 AM

 നിലമ്പൂര്‍: മന്ത്രി ആര്യാടനും ലീഗും തമ്മിലുള്ള രഹസ്യ പോര്‍വിളികള്‍ക്ക് പുതിയ മാനം കൈവരുന്നു. ആര്യാടന്റെ പൊതുപരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ലീഗ് എം എല്‍ എ മാരോടും സീനിയര്‍ നേതാക്കളോടും രഹസ്യം നിര്‍ദേശം നല്‍കിയതായി അറിയുന്നു.
കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന ഒരു ചടങ്ങില്‍ ലീഗ് എം എല്‍ എ യുടെ പേരടക്കം അച്ചടിച്ച നോട്ടീസുകള്‍ വിതരണം ചെയ്തിട്ടും സംഘാടകര്‍ നേരിട്ടഭ്യര്‍ഥിച്ചും എം എല്‍ എ പങ്കെടുത്തില്ല.
നിലമ്പൂര്‍ ചോലോട്, യു പി സ്‌കൂളില്‍ നടന്ന സെമിനാറില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിട്ടും മന്ത്രി പങ്കെടുക്കാത്തത് ഈ തീരുമാനം തന്നെയാണെന്നാണറിയുന്നത്. തിരുവനന്തപുരത്ത് വെച്ച് ലീഗിനെ കൊച്ചാക്കി പ്രസംഗിച്ചതാണ് ഇതിന് കാരണമായി പറയുന്നത്.

Keywords: IUML, Muslim League, Aryadan Muhammed, Congress, Malappuram, Nilambur, കേരള, 
10:33 AM | 0 comments

ലീഗ് നേതാക്കള്‍ ഗൂഢാലോചന നടത്തി: കോണ്‍ഗ്രസ്

Written By Malappuram News on Wednesday, May 9, 2012 | 3:05 PM

എടക്കര: മുത്തേടം സംഭവത്തില്‍ അംഗങ്ങള്‍ക്ക് പുറമെ പാര്‍ട്ടിയിലെ ചില ഉയര്‍ന്ന നേതാക്കളും ഗുഢാലോചന നടത്തിയതായി സംശയിക്കുന്നുവെന്ന് കെപിസിസി സെക്രട്ടറി വി.വി പ്രകാശ് പറഞ്ഞു. ചര്‍ച്ച നടക്കുമ്പോള്‍ ലീഗിലെ ഒരു നേതാവുപോലും മൂത്തേടത്ത് വരാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വിപ്പ് ലംഘിച്ചതിന്റെ പേരില്‍ അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഇവരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Edakkara, Nilambur, Congress, Muslim League, കേരള, 
3:05 PM | 0 comments

അവിശ്വാസ പ്രമേയത്തില്‍ മൂത്തേടത്ത്‌ കോണ്‍ഗ്രസിന്‌ ഭരണം നഷ്ടമായി

Written By kvartha desk on Tuesday, May 8, 2012 | 3:21 PM


നിലമ്പൂര്‍:  മൂത്തേടം പഞ്ചായത്തില്‍ ലീഗ്‌ അവതരി പ്പിച്ച അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസിന്‌ ഭരണം നഷ്ടമായി. അവിശ്വാസ പ്രമേയത്തിന്‌ സി പി എം പിന്തുണ നല്‍കി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച നാല്‌ അംഗങ്ങളെ മുസ്ലിം ലീഗ്‌ പുറത്താക്കിയതായി ലീഗ്‌ അംഗങ്ങള്‍ക്കും വിപ്പ്‌ നല്‍കിയിരുന്നു. ഇത്‌ ലംഘിച്ചാണ്‌ ഇവര്‍ പ്രമേയത്തെ അനുകൂലിച്ചത്‌.
3:21 PM | 0 comments

കോണ്‍-ലീഗ് സംഘട്ടനം; രണ്ടുപേര്‍ക്ക് പരുക്ക്

Written By Malappuram News on Thursday, April 26, 2012 | 10:04 AM

നിലമ്പൂര്‍: മൂത്തേടത്ത് മുസ്‌ലിം ലീഗ് - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് (55) , കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കിഷോര്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ പൂളപൊയ്കയിലാണ് ഇരുപ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനമുണ്ടായത്. ഇതു സംബന്ധിച്ച് ലീഗ് പ്രവര്‍ത്തകര്‍ എടക്കര പൊലീസില്‍ പരാതി നല്‍കി. ലീഗും സി.പി.എമ്മും ചേര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി നേടിയ മൂത്തേടത്ത് ലീഗ് അംഗം ശബ്‌ന ഷാനവാസിന്റെയും പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ പി. ഉസ്മാന്‍േറയും വീടുകള്‍ക്കുനേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടന്നിരുന്നു.

Keywords: IUML, Muslim League, Nilambur, Malappuram, Politics, Congress, Clash, 
10:04 AM | 0 comments

കോണ്‍ഗ്രസ് അഴിമതി രാജ്യസുരക്ഷയ്ക്കുപോലും ഭീഷണി: ഇ.പി. ജയരാജന്‍

Written By Malappuram News on Tuesday, April 17, 2012 | 11:56 AM

ചാവക്കാട്: കോണ്‍ഗ്രസ് അഴിമതി രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയായി മാറിയിട്ടുമ്‌ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ. പറഞ്ഞു. ചാവക്കാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ.പി. വത്സലന്‍ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ അഴിമതി ബോഫോഴ്‌സില്‍ നിന്ന് ട്രക്ക് കച്ചവടത്തില്‍ എത്തിനില്‍ക്കുകയാണ്.
ആദര്‍ശത്തിന്റെ മുഖംമൂടി അണിഞ്ഞ നേതാവാണ് എ.കെ. ആന്റണി. അഴിമതിയിലൂടെ ലഭിക്കുന്ന പണം കൊണ്ട് എം.പി.മാരെയും എം.എല്‍.എ.മാരെയും വിലയ്ക്ക് വാങ്ങുകയാണ് അദ്ദേഹം പറഞ്ഞു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍, ജില്ലാ കമ്മിറ്റി അംഗം കെ. മണി, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.എഫ്. ഡേവീസ്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ടി.വി. സുമേഷ്, വി.ആര്‍. കൃഷ്ണന്‍, ചാവക്കാട് ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, എ.കെ. സതീരത്‌നം, ടി.ടി. ശിവദാസ്, എന്‍.കെ. അക്ബര്‍, എ.എച്ച്. അക്ബര്‍, പി.വി. സുരേഷ്, എം.ആര്‍. രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
11:56 AM | 0 comments

തൊഴില്‍ വകുപ്പ് കോണ്‍ഗ്രസ്സ് ഏറ്റെടുക്കണം

Written By Malappuram News on Friday, April 13, 2012 | 1:36 AM


മലപ്പുറം: തൊഴില്‍ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കേണ്‍ഗ്രസ്സ് ഐ എന്‍ ടി യു സി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി സി സി സെക്രട്ടറി എ കെ അബ്ദുര്‍റഹ്മാന്‍ ആവശ്യപ്പെട്ടു. അംഗത്വം പുതുക്കുന്നതിന് തൊഴിലാളി നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശം ഉട്ടോപ്യന്‍ നയമാണെന്നും പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
1:36 AM | 0 comments

കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ഐ എന്‍ എല്‍

മലപ്പുറം: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിഷയം യു ഡി എഫിന്റെ ആഭ്യന്തരകാര്യം മാത്രമാണെന്നും അത് പൊതു ചര്‍ച്ചയാക്കുകയും വര്‍ഗ്ഗീയചര്‍ച്ചക്ക് വേദിയാകുകയും അവസാനം ലീഗിന് കിഴടങ്ങുകയും ചെയ്ത കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും ഐ എല്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ പി ഇസ്മായില്‍ ആവശ്യപ്പെട്ടു. ഇങ്ങനെ നേടിയ മന്ത്രി പദവി മുസ്‌ലിം ലീഗിന് കോട്ടമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും കാലം മലപ്പുറം ജില്ലാ ലീഗ് കുത്തകയാക്കിവെച്ചിട്ടും ജില്ല ഇന്നും പിന്നോക്ക ജില്ലയുടെ പട്ടികയിലാണ് വരുന്നതെന്ന വൈരുധ്യവും അദ്ദേഹം ചൂണ്ടികാട്ടി.
1:34 AM | 0 comments

കോണ്‍ഗ്രസ് നിലപാട് അപകടകരം: പി ഡി പി

Written By Malappuram News on Thursday, April 5, 2012 | 3:27 PM

മലപ്പുറം: ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വിവാദമാക്കി കേരളത്തിലെ സാമൂദായിക മതസൗഹാര്‍ദം തകര്‍ക്കുന്നതിനുളള ശ്രമമാണ് കോണ്‍ഗ്രസ് നതാക്കള്‍ നടത്തുന്നതെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ ശംസുദ്ദീന്‍ ആരോപിച്ചു.
 മുസ്‌ലിംകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഉദ്യോഗങ്ങളിലും അധികാരസ്ഥാനങ്ങളിലും ജനസംഖ്യാനുപാതകമായി പ്രാതിനിധ്യം ലഭിക്കണമെന്ന ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സവര്‍ണ്ണ ശക്തികളുടെ വക്താക്കളായി കോണ്‍ഗ്രസ് നേതാക്കള്‍ അധഃപതിച്ചിരിക്കുന്നു. പിന്നാക്ക സമുദായങ്ങള്‍ക്ക് അധികാരസ്ഥാനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നത് സാമൂഹിക നീതി നടപ്പിലാക്കാന്‍ ഉപകരിക്കുമെന്നിരിക്കെ മതേതര വാദികളെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുന്ന ലീഗ് എം എല്‍ എമാര്‍ പിന്നോക്ക വിഭാഗമായ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണന്ന കാരണത്താല്‍ അവര്‍ക്ക് അര്‍ഹമായ മന്ത്രി പദവും അധികാര പങ്കാളിത്തവും നല്‍കാതിരിക്കുന്നത് എപ്രകാരമാണ് സാമൂഹിക നീതിക്ക് ഉപകരിക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. എന്നാല്‍ സമുദായത്തിന്റെ പേരു പറഞ്ഞ് അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റുകയും കിട്ടിയ അധികാരം വിനിയോഗിക്കുമ്പോള്‍ സ്വന്തം സമുദായത്തെ മറന്ന് ഇതര സമുദായ രാഷ്ട്രീയക്കാരിലെ സാമര്‍ഥ്യക്കാരുമായി ചേര്‍ന്ന് നടത്തുന്ന ബിസിനസ്സാക്കി കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ അധ:പതിപ്പിച്ചതിനുളള തിരിച്ചടിയും ശിക്ഷയുമാണ് അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും മുസ്‌ലിം ലീഗിന് കിട്ടിക്കൊണ്ടിരിക്കുന്ന ആട്ടും തുപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
3:27 PM | 0 comments

ലീഗിന് അഞ്ചാം മന്ത്രി അനുവദിക്കില്ല: പി സി വിഷ്ണുനാഥ്

ചങ്ങരംകുളം: മുസ്ലിം ലീഗിന് അഞ്ചാംമന്ത്രി അനുവധിക്കില്ലെന്നും വിട്ടുവീഴ് ചെയ്യുന്ന കേണ്‍ഗ്രസിനെ ചൂഷണം ചെയ്യാന്‍ ഘടകകക്ഷികളെ അനുവദിക്കില്ലെന്നും യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പിസി വിഷ്ണുനാഥ് പറഞ്ഞു. യൂത്ത്‌കോണ്‍ഗ്രസ് യുവജന ജാഥയുടെ പൊന്നാനി ലോകസഭാതല സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ജനോപകാരപ്രതമായ പദ്ധതികള്‍ നടപ്പിലാക്കി കേരളത്തെ വികസനപാതയില്‍ മുന്നോട്ട് നയിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ശോഭ കെടുത്താനെ ഇത്തരം പ്രസ്താവനകള്‍ ഉപരിക്കൂ. ഇതൊരിക്കലും യൂത്ത്‌കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. സിദ്ധീഖ് പന്താവൂര്‍ അധ്യക്ഷതവഹിച്ചു. വി ടി ബല്‍റാം എം എല്‍ എ, കെപി സിസി സെക്രട്ടറി അജയ്‌മോഹന്‍, എം വി ശ്രീധരന്‍, വി മധുസൂധനന്‍, എം എം രോഹിത്, ടി ഇഫ്തിഖാറുദ്ധീന്‍ പ്രസംഗിച്ചു. പിടി അജയ്‌മോഹന്‍ ചെയര്‍മാനും സിദ്ധീഖ് പന്താവൂര്‍ ജനറല്‍ കണ്‍വീനറുമായ 301 അംഗ സ്വാഗത കമ്മറ്റി രൂപീകരിച്ചു.
10:30 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers