Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Trissur. Show all posts
Showing posts with label Trissur. Show all posts

ജ്യോതിഷാലയത്തിന്റെ മറവില്‍ സെക്സ് റാക്കറ്റ്; മൂന്ന്‌ പേര്‍ അറസ്റ്റില്‍

Written By mvarthasubeditor on Sunday, July 1, 2012 | 9:33 AM

തൃശൂര്‍ :  ജ്യോതിഷാലയത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. ചെമ്പൂച്ചിറ സ്വദേശി അനീഷ്(28), കൊല്ലം സ്വദേശിനി സോന(സോണിയ-27), കോയമ്പത്തൂര്‍ സ്വദേശിനി നന്ദിനി(25) എന്നിവരാണ് പിടിയിലായത്. കോട്ടപ്പുറം ചക്കാമുക്ക് സെന്ററില്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ജ്യോത്സ്യനാണെന്ന വ്യാജേനയാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്.

കഴിഞ്ഞ നാലു മാസമായി ഇവര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹസ്യംവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. വെസ്റ്റ് സിഐ രാമചന്ദ്രന്റെയും എസ്എച്ച്എ ദീരജ് കുമാര്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. എസ്ഐ അബ്ദുല്‍ റഹിം, എഎസ്ഐ ജോര്‍ജ്, വനിത പൊലീസുകാരായ ശുഭ, ശ്രീജ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

English Summery
Sex racket busted in Trissure 
9:33 AM | 0 comments

പൂര വിസ്‌മയം തീര്‍ക്കാന്‍ തൂത ഒരുങ്ങി.

Written By mvarthasubeditor on Sunday, May 6, 2012 | 10:09 PM

മലപ്പുറം:. പാലക്കാട്‌്‌, മലപ്പുറം ജില്ലകളിലായി തൂതപ്പുഴയോര ഗ്രാമങ്ങളായ ചെര്‍പുളശേരി, നെല്ലായ, ആലിപറമ്പ്‌ പഞ്ചായത്തുകള്‍ തട്ടകങ്ങളായ തൂത ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനും കാളവേലക്കും നാടും നാട്ടുകാരുമൊരുങ്ങി. വിഷു നാളില്‍ കതിരേറ്റത്തോടെയും കൊടിയേറിയ പൂരാഘോഷത്തിന്‌ മേടം മുഴുവന്‍ നീണ്ടു നിന്ന തോല്‍പ്പാവകൂത്തിനുമാണ്‌ പൂരാഘോഷത്തോടെ സമാപനമേകുന്നത്‌. പൂരത്തിന്‌ മുന്നോടിയായി താലപ്പൊലി ആഘോഷം മെയ്‌ 8 ന്‌ നടക്കും. താലപ്പൊലി മുതല്‍ ആറാട്ടോടെ അഞ്ചു ദിവസം പ്രസിദ്ധമായ പാനപിടുത്തവും നായരുവേലയും വൈകിട്ട്‌ അരങ്ങേറും. 10 നാണ്‌ പ്രസിദ്ധമായ കാളവേല. മൂന്ന്‌ പഞ്ചായത്തുകളിലെ തട്ടകങ്ങളില്‍ നിന്നായി നാല്‌പതില്‍പരം വൈദ്യുത ദീപാലംകൃതമായ ഇണക്കാളക്കോലങ്ങള്‍ വൈകിട്ട്‌ എട്ടുമണിയോടെ കാവു കയറി കാളപ്പറമ്പില്‍ സ്ഥാനം പിടിക്കും. തുടര്‍ന്ന്‌ പതിനൊന്ന്‌ മണി മുതല്‍ പഞ്ചവാദ്യത്തോടെ കാളയിറക്കവും കാളകളിയും നടക്കും.

പൂരപ്രേമികള്‍ക്ക്‌ എന്നും ആവേശമായ തൂതപൂരം 11നാണ്‌. കേരത്തിലെ ഏറ്റവും തലയെടുപ്പുള്ള ഗജവീരന്മാരാണ്‌ പൂരത്തിന്റെ പ്രത്യേകത. തട്ടകളിലെ മൂന്ന്‌ വിഭാഗങ്ങളില്‍ നിന്നായി നാല്‌പതില്‍ പരം ഗജവീരന്മാരാണ്‌ പാണ്ടിമേളത്തോടെയും പഞ്ചവാദ്യത്തോടെയും താളവാദ്യങ്ങളോടെയും വൈകിട്ട്‌ നാലുമണിയോടെ ക്ഷേത്രമൈതാനിയില്‍ സംഗമിക്കുന്നത്‌ നിറഞ്ഞാസ്വദിക്കാന്‍ പതിനായിരങ്ങളാണ്‌ എത്തിച്ചേരുക. തുടര്‍ന്ന്‌ വര്‍ണ്ണാഭമായ കുടമാറ്റം നടക്കുന്നത്‌. തുടര്‍ന്ന്‌ എഴുന്നള്ളിപ്പോടെ പൂരത്തിന്‌ സമാപനമേകും. 12ന്‌ രാവിലെ ഹരിജന്‍വേലയോടെയും ശ്രീരാമ പട്ടാഭിഷേകത്തോടെ തോല്‍പാവകൂത്തിനും സമാപിച്ച്‌ ആറാട്ടോടെ ചടങ്ങുകള്‍ അവസാനിക്കും
Keywords:Malappuram, Palakkad,Trissur, Thootha pooram.
10:09 PM | 0 comments

തൊഴിലുറപ്പ് പദ്ധതി: തൃശൂര്‍ ജില്ലയ്ക്ക് മികച്ച നേട്ടം

Written By Malappuram News on Tuesday, April 24, 2012 | 1:58 AM

തൃശൂര്‍: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ല മികച്ച നേട്ടം കൈവരിച്ചു. ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100915 കുടംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതുവഴി 4243602 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. മുന്‍കൊല്ലത്തെ അപേക്ഷിച്ച് 10000 ത്തില്‍ അധികം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല 4,00,000ത്തില്‍ അധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു. 11610 കുടുംബങ്ങള്‍ 100 ദിവസം പൂര്‍ത്തിയാക്കി. ഏറ്റെടുത്ത 12790 പ്രവൃത്തികളില്‍ 12549 പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇതിലൂടെ 71 . 07 കോടി രൂപ ചെലവഴിച്ചു. അനുവദിച്ച തുകയുടെ 85.02 ശതമാനം ചെലവഴിക്കാന്‍ സാധിച്ചു എന്നത് എടുത്തു പറയത്തക്ക നേട്ടമാണ്. ഒന്നരക്കോടിയിലധികം രൂപ ചെലവിട്ട് പഴയന്നൂര്‍ , മാടക്കത്തറ ഗ്രാമപഞ്ചായത്തുകള്‍ ഒന്നാമതെത്തി. 16 പഞ്ചായത്തുകള്‍ ഒരുകോടിയില്‍ അധികം രൂപ ചെലവഴിച്ചു. 14 പഞ്ചായത്തുകള്‍ 60 ലക്ഷത്തിനു താഴെ തുക ചെലവഴിച്ചു. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കുന്നതിലും വടക്കാഞ്ചേരി ബ്‌ളോക്ക് മികവു പുലര്‍ത്തി. വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ എറ്റെടുത്തത്. കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ നവീകരണം, ജലസേചന സൌകര്യങ്ങള്‍ ഒരുക്കല്‍, കിണറുകളുടെ നിര്‍മ്മാണം, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബണ്ടുകള്‍ ബലപ്പെടുത്തല്‍ , ഭാരതപ്പുഴയില്‍ മണല്‍ചാക്ക് ഉപയോഗിച്ച് താല്‍ക്കാലിക തടയണ, കലടാക്രമണം തടയുന്നതിന് മണല്‍ചാക്ക് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മ്മാണം, ആദിവാസികള്‍ക്ക് റബര്‍ കൃഷി, ചെറുകിട പരിമിത കര്‍ഷകരുടെ പറമ്പില്‍ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പച്ചക്കറി കൃഷി എന്നിവയാണ് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍
1:58 AM | 0 comments

കോണ്‍ഗ്രസ് അഴിമതി രാജ്യസുരക്ഷയ്ക്കുപോലും ഭീഷണി: ഇ.പി. ജയരാജന്‍

Written By Malappuram News on Tuesday, April 17, 2012 | 11:56 AM

ചാവക്കാട്: കോണ്‍ഗ്രസ് അഴിമതി രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയായി മാറിയിട്ടുമ്‌ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ. പറഞ്ഞു. ചാവക്കാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ.പി. വത്സലന്‍ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ അഴിമതി ബോഫോഴ്‌സില്‍ നിന്ന് ട്രക്ക് കച്ചവടത്തില്‍ എത്തിനില്‍ക്കുകയാണ്.
ആദര്‍ശത്തിന്റെ മുഖംമൂടി അണിഞ്ഞ നേതാവാണ് എ.കെ. ആന്റണി. അഴിമതിയിലൂടെ ലഭിക്കുന്ന പണം കൊണ്ട് എം.പി.മാരെയും എം.എല്‍.എ.മാരെയും വിലയ്ക്ക് വാങ്ങുകയാണ് അദ്ദേഹം പറഞ്ഞു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍, ജില്ലാ കമ്മിറ്റി അംഗം കെ. മണി, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.എഫ്. ഡേവീസ്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ടി.വി. സുമേഷ്, വി.ആര്‍. കൃഷ്ണന്‍, ചാവക്കാട് ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, എ.കെ. സതീരത്‌നം, ടി.ടി. ശിവദാസ്, എന്‍.കെ. അക്ബര്‍, എ.എച്ച്. അക്ബര്‍, പി.വി. സുരേഷ്, എം.ആര്‍. രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
11:56 AM | 0 comments

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

Written By Malappuram News on Friday, April 6, 2012 | 10:21 AM

അതിരപ്പിള്ളി:ചാലക്കുടിപ്പുഴയില്‍ വെറ്റിലപ്പാറ ചിക്ലായി ഭാഗത്ത് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. എറണാകുളം നെടൂര്‍ സ്വദേശി തായ്പറമ്പില്‍ വര്‍ഗീസ് (30), തോപ്പുംപടി മൂലംകുഴി സ്വദേശി വാലക വീട്ടില്‍ ഷിബു (30) എന്നിവരെയാണ് കാണാതായത്. എറണാകുളത്തെ ഡാന്‍സ് ഗ്രൂപ്പിന്റെ വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമായിരുന്നു ഇവര്‍. കാണാതായ ഇരുവരും പുഴയിലൂടെ അപ്പുറത്തേക്ക് പോയെങ്കിലും തിരിച്ച് വരുമെന്ന് കൂടെയുള്ളവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഏറെ വൈകിയും കാണാതായതിനെത്തുടര്‍ന്ന് അതിരപ്പിള്ളി പോലീസില്‍ വിവരമറിയിച്ചു. പോലീസും ചാലക്കുടിയില്‍നിന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല.
10:21 AM | 0 comments

നെല്ലിക്ക ജ്യൂസ് നിര്‍മാണ പരിശീലനം

Written By Malappuram News on Tuesday, March 27, 2012 | 10:10 AM

തൃശ്ശൂര്‍ : ഔഷധിയുടെയും ഔഷധസ്യബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന വനം വകുപ്പിന്റെ വനസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് വേണ്ടി നെല്ലിക്ക ജ്യൂസ് നിര്‍മാണ പരിശീലനം നടത്തി. പരിശീലന പരിപാടിയുടെ ദക്ഷിണമേഖലാതല ഉദ്ഘാടനം പ്രൊഫ.വി.ജി. തമ്പി നിര്‍വഹിച്ചു. റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്‍. കമലാഹര്‍ മുഖ്യപ്രഭാഷണം നടത്തി. ആംല മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ.കെ.എസ്. രജിതന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഗോപില്‍, പി.കെ. വേലായുധന്‍ എന്നിവര്‍ ഉദ്ഘാടനയോഗത്തില്‍ പ്രസംഗിച്ചു. ഏഴുതരത്തിലുള്ള നെല്ലിക്ക ജ്യൂസുകളും ഉപോല്പന്നങ്ങളും നിര്‍മിക്കുന്നതിനുള്ള പരിശീലന പരിപാടിയാണ് നടത്തിയത്.
10:10 AM | 0 comments

വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ചുകൊടുക്കുന്ന മൂന്നംഗസംഘം അറസ്റ്റില്‍

Written By Malappuram News on Friday, March 23, 2012 | 10:39 AM

തൃശ്ശൂര്‍ : തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വ്യാപകമായി സര്‍ക്കാര്‍ മുദ്രയോടുകൂടിയ വ്യാജ ലൈസന്‍സുകളും പാസ്‌പോര്‍ട്ടുകളും നിര്‍മിച്ചുകൊടുക്കുന്ന മൂന്നംഗസംഘം അറസ്റ്റില്‍. ഏജന്റുമാര്‍ വഴി ആവശ്യക്കാരെ കണ്ടത്തി പതിനായിരം മുതല്‍ മുകളിലേക്കുള്ള തുകയ്ക്കാണ് ഇവ നല്‍കിയത്. മണ്ണാര്‍ക്കാട്, തെങ്കര കിഴക്കുമുറി വീട്ടില്‍ അലി (50), തൃശ്ശൂര്‍ വലക്കാവ് ചാലാംപാടം ആഞ്ചേരിവീട്ടില്‍ ജോസ് (അച്ചായന്‍50), വലക്കാവ് ചാലാംപാടം കൊച്ചുകുന്നേല്‍ ഷാജി (47) എന്നിവരാണ് പിടിയിലായത്. മണ്ണാര്‍ക്കാട് സ്വദേശി അലിയാണ് സംഘത്തലവന്‍. വ്യാജ ലൈസന്‍സും പാസ്‌പോര്‍ട്ടും കൊണ്ടുവരുന്നത് ഇയാളാണ്. ഷാജിക്കും ജോസിനുമാണ് വിതരണച്ചുമതല. സര്‍ക്കാര്‍മുദ്രയുള്ള ഹോളോഗ്രാം സുലഭമായി ലഭിക്കാനുള്ള വഴിയാണ് സംശയത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
10:39 AM | 0 comments

ഗവേഷണ പ്രബന്ധത്തിന് ഡോ. ജോസ് പടിക്കലക്ക് അവാര്‍ഡ്

Written By Malappuram News on Thursday, March 22, 2012 | 11:47 AM

തൃശ്ശൂര്‍ : ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള പ്രൊഫസര്‍ എം.എന്‍. ഖൊരാന അവാര്‍ഡ് അമല കാന്‍സര്‍ റിസേര്‍ച്ച് സെന്ററിലെ ഡോ. ജോസ് പടിക്കലയ്ക്ക് ലഭിച്ചു. രക്തധമനികളിലെ തടസംമൂലം ഹൃദയഭിത്തികളിലുണ്ടാകുന്ന തകരാറുകളെ കുറയ്ക്കുന്നതില്‍ 'ഓരില'യുടെ പങ്കിനെക്കുറിച്ച് ഡോ. ജോസ് പടിക്കലും ഡോ. ജിനോ കുര്യനും ചേര്‍ന്ന് അവതരിപ്പിച്ച പ്രബന്ധത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മണിപ്പാലില്‍ നടത്തിയ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ സമ്മേളനത്തില്‍ ഡോ. ഗോപാലകൃഷ്ണമൂര്‍ത്തിയാണ് അവാര്‍ഡ് സമ്മാനിച്ചത്.
11:47 AM | 0 comments

ബി എസ് എന്‍ എല്‍ പുതിയ താരീഫ് ഏപ്രില്‍ മുതല്‍

തൃശ്ശൂര്‍ : 350 രൂപ പ്രതിമാസ വാടകയ്ക്ക് ഏപ്രില്‍ മുതല്‍ ബി.എസ്.എന്‍.എല്‍. എല്ലാ ലാന്‍ഡ് ലൈനിലേക്കും അണ്‍ലിമിറ്റഡ് ഫ്രീ കോള്‍ സൗകര്യം ലഭ്യമാക്കും. ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്കായി ഏപ്രില്‍ 7 മുതലാണ് പുതിയ താരിഫ് അവതരിപ്പിക്കുന്നത്.
ഗ്രാമീണമേഖലയില്‍ 250 രൂപ പ്രതിമാസവാടകയും നഗരത്തില്‍ 350 രൂപ വാടകയുമായിരിക്കും. 250 രൂപ വാടകയില്‍ 200 രൂപയ്ക്ക് തുല്യമായ സംസാരസമയം ഉണ്ടാകും. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ താരിഫിലേക്ക് മാറാം. ബി.എസ്.എന്‍.എല്ലിന്റെ 280 രൂപയുടെ റീച്ചാര്‍ജ് കൂപ്പണുകള്‍ക്ക് മുഴുവന്‍ തുകയ്ക്കും തുല്യമായ സംസാരമൂല്യം ലഭിക്കും.
11:36 AM | 0 comments

എഴുപതുകാരി കുഴഞ്ഞുവീണു മരിച്ചു

Written By Malappuram News on Sunday, March 18, 2012 | 3:59 PM

എരുമപ്പെട്ടി: സഹോദരന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുത്തശേഷം എഴുപതുകാരി കുഴഞ്ഞുവീണുമരിച്ചു. എരുമപ്പെട്ടി തെക്കുമുറി അയ്യപ്പന്‍കാവ് ക്ഷേത്രപരിസരം മേലൂട്ടയില്‍ പരേതനായ കേശവന്റെ ഭാര്യ കാര്‍ത്ത്യായനിയാണ് മരിച്ചത്. ഞായറാഴ്ച നടത്താനിരുന്ന പുലയടിയന്തിരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ കാര്‍ത്ത്യായനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ത്ത്യായനിയുടെ മരണത്തെത്തുടര്‍ന്ന് മാധവന്റെ പുലയടിയന്തിരം മാറ്റിവെച്ചു.
കാര്‍ത്ത്യായനിയുടെ മക്കള്‍: സുരേഷ് (ഐ.എന്‍.ടി.യു.സി., എരുമപ്പെട്ടി), സുജാത, പരേതരായ ഉണ്ണിക്കുട്ടന്‍, ശാരദാക്ഷന്‍. മരുമക്കള്‍: ലളിത, രമണി, ഉഷ, സുരേഷ്.
3:59 PM | 0 comments

തൃശൂരില്‍ വാഹനാപകടത്തില്‍ 40 പേര്‍ക്ക് പരുക്ക്

തൃശൂര്‍: വാടാനപ്പള്ളി ദേശീയപാത17ല്‍ പുതുക്കുളങ്ങരയ്ക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പര്‍ലോറിയും പിക്കപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം.
ഓട്ടോറിക്ഷയില്‍ ഉരസ്സിയശേഷം സ്വകാര്യ ബസ്സ് ടിപ്പര്‍ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാരും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളരും ആക്ട്‌സ് പ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരുക്കേറ്റ തൃത്തല്ലൂര്‍ നാലകത്ത് നൗഷാദ് (32), വാടാനപ്പള്ളി രായംമരക്കാര്‍ അബൂബക്കര്‍ (40), പഴുവില്‍ പുതുപ്പള്ളി മാധവന്റെ ഭാര്യ വിലാസിനി (64), പരുത്തിപ്പുള്ളി കടരിയ പറമ്പില്‍ സുന്ദരി (47), വാടാനപ്പള്ളി പച്ചാമ്പുള്ളി മണി (38), തളിക്കുളം മുതിരപ്പറമ്പില്‍ ജയപ്രകാശന്‍ (62), ചളിങ്ങാട് കണ്ണമ്പുഴ ഷമീരജമാല്‍ (40), പഴയൂര്‍ തെരുവത്ത് ജാസിം (രണ്ടര), തെരുവത്ത് അയ്മുണ്ണി (65), ചേറ്റുവ പോക്കാക്കില്ലത്ത് ഹാജിറ (40), പുതിയകാവ് വടത്തല ഷൈലജ (40), കഴിമ്പ്രം ചാമക്കാലയില്‍ അബ്ദുള്ള (48), വാസന്തി, ജിഷ എന്നിവരെ തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കയ്പമംഗലം കൊച്ചുവീട്ടില്‍ സഫിയ (48), ഫസീല (28), റസീന (ഏഴ്), കോഴിക്കോട് മാധവ നിവാസില്‍ ദാമോദരന്‍ (58), ഭാര്യ ദേവയാനി (48), മാധവ നിവാസില്‍ ദീദു (18), വെളിയന്നൂര്‍ ചിറ്റിലപ്പിള്ളി വറീത് (66), ഇടശ്ശേരി പണിക്കവീട്ടില്‍ സൈനുദ്ദീന്‍ (55), കാറളം കൈതവളപ്പില്‍ സുബ്രഹ്മണ്യന്‍ (58), കയ്പമംഗലം വലിയപറമ്പില്‍ സന്തോഷ് (44), ചെന്ത്രാപ്പിന്നി ആലപ്പാട്ട് ജെയിംസ് (41) എന്നിവരെ ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്?പത്രിയിലും ബാബു (45), ഷിഹാസ് (26), ഷെനു (22) എന്നിവരെ തൃത്തല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
3:28 PM | 0 comments

അഴീക്കോടിനെ അനുസ്മരിച്ചു

Written By Malappuram News on Thursday, March 15, 2012 | 4:41 PM

കേച്ചേരി: ലൈബ്രറി കൗണ്‍സില്‍ ചൂണ്ടല്‍ പഞ്ചായത്ത് സമിതി കേച്ചേരി ഗ്രാമീണവായനശാലയുടെ സഹകരണത്തോടെ സുകുമാര്‍ അഴീക്കോട് അനുസ്മരണ സമ്മേളനം നടത്തി. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. രാജന്‍ അധ്യക്ഷനായി. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് സെഫിയ ഇബ്രാഹിം, ജില്ലാപഞ്ചായത്തംഗം സി.സി. ശ്രീകുമാര്‍, കെ.പി. രമേഷ്, രാജന്‍ എലവത്തൂര്‍, ജോസ്‌പോള്‍ ടി., പി. മാധവന്‍, വത്സന്‍ പാറന്നൂര്‍, സോജന്‍ പയ്യൂര്‍, കെ. രാമകൃഷ്ണന്‍, എം.എസ്. മുസ്തഫ എന്നിവര്‍ സംസാരിച്ചു.
4:41 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers