എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് വിദ്യാര്‍ഥി മരിച്ച സ്‌കൂളില്‍ അധികൃതര്‍ സന്ദര്‍ശിച്ചു

കല്‍പകഞ്ചേരി: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ച വിദ്യാര്‍ഥി പഠനം നടത്തിയിരുന്ന കല്‍പകഞ്ചേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സന്ദര്‍ശിച്ചു.

 ആര്‍ പി എച്ച് ജില്ലാ ഓഫീസര്‍ ഡോ. റോസ്‌മേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂള്‍ സന്ദര്‍ശിച്ചത്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ നിര്‍ദേശങ്ങള്‍ നല്‍കി. 

ഒരാഴ്ച്ചക്കുള്ളില്‍ സ്‌കൂള്‍ അസംബ്ലി ചേരരുതെന്നും പനി പോലുള്ള രോഗം അനുഭവപ്പെട്ടാല്‍ എത്രയും വേഗം ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും രോഗമുളള വിദ്യാര്‍ഥികള്‍ക്ക് വിശ്രമത്തിനാവശ്യമായ അവധി അനുവദിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്. 

ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഡോ. എം പി മുരളീധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മനോജ്, സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇതേ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥി വളവന്നൂര്‍ തയ്യില്‍ ഹുസൈന്റെ മകന്‍ ജില്‍ഷാദ് (15) ആണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചത്.

English Summery
Medical team visits H1N1 victim's school 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post