തൃശ്ശൂര്‍ : തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വ്യാപകമായി സര്‍ക്കാര്‍ മുദ്രയോടുകൂടിയ വ്യാജ ലൈസന്‍സുകളും പാസ്‌പോര്‍ട്ടുകളും നിര്‍മിച്ചുകൊടുക്കുന്ന മൂന്നംഗസംഘം അറസ്റ്റില്‍. ഏജന്റുമാര്‍ വഴി ആവശ്യക്കാരെ കണ്ടത്തി പതിനായിരം മുതല്‍ മുകളിലേക്കുള്ള തുകയ്ക്കാണ് ഇവ നല്‍കിയത്. മണ്ണാര്‍ക്കാട്, തെങ്കര കിഴക്കുമുറി വീട്ടില്‍ അലി (50), തൃശ്ശൂര്‍ വലക്കാവ് ചാലാംപാടം ആഞ്ചേരിവീട്ടില്‍ ജോസ് (അച്ചായന്‍50), വലക്കാവ് ചാലാംപാടം കൊച്ചുകുന്നേല്‍ ഷാജി (47) എന്നിവരാണ് പിടിയിലായത്. മണ്ണാര്‍ക്കാട് സ്വദേശി അലിയാണ് സംഘത്തലവന്‍. വ്യാജ ലൈസന്‍സും പാസ്‌പോര്‍ട്ടും കൊണ്ടുവരുന്നത് ഇയാളാണ്. ഷാജിക്കും ജോസിനുമാണ് വിതരണച്ചുമതല. സര്‍ക്കാര്‍മുദ്രയുള്ള ഹോളോഗ്രാം സുലഭമായി ലഭിക്കാനുള്ള വഴിയാണ് സംശയത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ചുകൊടുക്കുന്ന മൂന്നംഗസംഘം അറസ്റ്റില്‍
Malappuram News
0
Post a Comment