മലപ്പുറം: പുകവലിക്കെതിരെ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാമൂഹികക്ഷേമ തത്പരരായ പൊതുജനങ്ങള്‍ ഒന്നിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു പറഞ്ഞു. മലപ്പുറം താലൂക്ക് ആശുപത്രി സമ്മേളന ഹാളില്‍ ലോകപുകയില വിരുദ്ധ ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനാചരണ സന്ദേശ റാലി സിവില്‍ സ്റ്റേഷന്‍ പരിസരത്ത്‌നിന്നും ജില്ലാ പോലീസ് മേധാവി കെ സേതുരാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ അധ്യക്ഷത വഹിച്ചു. ഡി എം ഒ ഡോ. കെ സക്കീന മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സക്കീര്‍ ഹുസൈന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാംഗം പാലോളി കുഞ്ഞി മുഹമ്മദ്, സൂപ്രണ്ട് ഡോ. പി വി ശശിധരന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം വേലായുധന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം പി ജോര്‍ജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ കെ പി സാദിഖലി, പി രാജു സംബന്ധിച്ചു. 'പുകയില ഉത്പന്നങ്ങളും നിയമവശങ്ങളും' എന്ന വിഷയത്തില്‍ നാര്‍കോട്ടിക് സെല്‍ ഡി വൈ എസ്പി എം പി മോഹനചന്ദ്രനും 'പുകയിലയും ആരോഗ്യ പ്രശ്‌നങ്ങളും' വിഷയത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. ആര്‍ രേണുകയും ക്ലാസെടുത്തു.
English Summery
Should conduct campaign against smoking
Post a Comment