മലപ്പുറം: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിഷയം യു ഡി എഫിന്റെ ആഭ്യന്തരകാര്യം മാത്രമാണെന്നും അത് പൊതു ചര്‍ച്ചയാക്കുകയും വര്‍ഗ്ഗീയചര്‍ച്ചക്ക് വേദിയാകുകയും അവസാനം ലീഗിന് കിഴടങ്ങുകയും ചെയ്ത കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും ഐ എല്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ പി ഇസ്മായില്‍ ആവശ്യപ്പെട്ടു. ഇങ്ങനെ നേടിയ മന്ത്രി പദവി മുസ്‌ലിം ലീഗിന് കോട്ടമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും കാലം മലപ്പുറം ജില്ലാ ലീഗ് കുത്തകയാക്കിവെച്ചിട്ടും ജില്ല ഇന്നും പിന്നോക്ക ജില്ലയുടെ പട്ടികയിലാണ് വരുന്നതെന്ന വൈരുധ്യവും അദ്ദേഹം ചൂണ്ടികാട്ടി.
കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ഐ എന്‍ എല്‍
Malappuram News
0
Post a Comment