അതിരപ്പിള്ളി:ചാലക്കുടിപ്പുഴയില്‍ വെറ്റിലപ്പാറ ചിക്ലായി ഭാഗത്ത് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. എറണാകുളം നെടൂര്‍ സ്വദേശി തായ്പറമ്പില്‍ വര്‍ഗീസ് (30), തോപ്പുംപടി മൂലംകുഴി സ്വദേശി വാലക വീട്ടില്‍ ഷിബു (30) എന്നിവരെയാണ് കാണാതായത്. എറണാകുളത്തെ ഡാന്‍സ് ഗ്രൂപ്പിന്റെ വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമായിരുന്നു ഇവര്‍. കാണാതായ ഇരുവരും പുഴയിലൂടെ അപ്പുറത്തേക്ക് പോയെങ്കിലും തിരിച്ച് വരുമെന്ന് കൂടെയുള്ളവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഏറെ വൈകിയും കാണാതായതിനെത്തുടര്‍ന്ന് അതിരപ്പിള്ളി പോലീസില്‍ വിവരമറിയിച്ചു. പോലീസും ചാലക്കുടിയില്‍നിന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല.
പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി
Malappuram News
0
Post a Comment