മഞ്ചേരി: നഗരസഭയിലെ 34 ാം വാര്‍ഡായ ശാന്തിഗ്രാമില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 161 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു ഡി എഫിലെ എന്‍ മഞ്ജുള ടീച്ചര്‍ അട്ടിമറി വിജയം നേടി. ആകെ മണ്ഡലത്തിലുള്ള 1334 വോട്ടില്‍ 1019 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 12 വോട്ട് അസാധുവായി. കോണ്‍ഗ്രസിലെ എന്‍ മഞ്ജുള ടീച്ചര്‍ 584 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി സി പി എം ലെ സി വിജയലക്ഷ്മിക്ക് 423 വോട്ടാണ് ലഭിച്ചത്. നഗരസഭ നിലവില്‍ വന്നതുമുതല്‍ നാളിതുവരെ സിപിഎം കുത്തകയാക്കി വച്ചിരുന്ന വാര്‍ഡാണ് അട്ടിമറി വിജയത്തിലൂടെ യു ഡി എഫ് നേടിയെടുത്തത്. വാര്‍ഡ് കൗണ്‍സിലറായിരുന്ന അഡ്വ. ചിന്ദു രാജ രാജിവെച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇന്നലെ രാവിലെ എട്ടിന് മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലായിരുന്നു വോട്ടെണ്ണല്‍. ഒമ്പതു മണിയോടെ വരണാധികാരി മഞ്ചേരി പി ഡബ്ലിയു ഡി റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ കെ അബ്ദുസ്സലാം ഫലപ്രഖ്യാപനം നടത്തി.
Keywords:By-election, Manjeri, Malappuram, UDF, Congress,
Post a Comment