
തൃശ്ശൂര്‍ : ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള പ്രൊഫസര്‍ എം.എന്‍. ഖൊരാന അവാര്‍ഡ് അമല കാന്‍സര്‍ റിസേര്‍ച്ച് സെന്ററിലെ ഡോ. ജോസ് പടിക്കലയ്ക്ക് ലഭിച്ചു. രക്തധമനികളിലെ തടസംമൂലം ഹൃദയഭിത്തികളിലുണ്ടാകുന്ന തകരാറുകളെ കുറയ്ക്കുന്നതില്‍ 'ഓരില'യുടെ പങ്കിനെക്കുറിച്ച് ഡോ. ജോസ് പടിക്കലും ഡോ. ജിനോ കുര്യനും ചേര്‍ന്ന് അവതരിപ്പിച്ച പ്രബന്ധത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മണിപ്പാലില്‍ നടത്തിയ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ സമ്മേളനത്തില്‍ ഡോ. ഗോപാലകൃഷ്ണമൂര്‍ത്തിയാണ് അവാര്‍ഡ് സമ്മാനിച്ചത്.
Post a Comment