നിലമ്പൂര്‍: മന്ത്രി ആര്യാടനും ലീഗും തമ്മിലുള്ള രഹസ്യ പോര്‍വിളികള്‍ക്ക് പുതിയ മാനം കൈവരുന്നു. ആര്യാടന്റെ പൊതുപരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ലീഗ് എം എല്‍ എ മാരോടും സീനിയര്‍ നേതാക്കളോടും രഹസ്യം നിര്‍ദേശം നല്‍കിയതായി അറിയുന്നു.
കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന ഒരു ചടങ്ങില്‍ ലീഗ് എം എല്‍ എ യുടെ പേരടക്കം അച്ചടിച്ച നോട്ടീസുകള്‍ വിതരണം ചെയ്തിട്ടും സംഘാടകര്‍ നേരിട്ടഭ്യര്‍ഥിച്ചും എം എല്‍ എ പങ്കെടുത്തില്ല.
നിലമ്പൂര്‍ ചോലോട്, യു പി സ്‌കൂളില്‍ നടന്ന സെമിനാറില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിട്ടും മന്ത്രി പങ്കെടുക്കാത്തത് ഈ തീരുമാനം തന്നെയാണെന്നാണറിയുന്നത്. തിരുവനന്തപുരത്ത് വെച്ച് ലീഗിനെ കൊച്ചാക്കി പ്രസംഗിച്ചതാണ് ഇതിന് കാരണമായി പറയുന്നത്.

Keywords: IUML, Muslim League, Aryadan Muhammed, Congress, Malappuram, Nilambur, കേരള,
Post a Comment