എടക്കര: മുത്തേടം സംഭവത്തില്‍ അംഗങ്ങള്‍ക്ക് പുറമെ പാര്‍ട്ടിയിലെ ചില ഉയര്‍ന്ന നേതാക്കളും ഗുഢാലോചന നടത്തിയതായി സംശയിക്കുന്നുവെന്ന് കെപിസിസി സെക്രട്ടറി വി.വി പ്രകാശ് പറഞ്ഞു. ചര്‍ച്ച നടക്കുമ്പോള്‍ ലീഗിലെ ഒരു നേതാവുപോലും മൂത്തേടത്ത് വരാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വിപ്പ് ലംഘിച്ചതിന്റെ പേരില്‍ അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഇവരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Edakkara, Nilambur, Congress, Muslim League, കേരള,
Post a Comment