മലപ്പുറം: ഈ വര്‍ഷത്തെ ആദ്യ എച്ച്.വണ്‍ എന്‍ വണ്‍ മരണം റിപോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സ്കൂളുകളും ഓഫീസുകളും കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് ബോധവല്‍കരണ പരിപാടികള്‍ തുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നിയമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചത്. പനി പടരുമെന്ന ആശങ്കയ്ക്കിടെയാണ് ജില്ലാ പ്രോഗ്രാം ഓഫിസറുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘം സ്കൂളില്‍ നേരിട്ടെത്തിയത്. പകര്‍ച്ചവ്യാധി തടയുന്നതിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ സംബന്ധിച്ച് സംഘം അധ്യാപകരോടും വിദ്യാര്‍ഥികളോടും വിശദീകരിച്ചു.
പനിബാധിച്ച വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ വരരുതെന്ന് ആരോഗ്യ വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകളിലും ഓഫിസുകളിലും ബോധവല്‍കരണ പരിപാടികള്‍ ഊര്‍ജിതമാക്കി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് ബോധവല്‍കരണ ക്ലാസുകള്‍. അതേസമയം, പനിബാധിതര്‍ കൂടിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചു തുടങ്ങി.

English Summery
Strong steps to overcome H1N1
Post a Comment