Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Health. Show all posts
Showing posts with label Health. Show all posts

പ്രതിരോധ കുത്തിവെപ്പ്: ജനങ്ങള്‍ ജാഗ്രത പാലിക്കണം

Written By Malappuram News on Friday, July 5, 2013 | 12:32 AM

മലപ്പുറം: പ്രതിരോധ കുത്തിവെപ്പിലൂടെ തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ. ഡോ. വി.ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ തിരൂര്‍ രണ്ട്, കുറ്റിപ്പുറം രണ്ട്, മങ്കട ഒന്ന്, താനൂര്‍ ഒന്ന് എന്നിങ്ങനെ ആറ് ടെറ്റനസ് കേസുകളും അരീക്കോട് ഒന്ന്, മൂര്‍ക്കനാട്, മങ്കട ഒന്ന്, തേവര്‍കടപ്പുറം ഒന്ന്, ഒഴൂര്‍ ഒന്ന് എന്നിങ്ങനെ അഞ്ച് ഡിഫ്തീരിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മങ്കടയിലെ ടെറ്റനസ് ബാധയേറ്റകുട്ടി മരണപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകള്‍ യാതൊരുവിധകുത്തിവെപ്പുകളും എടുക്കാത്തവരെയാണ് ബാധിച്ചിട്ടുള്ളത്.
ദേശീയ പ്രതിരോധ പട്ടിക പ്രകാരം കുത്തിവെപ്പ് നല്‍കുന്നതിലൂടെ അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികളെ ഹെപ്പറ്റെറ്റിസ് ബി, ക്ഷയം, പിള്ളവാതം, തൊണ്ടമുള്ള്, ടെറ്റനസ്, വില്ലന്‍ചുമ, അഞ്ചാംപനി, ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ ബി മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിഞ്ചൈറ്റിസ് എന്നീ മാരക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാമെന്ന് ഡി.എം.ഒ. അറിയിച്ചു.
12:32 AM | 0 comments

സൗജന്യ മനശാന്തി ചികിത്സ തുടങ്ങി

Written By mvarthasubeditor on Tuesday, July 3, 2012 | 4:33 PM

കോട്ടക്കല്‍: ആയൂര്‍ വേദ കോളജിലെ മനശാന്തി വിഭാഗത്തില്‍ സൗജന്യ ചികിത്സ തുടങ്ങി. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ 11 വരെ ഗവേഷണാടിസ്ഥാനത്തിലാണ് ചികിത്സ.
4:33 PM | 0 comments

കാന്‍സര്‍ പഠനഗവേഷണ കേന്ദ്രം ആരംഭിക്കുന്നു

കോട്ടക്കല്‍: ആയൂര്‍ വേദ കോളജില്‍ കാന്‍സര്‍ ചികിത്സാ പഠന ഗവേഷണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

തലശേരി മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് കേന്ദ്രം. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നു. ബ്രസ്റ്റ്, ഹെഡ്, നെക്ക്, ലംഗ്‌സ് പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളാണ് പഠന ഗവേഷണത്തിനായി തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ മൂന്ന് മെഡിക്കല്‍ കോളജുകളിലാണ് നിലവില്‍ ഇത്തരം ചികിത്സയുള്ളത്. 

ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റെ ശ്രമഫലമായാണ് ഇത് നടപ്പിലാവുന്നത്. ഇതിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്റര്‍ സംഘം കോളജ് സന്ദര്‍ശിച്ചു.

English Summery
Cancer study center in Kottakal 
12:44 PM | 0 comments

പനി ബാധിച്ച് പ്രവാസി വ്യാപാരി മരിച്ചു

എടപ്പാള്‍: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി വ്യാപാരി മരിച്ചു. തുയ്യം പാലക്കാട്ട് മുകുന്ദന്‍(48) ആണ് ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രയില്‍ വെച്ച് മരിച്ചത്.

അജ്മാനിലും എടപ്പാളിലും വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന മുകുന്ദന്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. രണ്ടു ദിവസം മുമ്പാണ് പനി ബാധിച്ചത്. 

ഭാര്യ: സാവിത്രി. മക്കള്‍: വിജേഷ്, വൈശാഖ്, വിവേക്. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പില്‍.

English Summery
NRI died due to fever 
8:56 AM | 0 comments

മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനം പെരിന്തല്‍മണ്ണയില്‍

Written By mvarthasubeditor on Monday, July 2, 2012 | 12:01 AM

മലപ്പുറം: ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തും. ജൂലൈ രണ്ടിന് പെരിന്തല്‍മണ്ണയിലാണ് ഉദ്ഘാടനം.

രാവിലെ 10 ന് അയിഷ ടവറില്‍ നടക്കുന്ന പരിപാടിയില്‍ നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി, നഗരസഭാ അധ്യക്ഷ കെ.സുധാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി.എം.ഒ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ജൂലൈ മൂന്നിന് മലപ്പുറം മണ്ഡലത്തിലെ അവലോകന യോഗം മലപ്പുറം നഗരസഭാ ഹാളില്‍ രാവിലെ 10 ന് പി.ഉബൈദുള്ള എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരും. ജനപ്രതിനിധികളും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുക്കും.

English Summery
Analysis meet of rainy disease on July 2
12:01 AM | 0 comments

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് വിദ്യാര്‍ഥി മരിച്ച സ്‌കൂളില്‍ അധികൃതര്‍ സന്ദര്‍ശിച്ചു

Written By mvarthasubeditor on Thursday, June 28, 2012 | 12:30 AM

കല്‍പകഞ്ചേരി: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ച വിദ്യാര്‍ഥി പഠനം നടത്തിയിരുന്ന കല്‍പകഞ്ചേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സന്ദര്‍ശിച്ചു.

 ആര്‍ പി എച്ച് ജില്ലാ ഓഫീസര്‍ ഡോ. റോസ്‌മേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂള്‍ സന്ദര്‍ശിച്ചത്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ നിര്‍ദേശങ്ങള്‍ നല്‍കി. 

ഒരാഴ്ച്ചക്കുള്ളില്‍ സ്‌കൂള്‍ അസംബ്ലി ചേരരുതെന്നും പനി പോലുള്ള രോഗം അനുഭവപ്പെട്ടാല്‍ എത്രയും വേഗം ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും രോഗമുളള വിദ്യാര്‍ഥികള്‍ക്ക് വിശ്രമത്തിനാവശ്യമായ അവധി അനുവദിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്. 

ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഡോ. എം പി മുരളീധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മനോജ്, സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇതേ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥി വളവന്നൂര്‍ തയ്യില്‍ ഹുസൈന്റെ മകന്‍ ജില്‍ഷാദ് (15) ആണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചത്.

English Summery
Medical team visits H1N1 victim's school 
12:30 AM | 0 comments

മഴക്കാല രോഗ പ്രതിരോധം: ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു

Written By mvarthasubeditor on Wednesday, June 27, 2012 | 7:09 PM

മലപ്പുറം: ജില്ലയില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ സംവിധാനവും ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി 60 ക്ലീനിങ് സ്റ്റാഫിനെ താത്കാലികാടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജുലൈ രണ്ടിന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. 

ഏഴാം തരം മുതല്‍ പത്താം തരം വരെ പഠിച്ചിട്ടുള്ള 18 നും 48 നും മധ്യേ പ്രായമുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ഡും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമെത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

English Summery
Fever: Deputation of cleaning staff 
7:09 PM | 0 comments

ആയുര്‍വേദത്തിലൂടെ രോഗപ്രതിരോധം

മലപ്പുറം: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആയുര്‍വേദത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ലളിതമായ വീടുകളില്‍ തന്നെ ചെയ്യാവുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ശോഭന അറിയിച്ചു. രോഗപ്രതിരോധത്തിനായി ഡോ.സി.വി.സത്യനാഥന്‍ കണ്‍വീനറായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചിട്ടുണ്ട്.

ശീലിക്കേണ്ട ആഹാരങ്ങള്‍ - ദഹിക്കാന്‍ എളുപ്പമുള്ളവ-പുളി, ഉപ്പ് രസമുള്ള ചൂടുള്ള ആഹാരം, ഏറ്റവും പുതിയതല്ലാത്ത ധാന്യങ്ങള്‍ കൊണ്ടുള്ള ആഹാരം - ഗോതമ്പും ചെറുപയറും കൊണ്ടുള്ള ഭക്ഷണം ശീലിക്കണം. ചെറുപയര്‍, മാംസം എന്നിവ കൊണ്ടുള്ള സൂപ്പ്, തുളസിയില, മുത്തങ്ങ, ചുക്ക്, പര്‍പ്പടക പുല്ല്, രാമച്ചം, ഇരുവേലി, കൊത്തമല്ലി എന്നിവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളവും ചിറ്റമുത്, കടുക്ക, ചുക്ക് 6:4:2 അനുപാതത്തില്‍ വെള്ളം തിളപ്പിച്ചു കഴിക്കുന്നതും നല്ലതാണ്. മുന്തിരി കഴിക്കാം. അമൃതാരിഷ്ടം, വില്വാദി ഗുളിക എന്നിവ പനിക്കും പ്രതിരോധത്തിനും ഉപയോഗിക്കാം.
ഒഴിവാക്കേണ്ട ആഹാരങ്ങള്‍-പച്ച വെള്ളം, ഏറ്റവും പുതിയ നെയ്യ്.ശീലിക്കേണ്ടത്- പാദരക്ഷ ധരിക്കണം. മഴ നനയാതിരിക്കാന്‍ കുട ഉപയോഗിക്കണം. എണ്ണ തേച്ചു ചൂടുവെള്ളത്തില്‍ കുളിക്കണം. ശുചിയുള്ള ചൂടാക്കിയ വസ്ത്രങ്ങള്‍ ഉപയോഗിക്കണം ഒഴിവാക്കേണ്ടത്-പകലുറക്കം, അമിതാധ്വാനം, മഴ നനയല്‍, നനഞ്ഞ വസ്ത്രങ്ങള്‍.
പനിയുള്ളപ്പോള്‍ കഴിക്കാവുന്ന ആഹാരം-എളുപ്പം ദഹിക്കുന്ന കഞ്ഞി, ചെറുപയര്‍, മുതിര സൂപ്പ്, കാരറ്റ്, കോവല്‍, പടവലം, പാവയ്ക്ക, മുരിങ്ങക്കായ, അമര, ബ്രഡ്. കുടിവെള്ളം-ചുക്ക്, തിപ്പലി, കൊത്തമല്ലി, തുളസിയില, മുത്തങ്ങ, പര്‍പ്പടകപുല്ല് ഇട്ട് തിളപ്പിച്ച വെളളം, ചുക്കുകാപ്പി-ശര്‍ക്കര, ചുക്ക്, ജീരകം ഏലക്കായ, തുളസിയില ഇവയിട്ട് തിളപ്പിച്ച കാപ്പി. ഔഷധം - ചിറ്റമൃത്, കടുക്ക, ചുക്ക് 6:4:2 അനുപാതത്തില്‍ വെള്ളം തിളപ്പിച്ച് കുടിക്കുക. മുത്തങ്ങ, ചുക്ക്, ഇരിവേലി, പര്‍പ്പടകപുല്ല്, രാമച്ചം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. കഷായം-പര്‍പ്പടകപുല്ല്, മുത്തങ്ങ, ചിറ്റമൃത്, ചുക്ക്, പുത്തരിയുണ്ടവേര് എന്നിവ കൊണ്ടുണ്ടാക്കിയ കഷായം കഴിക്കാം. വില്വാദി ഗുളിക, സുദര്‍ശനം ഗുളിക കഴിക്കാം.
മഞ്ഞപ്പിത്തം - ഗൃഹൗഷധങ്ങള്‍-കീഴാര്‍നെല്ലി സമൂലം അരച്ചു ഇളനീര്‍ വെള്ളത്തിലോ പാലിലോ രാവിലെ കഴിക്കുക. ആവണക്കിന്‍ തളിരും ജീരകവും അരച്ച് രാവിലെ കഴിക്കുക. ആടലോടകത്തിന്റെ നീരില്‍ തേനും ചേര്‍ത്ത് രാവിലെ കഴിക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. എളുപ്പം ദഹിക്കാവുന്ന ഭക്ഷണം മാത്രം കഴിക്കുക. ചര്‍ദ്ദിയുള്ളപ്പോള്‍ മലര്‍ ഇട്ടു തിളപ്പിച്ച വെള്ളം പഞ്ചസാരയിട്ടു കുടിക്കുക. വ്യക്തി-പരിസര ശുചിത്വം പാലിക്കണം. വയറിളക്കത്തിന് തേനും ചെറുനാരങ്ങാനീരും സമം ചേര്‍ത്തു പ്രായത്തിനനുസരിച്ചു മാത്ര (ഡോസ്) കൂട്ടി കഴിക്കാം. ഉറുമാമ്പാഴത്തോടും അയമോദകവും തിളപ്പിച്ചു കഴിക്കാം.
കൊതുക് നശീകരണത്തിന്-വെളുത്തുള്ളി തൊലി, മഞ്ഞള്‍, കടുക്, ഇന്തുപ്പ് (കല്ലുപ്പ്), വേപ്പില, ശീമകൊന്നയില, അകില്, ചെഞ്ചല്ലം, കുന്തിരിക്കം, വയമ്പ് എന്നിവ ഒറ്റക്കോ രണ്ടോ മൂന്നോ, എല്ലാം കൂട്ടിയോ പുകയ്ക്കാം. കൊതുക് ലാര്‍വകളെ നശിപ്പിക്കാന്‍ കൊതുക് വളരാന്‍ സാധ്യതയുള്ള അഴുക്കു വെള്ളം കെട്ടി നില്ക്കുന്നിടത്ത് വേപ്പെണ്ണ ഒഴിക്കുക, പുകയില കഷായം തളിക്കുക.

English Summery
Resistance power through Ayurveda 
6:49 PM | 0 comments

ആദ്യ എന്‍.1എച്ച്.1 മരണം മലപ്പുറത്ത്; പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കി

മലപ്പുറം: ഈ വര്‍ഷത്തെ ആദ്യ എച്ച്.വണ്‍ എന്‍ വണ്‍ മരണം റിപോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സ്കൂളുകളും ഓഫീസുകളും കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് ബോധവല്‍കരണ പരിപാടികള്‍ തുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നിയമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചത്. പനി പടരുമെന്ന ആശങ്കയ്ക്കിടെയാണ് ജില്ലാ പ്രോഗ്രാം ഓഫിസറുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘം സ്കൂളില്‍ നേരിട്ടെത്തിയത്. പകര്‍ച്ചവ്യാധി തടയുന്നതിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ സംബന്ധിച്ച് സംഘം അധ്യാപകരോടും വിദ്യാര്‍ഥികളോടും വിശദീകരിച്ചു.

പനിബാധിച്ച വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ വരരുതെന്ന് ആരോഗ്യ വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകളിലും ഓഫിസുകളിലും ബോധവല്‍കരണ പരിപാടികള്‍ ഊര്‍ജിതമാക്കി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് ബോധവല്‍കരണ ക്ലാസുകള്‍. അതേസമയം, പനിബാധിതര്‍ കൂടിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചു തുടങ്ങി.

English Summery
Strong steps to overcome H1N1
12:23 PM | 0 comments

ജില്ലയില്‍ 600 പേര്‍ക്ക് മഞ്ഞപ്പിത്തം: ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ

Written By mvarthasubeditor on Thursday, June 21, 2012 | 7:04 PM

മലപ്പുറം: ജില്ലയില്‍ മഞ്ഞപ്പിത്തവും ജലജന്യ രോഗങ്ങളും പടരുന്നു. കഴിഞ്ഞ ആറുമാസത്തുനുള്ളില്‍ ജില്ലയില്‍ 600 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 

കൊണ്ടോട്ടി, ഒമാനൂര്‍ ഭാഗങ്ങളിലാണ് മഞ്ഞപിത്ത ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡങ്കിപ്പനി, എലിപ്പനി, പന്നിപ്പനി എന്നിവയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 16 പേര്‍ക്ക് ഡങ്കിപനിയും പത്ത് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേര്‍ക്ക് ഡെങ്കിപ്പനി ബാധിതരാണെന്ന് സംശയിക്കുന്നു. അവസാനമായി ഡങ്കി പനി റിപ്പോര്‍ട്ട് ചെയ്തത് കോഡൂരിലാണ്. 60ഓളം പേര്‍ക്ക് എലിപ്പനി ബാധ സംശയിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയോര മേഖലയിലാണ് കൂടുതലായി എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചുങ്കത്തറ, എടവണ്ണ, മങ്കട എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗം കണ്ടെത്തിയിരിക്കുന്നത്. എച്ച് വണ്‍ എന്‍വണ്‍ ബാധ കണ്ടെത്തിയതായും ഡി എം ഒ ഡോ. സെക്കീന പറഞ്ഞു. മഴ ആരംഭിച്ചതോടെ വെള്ളം കെട്ടിനില്‍ക്കുന്നതും ചേറും ചെളിയും നിറയുന്നതുമാണ് രോഗം പടരാന്‍ ഇടയാക്കുന്നത്. മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കെണ്ടോട്ടി പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും രോഗം പടരുന്നതിന് ആക്കം കൂട്ടുന്നതായി ജില്ലാ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ചെരിഞ്ഞ പ്രദേങ്ങളില്‍ മഴ പെയ്യുന്നതോടെ സെപ്റ്റിക് അടക്കമുള്ളവയില്‍ നിന്ന് മലിന ജലം കലര്‍ന്ന് താഴ് ഭാഗങ്ങളിലേക്ക് ഉറവ വരുന്നതാണ് വേഗത്തില്‍ മഞ്ഞപ്പിത്തം പടരാന്‍ ഇടയാക്കുന്നത്. 

താഴ്ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതും എലികളും കൊതുക് ലാര്‍വകളും പെരുകാന്‍ ഇടയാക്കുന്നു.ഐസ്‌ക്രീം, സിപ്പപ്പ് എന്നിവയിലൂടെ മഞ്ഞപ്പിത്തം പടരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രദേശങ്ങളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രാദേശികമായുള്ള ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം നിര്‍ത്തിവെപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപത്ത് ഉപ്പിലിട്ടതും മറ്റ് അച്ചാറുകളും വിപണനം നടത്തുന്നത് നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ ഇത് പ്രത്യേകമായി ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം നല്‍കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശമുണ്ട്. 

റീവര്‍ ക്രൈസിസ് മാനേജ്‌മെന്റ് എന്ന പേരില്‍ 14 ബ്ലോക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ നേതൃത്തിലുള്ള സംഘം അടുത്ത ദിവസം തന്നെ പ്രവര്‍ത്തനം തുടങ്ങും. ഇതിനായി 25 ഡോക്ടര്‍മാര്‍, 25 സ്റ്റാഫ് നഴ്‌സ്, 20 ഫാര്‍മസിസ്റ്റ്, 15 ലാബ് അസിസ്റ്റന്റ്, 30 ജൂനിയര്‍ ഹെല്‍ത്ത് ഓഫിസര്‍മാര്‍, 50 ക്ലീനിംഗ് തൊഴിലാളികള്‍, 25 സ്‌പ്രെമെന്‍ എന്നിവരെ അടുത്ത ദിവസം തന്നെ നിയമിക്കുമെന്ന ഡി എം ഒ അറിയിച്ചു. ഇതിനായുള്ള ഇന്റര്‍വ്യൂ അടുത്ത ആഴ്ച്ച നടത്തും. അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യം ജില്ലയില്‍ അധികമായതിനാല്‍ മലമ്പനി പടരാന്‍ ഇടയുണ്ടെന്നും തൊഴിലുടമകള്‍ തൊഴിലാളികളെ കൃത്യമായ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English Summery
Hepatitis B to 600 persons
7:04 PM | 0 comments

മഞ്ഞപ്പിത്ത ബാധ: മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിച്ചു

Written By mvarthasubeditor on Tuesday, June 19, 2012 | 12:46 PM

മലപ്പുറം: മഞ്ഞപിത്ത രോഗം പടര്‍ന്നു പിടിച്ച ഒമാനൂര്‍, ചീക്കോട്  പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം
സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

ഡിഎം ഒ ഡോ. കെ സക്കീനയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി രാജു,ഡി പി എച്ച് എന്‍ ദേവകി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജു,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദനന്‍, ജൂനിയര്‍ ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ സുനില്‍ ബാബു എന്നിവരടങ്ങുന്ന സംഘമാണ് രോഗബാധിതരുടെ വീടുകളും ഒമാനൂര്‍ ആസ്പത്രിയില്‍ ചികിത്സയിലുള്ളവരെയും സന്ദര്‍ശിച്ച്
വിവരങ്ങള്‍ ശേഖരിച്ചത്.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി
ചീക്കോട് ഗവ. യു പി സ്‌കൂളില്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍,
അധ്യാപകര്‍, ആശ, കുടുംബശ്രീ, അംഗന്‍വാടി പ്രവര്‍ത്തകര്‍, വിവിധ വകുപ്പ്
ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്ന് കര്‍മ്മ പരിപാടികള്‍ ചര്‍ച്ച
ചെയ്തു. ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു. രോഗ ബാധിത പ്രദേശങ്ങളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും റിപ്പോര്‍ട്ടിങ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു. 


രോഗ ബാധിത പ്രദേശങ്ങളില്‍ സിപ് അപ്, ഐസ് ക്രീം, തണുത്ത പാനീയങ്ങള്‍
മുതലായവയുടെ വില്‍പന നിരോധിക്കുന്നതിനും മാലിന്യ സംസ്‌കരണം
കാര്യക്ഷമമാക്കുന്നതിനും ഗ്രാമ പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന്
പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഹോട്ടല്‍, കൂള്‍ബാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന  ഊര്‍ജ്ജിതപ്പെടുത്തുന്നതിനും എല്ലാ കുടിവെള്ള സ്രോതസ്സുകള്‍ അടിയന്തരമായി ക്ലോറിനേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചു. ചടങ്ങുകളില്‍ ശീതളപാനീയവും തണുത്ത ഭക്ഷണ സാധനങ്ങളും ഒഴിവാക്കണമെന്നും വ്യക്തി ശുചിത്വത്തില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 


സ്‌കൂള്‍ അസംബ്ലികളില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും സ്‌കൂളുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാന്‍ കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എ ഇ  ഒ അറിയിച്ചു. 
English Summery
Medical group visits malappuram
12:46 PM | 0 comments

കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി

Written By mvarthasubeditor on Friday, June 1, 2012 | 7:48 PM

മലപ്പുറം: മഞ്ചേരി നഗരസഭ 35ാം വാര്‍ഡ് അരുകിഴായയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. ആഡ്വ. എം ഉമ്മര്‍ എം എല്‍ എ. , നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഇ കെ.വിശാലാക്ഷി എന്നിവരുടെ നിവേദനത്തിന്റെ ഫലമായി ഈ വര്‍ഷത്തെ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി 4,99,000 രൂപ ചെലവഴിച്ച് പൈപ്പ് ലൈന്‍ വ്യാപിപ്പിക്കുന്ന പദ്ധതിക്കാണ് ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് ഭരണാനുമതി നല്‍കിയത്. ഒക്‌ടോബര്‍ 31 നകം പദ്ധതി പൂര്‍ത്തിയാക്കണം

English Summery
Recognition to drinking water plan 
7:48 PM | 0 comments

പുകയില വിരുദ്ധ ദിനാചരണം

എടപ്പാള്‍: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വട്ടംകുളം ഐ എച്ച് ആര്‍ ഡി ടെക് സ്‌കൂളിന്റെ സഹകരണത്തോടെ പുകയില വിരുദ്ധ ബോധവത്കരണ റാലി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പത്തില്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ രാജീവ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുധ മറിയ ജോര്‍ജ്, വി എസ് നിഷ പ്രസംഗിച്ചു.
7:36 PM | 0 comments

പുകവലിക്കെതിരെ സംസ്‌കാരം വളര്‍ത്തണം

മലപ്പുറം: പുകവലിക്കെതിരെ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാമൂഹികക്ഷേമ തത്പരരായ പൊതുജനങ്ങള്‍ ഒന്നിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു പറഞ്ഞു. മലപ്പുറം താലൂക്ക് ആശുപത്രി സമ്മേളന ഹാളില്‍ ലോകപുകയില വിരുദ്ധ ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനാചരണ സന്ദേശ റാലി സിവില്‍ സ്റ്റേഷന്‍ പരിസരത്ത്‌നിന്നും ജില്ലാ പോലീസ് മേധാവി കെ സേതുരാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ അധ്യക്ഷത വഹിച്ചു. ഡി എം ഒ ഡോ. കെ സക്കീന മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സക്കീര്‍ ഹുസൈന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാംഗം പാലോളി കുഞ്ഞി മുഹമ്മദ്, സൂപ്രണ്ട് ഡോ. പി വി ശശിധരന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം വേലായുധന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം പി ജോര്‍ജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ കെ പി സാദിഖലി, പി രാജു സംബന്ധിച്ചു. 'പുകയില ഉത്പന്നങ്ങളും നിയമവശങ്ങളും' എന്ന വിഷയത്തില്‍ നാര്‍കോട്ടിക് സെല്‍ ഡി വൈ എസ്പി എം പി മോഹനചന്ദ്രനും 'പുകയിലയും ആരോഗ്യ പ്രശ്‌നങ്ങളും' വിഷയത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. ആര്‍ രേണുകയും ക്ലാസെടുത്തു.

English Summery
Should conduct campaign against smoking 
7:19 PM | 0 comments

ലഹരി നിര്‍മ്മാര്‍ജന കണ്‍വന്‍ഷന്‍ 31ന് മലപ്പുറത്ത്

Written By mvarthasubeditor on Wednesday, May 30, 2012 | 6:53 PM

മലപ്പുറം: ജില്ലാ ലഹരി നിര്‍മ്മാര്‍ജന സമിതിയുടെ ആഭിമുഖ്യത്തില്‍ പുകയില വിരുദ്ധ ദിനമായ മെയ് 31ന് മലപ്പുറത്ത് ബഹുജന കണ്‍വന്‍ഷനും റാലിയും നടത്തും.മലപ്പുറം ബസ് സ്റ്റാന്റ് ഒഡിറ്റോറിയത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ മതസംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുക്കും. പാന്‍മസാല നിരോധിച്ച സര്‍ക്കാര്‍ സമ്പൂര്‍ണ മധ്യനിരോധനം കൊണ്ടുവരണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ജില്ലയിലെ മുഴുവന്‍ വിബ്യാലയങ്ങളിലും ബോധവല്‍ക്കരണ ക്യാംപയിന്‍ നടത്തും. ജില്ലയില്‍ ലഹരിവിരുദ്ധ വാഹന ജാഥയും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഒ കെ കുഞ്ഞികോയ, സെക്രട്ടറി സി കെ അഹമ്മദ് കുട്ടി, വര്‍ക്കിങ് സെക്രട്ടറി കെ എച്ച് റസാക്, വൈസ് പ്രസിഡന്റ് അലികാടാമ്പുഴ, ഖജാഞ്ചി കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ പങ്കെടുത്തു.

English Summery
Anti drugs campaign on 31st
6:53 PM | 0 comments

ആയുര്‍വേദ സര്‍വകലാശാല ഈ വര്‍ഷം തുടങ്ങും: മുഖ്യമന്ത്രി

Written By mvarthasubeditor on Sunday, May 27, 2012 | 10:32 PM

കോട്ടക്കല്‍: ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡോ.പി കെ വാരിയരുടെ നവതി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കാലങ്ങളായുള്ള കോട്ടക്കലിന്റെ ആവശ്യമാണ് ആയുര്‍വേദ യൂനിവേഴ്‌സിറ്റി. ഇത് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തുകയും തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ തനത് ചികിത്സാരീതിയായ ആയുര്‍വേദത്തിന് കേരളത്തിന് പുറത്താണ് പ്രചാരം. ആയുര്‍വേദ മേഖലക്കും ഔഷധകൃഷി പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.പി.അബ്ദുസമദ് സമദാനി എംഎല്‍എ അധ്യക്ഷത വഹിച്ചു.

English Summery
Ayurveda university will start this year: CM

10:32 PM | 0 comments

പഴവര്‍ഗങ്ങള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക; പഴങ്ങളില്‍ നാലിലൊന്നും മാരക വിഷമുള്ളത്

മലപ്പുറം: ഇനി പഴവര്‍ഗങ്ങള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ കടകളില്‍ നിന്ന് വാങ്ങി കഴിക്കുന്ന പഴങ്ങളില്‍ മാരകമായ വിഷം കൂടിയ അളവിലാണുള്ളത്. ഇത് നിങ്ങള്‍ക്ക് മാറാരോഗങ്ങള്‍ വരുത്തിയേക്കാം. വിപണിയിലെത്തുന്ന പഴ വര്‍ഗങ്ങളില്‍ നാലിലൊന്നും വിഷാംശമുള്ളതാണെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ നേരത്തെ കീടനാശിനി പ്രയോഗം കുറവായിരുന്നുവെന്ന് കരുതുന്നവര്‍ക്ക് തെറ്റി. 10 വര്‍ഷം മുന്‍പ് പഴവര്‍ഗങ്ങളില്‍ നടത്തിയ പഠനത്തില്‍ പകുതിയിലധികവും വിഷാംശം അടങ്ങിയ പഴങ്ങളായിരുന്നുവെന്നാണ് കണ്ടെത്തല്‍. 1999ല്‍ 122പഴവര്‍ഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 55 ശതമാനവും വിഷം അടങ്ങിയതായിരുന്നു. 2001ല്‍ നടത്തിയ പരിശോധനയില്‍ 48 ശതമാനവും 2003ല്‍ 37ശതമാനവുമാണ്. ഇപ്പോള്‍ പഴങ്ങളില്‍ 25 ശതമാനം വിഷാംശമുണ്ടെന്നാണ് കണക്ക്. ക്രമാതീതമായ വളപ്രയോഗവും കീടനാശിനി തെളിക്കലുമാണ് പഴങ്ങളില്‍ കൂടിയ അളവില്‍ വിഷാശം കണ്ടെത്താന്‍ കാരണമെന്ന് കൃഷിവകുപ്പിന് കീഴിലുള്ള കീടനാശിനി അവശിഷ്ട വിഷ പരിശോധനയുടെ ഭാഗമായി നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം പുതിയ കീടങ്ങള്‍ ഉണ്ടാകുന്നതും പ്രതികൂലമായ കാലാവസ്ഥയില്‍ ഉത്പാദനത്തിലെ കുറവും കര്‍ഷകരെ വളപ്രയോഗത്തിനും കീടനാശിനി പ്രയോഗത്തിനും പ്രേരിപ്പിക്കുന്നതാണ് ഇതിന്റെ അടിസ്ഥാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ തെളിക്കുന്ന കീടനാശിനികളെ അതിജീവിക്കുന്ന പുതിയതരം കീടങ്ങള്‍ കണ്ടുവരുന്നതും ഭീഷണിയാണ്. ഇതിനെ പ്രതിരോധിക്കാന്‍ പുതിയ കീടനാശിനികള്‍ പുറത്തിറങ്ങുന്നതിന് വര്‍ഷങ്ങളെടുക്കുമെന്നതിനാല്‍ മിക്കവാറുംഎല്ലാ കീടനാശിനികളും കര്‍ഷകര്‍ പ്രയോഗിച്ചുകഴിഞ്ഞിട്ടുണ്ടാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇതാണ് പ്രധാന പ്രശ്‌നമായി മാറുന്നത്. വിപണിയിലെത്തുന്ന പച്ചക്കറികളിലും കൂടിയ അളവിലാണ് കീടനാശിനി അടങ്ങിയിട്ടുള്ളത്. ഇപ്പോള്‍ ലഭിക്കുന്ന പച്ചക്കറികളില്‍ 40 ശതമാനത്തോളം വിശാംഷമുളളതാണ്. തദ്ദേശീയമായി പച്ചക്കറി ഉത്പാദിപ്പിക്കുക എന്നതാണ് ഇതില്‍നിന്നും രക്ഷനേടാനുള്ള ഏക മാര്‍ഗം. ഇത് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പ്രവര്‍ത്തനം മന്ദഗതിയിലാണ്. ഇതിന് പുറമെ ഇതിനുള്ള ചെലവും ഭാരിച്ചതാണ്. ഇത്തരത്തില്‍ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യമായ വില ലഭിക്കുന്നില്ലെന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.

English Summery
Deadly poisons in fruits 
10:14 PM | 0 comments

ജില്ലക്ക് റാങ്കിന്‍ മധുരം

Written By mvarthasubeditor on Friday, May 25, 2012 | 2:06 PM

മലപ്പുറം: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മലപ്പുറത്തിന് ഇത്തവണ ലഭിച്ചത് ആറാം റാങ്ക്. 143870 എന്ന റോള്‍ നമ്പറില്‍ പരീക്ഷ എഴുതിയ പെരിന്തല്‍മണ്ണ മേലാറ്റൂര്‍ ഉച്ചാരക്കടവ് കോല്‍തൊടി ഹൗസിലെ കെ ടി ഫാസിലാണ് ജനറല്‍ വിഭാഗത്തില്‍ ആറാം റാങ്കിന് അര്‍ഹനായത്. 934.6464 മാര്‍ക്കാണ് ഫാസില്‍ നേടിയത്. കൂടാതെ എസ് സി വിഭാഗത്തില്‍ രണ്ടാം റാങ്കും ജില്ലക്ക് ലഭിച്ചു. 198177 റോള്‍ നമ്പറില്‍ പരീക്ഷ എഴുതിയ മഞ്ചേരി തൃക്കലങ്ങോട് സ്വദേശി ടി ജിതിനാണ് റാങ്കിന് അര്‍ഹനായത്. ജിതിന് 875. 4699 മാര്‍ക്കാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒന്നാം റാങ്ക് അടക്കം മികച്ച വിജയമായിരുന്നു മലപ്പുറത്ത് നിന്നുള്ള കുട്ടികള്‍ക്ക്. എന്നാല്‍ ഇത്തവണ മൊത്തം വിജയ ശതമാനത്തില്‍ വര്‍ദ്ധനവുണ്ടായി. 92 ശതമാനം വിജയമാണ് ജില്ലക്ക് ലഭിച്ചത്. ആകെ 9131 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പജില്ലക്ക് റാങ്കിന്‍ മധുരം
2:06 PM | 0 comments

വൃക്ക രോഗികളെ സഹായിക്കാന്‍ വിഭവസമാഹരണം; ഉദ്ഘാടനം 25ന്

Written By mvarthasubeditor on Thursday, May 24, 2012 | 2:27 PM

മലപ്പുറം: വൃക്കരോഗികളെ സഹായിക്കാനായി ജില്ലാ പഞ്ചായത്ത് തുടങ്ങുന്ന വിഭവസമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മെയ് 25ന് മൂന്ന് മണിക്ക് മലപ്പുറം മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ആദ്യ സംഭാവന നല്‍കും. മന്ത്രി മഞ്ഞളാംകുഴി അലി സംഭാവന സ്വീകരിച്ച് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.
കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഡോക്യൂമെന്ററി പ്രകാശനം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. തുടര്‍ന്ന് പ്രദര്‍ശനവും നടക്കും. ബോധവത്കരണ ക്യാമ്പയിന്‍ ഇടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഡോക്യുമെന്ററി സംവിധായകന്‍ സുരേഷ് ഇരിങ്ങല്ലൂരിന് പി ഉബൈദുള്ള എം എല്‍ എ ഉപഹാരം നല്‍കും. ജില്ലാ കലക്ടര്‍ എം സി മേഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തും. ജൂണ്‍ 15ന് ക്യാമ്പയിന്റെ ജില്ലാതല സമാപനം നടക്കും.
മഞ്ചേരി ജനറല്‍ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനായി മൂന്ന് കോടി രൂപ സമാഹരിക്കും. ആറ് മാസത്തിനുള്ളില്‍ സെന്റര്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. വിഭവ സമാഹരണ ഉദ്ഘാടനത്തോടനുബന്ധിച്ച് കിഡ്‌നി ദാനം ചെയ്യാന്‍ തയാറായി എത്തിയ ആളുകളുടെ പേരുകള്‍ പ്രഖ്യാപിക്കും. ബാധവത്കരണ ക്യാമ്പയിന്‍, 10 ലക്ഷം ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, രോഗ നിര്‍ണയ ക്യാമ്പ് എന്നിവയും നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ സക്കീന പുല്‍പാടന്‍, വി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English Summery
Fund for kidney patients: Inauguration on 25th 
2:27 PM | 0 comments

അനധികൃത സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ നടപടിയുണ്ടാകും

Written By kvartha desk on Sunday, May 20, 2012 | 8:14 PM

മലപ്പുറം: പി.എന്‍.ഡി.റ്റി (ഗര്‍ഭസ്ഥ ശിശു ലിംഗനിര്‍ണ്ണയ നിരോധന നിയമം) ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് അധികൃതരുടെ യോഗം തീരുമാനിച്ചു. സ്‌കാനിങ് സെന്ററുകള്‍ ഓരോ മാസവും പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം.

വ്യാജ ചികിത്സ തേടി രോഗം മൂര്‍ച്ഛിച്ച് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിവിധ തരത്തിലുള്ള വ്യാജ ചികിത്സകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.ഡി.എം.ഒ.ഡോ. കെ.സക്കീന, ഡോ. റോസ്‌മേരി തുടങ്ങിയവര്‍ പങ്കെടുത്തു.

English Summery
Steps should be taken against illegal scanning centers.
8:14 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers