കേച്ചേരി: ലൈബ്രറി കൗണ്‍സില്‍ ചൂണ്ടല്‍ പഞ്ചായത്ത് സമിതി കേച്ചേരി ഗ്രാമീണവായനശാലയുടെ സഹകരണത്തോടെ സുകുമാര്‍ അഴീക്കോട് അനുസ്മരണ സമ്മേളനം നടത്തി. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. രാജന്‍ അധ്യക്ഷനായി. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് സെഫിയ ഇബ്രാഹിം, ജില്ലാപഞ്ചായത്തംഗം സി.സി. ശ്രീകുമാര്‍, കെ.പി. രമേഷ്, രാജന്‍ എലവത്തൂര്‍, ജോസ്‌പോള്‍ ടി., പി. മാധവന്‍, വത്സന്‍ പാറന്നൂര്‍, സോജന്‍ പയ്യൂര്‍, കെ. രാമകൃഷ്ണന്‍, എം.എസ്. മുസ്തഫ എന്നിവര്‍ സംസാരിച്ചു.
Post a Comment