തൃശൂര്‍ : ജ്യോതിഷാലയത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. ചെമ്പൂച്ചിറ സ്വദേശി അനീഷ്(28), കൊല്ലം സ്വദേശിനി സോന(സോണിയ-27), കോയമ്പത്തൂര്‍ സ്വദേശിനി നന്ദിനി(25) എന്നിവരാണ് പിടിയിലായത്. കോട്ടപ്പുറം ചക്കാമുക്ക് സെന്ററില്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ജ്യോത്സ്യനാണെന്ന വ്യാജേനയാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്.
കഴിഞ്ഞ നാലു മാസമായി ഇവര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹസ്യംവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. വെസ്റ്റ് സിഐ രാമചന്ദ്രന്റെയും എസ്എച്ച്എ ദീരജ് കുമാര്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. എസ്ഐ അബ്ദുല്‍ റഹിം, എഎസ്ഐ ജോര്‍ജ്, വനിത പൊലീസുകാരായ ശുഭ, ശ്രീജ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

English Summery
Sex racket busted in Trissure
Post a Comment