എരുമപ്പെട്ടി: സഹോദരന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുത്തശേഷം എഴുപതുകാരി കുഴഞ്ഞുവീണുമരിച്ചു. എരുമപ്പെട്ടി തെക്കുമുറി അയ്യപ്പന്‍കാവ് ക്ഷേത്രപരിസരം മേലൂട്ടയില്‍ പരേതനായ കേശവന്റെ ഭാര്യ കാര്‍ത്ത്യായനിയാണ് മരിച്ചത്. ഞായറാഴ്ച നടത്താനിരുന്ന പുലയടിയന്തിരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ കാര്‍ത്ത്യായനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ത്ത്യായനിയുടെ മരണത്തെത്തുടര്‍ന്ന് മാധവന്റെ പുലയടിയന്തിരം മാറ്റിവെച്ചു.
കാര്‍ത്ത്യായനിയുടെ മക്കള്‍: സുരേഷ് (ഐ.എന്‍.ടി.യു.സി., എരുമപ്പെട്ടി), സുജാത, പരേതരായ ഉണ്ണിക്കുട്ടന്‍, ശാരദാക്ഷന്‍. മരുമക്കള്‍: ലളിത, രമണി, ഉഷ, സുരേഷ്.
കാര്‍ത്ത്യായനിയുടെ മക്കള്‍: സുരേഷ് (ഐ.എന്‍.ടി.യു.സി., എരുമപ്പെട്ടി), സുജാത, പരേതരായ ഉണ്ണിക്കുട്ടന്‍, ശാരദാക്ഷന്‍. മരുമക്കള്‍: ലളിത, രമണി, ഉഷ, സുരേഷ്.
Post a Comment