ചാവക്കാട്: കോണ്‍ഗ്രസ് അഴിമതി രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയായി മാറിയിട്ടുമ്‌ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ. പറഞ്ഞു. ചാവക്കാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ.പി. വത്സലന്‍ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ അഴിമതി ബോഫോഴ്‌സില്‍ നിന്ന് ട്രക്ക് കച്ചവടത്തില്‍ എത്തിനില്‍ക്കുകയാണ്.
ആദര്‍ശത്തിന്റെ മുഖംമൂടി അണിഞ്ഞ നേതാവാണ് എ.കെ. ആന്റണി. അഴിമതിയിലൂടെ ലഭിക്കുന്ന പണം കൊണ്ട് എം.പി.മാരെയും എം.എല്‍.എ.മാരെയും വിലയ്ക്ക് വാങ്ങുകയാണ് അദ്ദേഹം പറഞ്ഞു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍, ജില്ലാ കമ്മിറ്റി അംഗം കെ. മണി, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.എഫ്. ഡേവീസ്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ടി.വി. സുമേഷ്, വി.ആര്‍. കൃഷ്ണന്‍, ചാവക്കാട് ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, എ.കെ. സതീരത്‌നം, ടി.ടി. ശിവദാസ്, എന്‍.കെ. അക്ബര്‍, എ.എച്ച്. അക്ബര്‍, പി.വി. സുരേഷ്, എം.ആര്‍. രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment