പൂര വിസ്‌മയം തീര്‍ക്കാന്‍ തൂത ഒരുങ്ങി.

മലപ്പുറം:. പാലക്കാട്‌്‌, മലപ്പുറം ജില്ലകളിലായി തൂതപ്പുഴയോര ഗ്രാമങ്ങളായ ചെര്‍പുളശേരി, നെല്ലായ, ആലിപറമ്പ്‌ പഞ്ചായത്തുകള്‍ തട്ടകങ്ങളായ തൂത ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനും കാളവേലക്കും നാടും നാട്ടുകാരുമൊരുങ്ങി. വിഷു നാളില്‍ കതിരേറ്റത്തോടെയും കൊടിയേറിയ പൂരാഘോഷത്തിന്‌ മേടം മുഴുവന്‍ നീണ്ടു നിന്ന തോല്‍പ്പാവകൂത്തിനുമാണ്‌ പൂരാഘോഷത്തോടെ സമാപനമേകുന്നത്‌. പൂരത്തിന്‌ മുന്നോടിയായി താലപ്പൊലി ആഘോഷം മെയ്‌ 8 ന്‌ നടക്കും. താലപ്പൊലി മുതല്‍ ആറാട്ടോടെ അഞ്ചു ദിവസം പ്രസിദ്ധമായ പാനപിടുത്തവും നായരുവേലയും വൈകിട്ട്‌ അരങ്ങേറും. 10 നാണ്‌ പ്രസിദ്ധമായ കാളവേല. മൂന്ന്‌ പഞ്ചായത്തുകളിലെ തട്ടകങ്ങളില്‍ നിന്നായി നാല്‌പതില്‍പരം വൈദ്യുത ദീപാലംകൃതമായ ഇണക്കാളക്കോലങ്ങള്‍ വൈകിട്ട്‌ എട്ടുമണിയോടെ കാവു കയറി കാളപ്പറമ്പില്‍ സ്ഥാനം പിടിക്കും. തുടര്‍ന്ന്‌ പതിനൊന്ന്‌ മണി മുതല്‍ പഞ്ചവാദ്യത്തോടെ കാളയിറക്കവും കാളകളിയും നടക്കും.

പൂരപ്രേമികള്‍ക്ക്‌ എന്നും ആവേശമായ തൂതപൂരം 11നാണ്‌. കേരത്തിലെ ഏറ്റവും തലയെടുപ്പുള്ള ഗജവീരന്മാരാണ്‌ പൂരത്തിന്റെ പ്രത്യേകത. തട്ടകളിലെ മൂന്ന്‌ വിഭാഗങ്ങളില്‍ നിന്നായി നാല്‌പതില്‍ പരം ഗജവീരന്മാരാണ്‌ പാണ്ടിമേളത്തോടെയും പഞ്ചവാദ്യത്തോടെയും താളവാദ്യങ്ങളോടെയും വൈകിട്ട്‌ നാലുമണിയോടെ ക്ഷേത്രമൈതാനിയില്‍ സംഗമിക്കുന്നത്‌ നിറഞ്ഞാസ്വദിക്കാന്‍ പതിനായിരങ്ങളാണ്‌ എത്തിച്ചേരുക. തുടര്‍ന്ന്‌ വര്‍ണ്ണാഭമായ കുടമാറ്റം നടക്കുന്നത്‌. തുടര്‍ന്ന്‌ എഴുന്നള്ളിപ്പോടെ പൂരത്തിന്‌ സമാപനമേകും. 12ന്‌ രാവിലെ ഹരിജന്‍വേലയോടെയും ശ്രീരാമ പട്ടാഭിഷേകത്തോടെ തോല്‍പാവകൂത്തിനും സമാപിച്ച്‌ ആറാട്ടോടെ ചടങ്ങുകള്‍ അവസാനിക്കും
Keywords:Malappuram, Palakkad,Trissur, Thootha pooram.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post