കോട്ടക്കല്‍: ആയൂര്‍ വേദ കോളജില്‍ കാന്‍സര്‍ ചികിത്സാ പഠന ഗവേഷണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
തലശേരി മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് കേന്ദ്രം. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നു. ബ്രസ്റ്റ്, ഹെഡ്, നെക്ക്, ലംഗ്‌സ് പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളാണ് പഠന ഗവേഷണത്തിനായി തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ മൂന്ന് മെഡിക്കല്‍ കോളജുകളിലാണ് നിലവില്‍ ഇത്തരം ചികിത്സയുള്ളത്.
ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റെ ശ്രമഫലമായാണ് ഇത് നടപ്പിലാവുന്നത്. ഇതിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്റര്‍ സംഘം കോളജ് സന്ദര്‍ശിച്ചു.
English Summery
Cancer study center in Kottakal
Post a Comment