Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Police. Show all posts
Showing posts with label Police. Show all posts

അഗ്നിശമന സുരക്ഷ സേനയിലെ 1000 ഒഴിവുകള്‍ നികത്തും: മന്ത്രി തിരുവഞ്ചൂര്‍

Written By Malappuram News on Friday, July 5, 2013 | 12:46 AM

തിരൂരില്‍ അഗ്നിശമന സുരക്ഷാ സേനയുടെ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും 
സ്റ്റാഫ് ക്വട്ടേഴ്‌സിന്റെയും ഉദ്ഘാടനം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ 
രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു
തിരൂര്‍: സംസ്ഥാന അഗ്നിശമന സേനയിലെ 100 ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്ന് ആഭ്യന്തര വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തിരൂരില്‍ അഗ്നിശമന സുരക്ഷാ സേനയുടെ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വട്ടേഴ്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് പുതിയ അഗ്നിശമന സുരക്ഷാ സേന സ്റ്റേഷനുകള്‍ തുടങ്ങുമെന്നും തിരൂരില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പൊലീസ് ടവര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആപത്ത് ഘട്ടങ്ങളില്‍ ജനത്തിന് തുണയാകുന്ന അഗ്നിശമനസുരക്ഷ സേനക്ക് മികച്ച പ്രോത്സാഹനവും പിന്തുണയും നല്‍കും. അഗ്നി ശമന രക്ഷാ സേന ശക്തിപ്പെടേണ്ടത് നാടിന്റെ ആവശ്യമാണ്. സംസ്ഥാനത്തെ എല്ലാ മേഖലകളിലും വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പരിശ്രമത്തിലാണ് സര്‍ക്കാറെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര വകുപ്പ് തികച്ചും നീതി പൂര്‍വമായ നടപടിയാണ് സ്വീകരിക്കുന്നത്. പൊലീസിനെ മര്‍ദനോപകരണമായി കാണുന്ന പ്രാകൃത മനോഭാവം സര്‍ക്കാറിനില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തിരൂര്‍ നിയോജകമണ്ഡലത്തില്‍ 498 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി. മമ്മൂട്ടി എം.എല്‍.എ. പറഞ്ഞു. തിരൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം 74 സെന്റ് സ്ഥലത്ത് 3.72 കോടി ചെലവിലാണ് പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചത്. നാല് ഫയര്‍ എഞ്ചിന്‍, ഒരു ജീപ്പ്, മറ്റ് ആധുനിക രക്ഷാ സംവിധാനങ്ങളും 45 ജീവനക്കാരും സ്റ്റേഷനിലുണ്ട്. താനൂര്‍, കുറ്റിപ്പുറം, വേങ്ങര, എടരിക്കോട്, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ തിരൂര്‍ സ്റ്റേഷന്റെ സേവനം ലഭിക്കും.
പൊതുമരാമത്ത് കെട്ടിടവിഭാഗം എഞ്ചിനീയര്‍ കെ.കെ. ഷൗക്കത്തലി, തിരൂര്‍ നഗര സഭാ ചെയര്‍ പേഴ്‌സന്‍ സഫിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ള കുട്ടി, നഗരസഭ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി, നഗരസഭ കൗണ്‍സിലര്‍ കെ.കെ. അബ്ദുള്‍ സലാം, കേരള ഫയര്‍ ഫോഴ്‌സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അരുണ്‍ ഭാസ്‌ക്കര്‍, കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. കെ. മുകുന്ദന്‍, അഗ്നിശമന രക്ഷാ സേന കമാന്റന്റ് ജനറല്‍ പി. ചന്ദ്രശേഖരന്‍, അഗ്നിശമന രക്ഷാ സേന പാലക്കാട് ഡിവിഷനല്‍ ഓഫീസര്‍ എന്‍.വി. ജോണ്‍, ഇ.മുഹമ്മദ് കുഞ്ഞി, വി.വി. പ്രകാശ്, പന്തോളി മുഹമ്മദലി, സി.വി. വേലായുധന്‍, എന്നിവര്‍ സംസാരിച്ചു.
12:46 AM | 0 comments

പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

നിലമ്പൂര്‍: പൂക്കോട്ടുംപാടം പുതിയ പൊലീസ് സ്റ്റേഷന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പായപാട കെ.എസ്.ഇ.ബി ഓഫീസിന് സമീപമാണ് പുതിയ പോലീസ് സ്റ്റേഷന്‍. മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ് എം പി, ഉത്തരമേഖല ഡി ഐ ജി എന്‍ ശങ്കര്‍ റെഡി, എസ് പി മഞ്ജുനാഥ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവയര്‍ പങ്കെടുത്തു. 
12:41 AM | 0 comments

ടീച്ചര്‍ വഴക്കുപറഞ്ഞതിന് വീടുവിട്ട വിദ്യാര്‍ത്ഥിനികളെ വളാഞ്ചേരിയില്‍ കണ്ടെത്തി

Written By Kvartha Delta on Wednesday, October 17, 2012 | 9:26 PM

Malappuram, Teacher, Students, Exam, Kozhikode, Police, Kerala, Malayalam News
മലപ്പുറം: ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ടീച്ചര്‍ വഴക്കുപറഞ്ഞതിന് വീടു വിട്ട വിദ്യാര്‍ഥിനികളെ മലപ്പുറം വളാഞ്ചേരിയില്‍ കണ്ടെത്തി. കോഴിക്കോട് ലിറ്റില്‍ ഡാഫോഡില്‍സ് സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികളെയാണ് വളാഞ്ചേരി ടൗണില്‍ കണ്ടെത്തിയത്.

യൂനിഫോമില്‍ ടൗണില്‍ കറങ്ങുകയായിരുന്ന ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീടുവിട്ടതാണെന്ന് വ്യക്തമായത്. വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ ഇവര്‍ സ്‌കൂളില്‍ കയറാതെ ബസ് കയറി വളാഞ്ചേരിയില്‍ എത്തുകയായിരുന്നു. രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊവാഴ്ച രാത്രിയോടെ രക്ഷിതാക്കളെത്തി ഇവരെ വീട്ടിലേക്ക് കൂട്ടികാണ്ടുപോയി.

Keywords: Malappuram, Teacher, Students, Exam, Kozhikode, Police, Kerala, Malayalam News
9:26 PM | 0 comments

പാസ്‌പോര്‍ട്ടില്‍ കൃത്രിമം: പണവും മദ്യവും വാങ്ങിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Malappuram, Kerala, Police, Passport,
മലപ്പുറം: പാസ്‌പോര്‍ട്ടില്‍ ജനന തിയതി തിരുത്തിയ കേസില്‍ പിടിയിലായവരെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് എസ് സി പി ഒമാരെ ജില്ലാ പോലീസ് ചീഫ് കെ സേതുരാമന്‍ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തിലെ എസ് സി പി ഒ മാരായ പത്മനാഭന്‍, മോഹനന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

െ്രെകം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി രാധാകൃഷ്ണപിള്ളക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കോഴ കൊടുക്കേണ്ടിവന്ന 11 പേര്‍ യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. പാസ്‌പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായവരില്‍നിന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയത് വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം യൂത്ത്‌ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി പാസ്‌പോര്‍ട്ട് കേസില്‍ പോലീസിന് കോഴ നല്‍കേണ്ടിവന്നവരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. െ്രെകം ഡിറ്റാച്ച്‌മെന്റ്, എമിഗ്രേഷന്‍ വിഭാഗങ്ങളിലെ നാല് ഉദ്യോഗസ്ഥരുടെ പേരും അവര്‍ വാങ്ങിയ തുകയും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പണത്തിനു പുറമെ മദ്യവും നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചിരുന്നതായി പരാതിയിലുണ്ട്.

Keywords: Malappuram, Kerala, Police, Passport
3:41 PM | 0 comments

ഒ­ന്ന­ര­മാ­സം മുമ്പ് പൊ­ള്ള­ലേ­റ്റ വീ­ട്ട­മ്മ മ­രിച്ചു

Written By Kvartha Delta on Tuesday, September 11, 2012 | 5:00 PM

Obituary, Malappuram, Kerala, Manjeri, Kerala, Hospital, Police, Mariyumma
മഞ്ചേരി: ഒ­ന്ന­ര­മാ­സം മു­മ്പ് പൊള്ളലേറ്റ് ചികിത്സയിലായിരു­ന്ന വീ­ട്ട­മ്മ മ­ര­ണ­പ്പെട്ടു. ആനക്കയം പുള്ളിയിലങ്ങാ­ടി­യിലെ പരേതനായ ബീരാന്റെ ഭാര്യ മറിയുമ്മ (83) ആ­ണ് മ­രി­ച്ചത്.

ഇക്കഴിഞ്ഞ ജൂലൈ 22ന് രാത്രിയാ­ണ് മ­റി­യു­മ്മ­യ്­ക്ക് പൊ­ള്ള­ലേറ്റത്. ക­ത്തി­ച്ചു­വെച്ച മണ്ണെണ്ണ വിളക്കിലേക്ക് എണ്ണ ഒഴിക്കുമ്പോള്‍ തീ പടരു­ക­യും മ­റി­യു­മ്മ­യ്­ക്ക് സാ­ര­മാ­യി പൊ­ള്ള­ലേല്‍­ക്കു­ക­യു­മാ­യി­രുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ­യി­ലാ­യി­രുന്നു. മ­ഞ്ചേരി എസ്‌ഐ വേലായുധന്‍ ഇന്‍ക്വസ്റ്റ് ന­ട­ത്തി­യ മൃ­ത­ദേ­ഹം പോ­സ്റ്റു­മോര്‍­ട്ട­ത്തി­നു­ശേ­ഷം ഖ­ബ­റ­ടക്കി.

Keywords: Obituary, Malappuram, Kerala, Manjeri, Kerala, Hospital, Police, Mariyumma
5:00 PM | 0 comments

ഒന്നര കിലോ കഞ്ചാവുമായി രണ്ട്‌ പേര്‍ പിടിയില്‍

Written By mvarthasubeditor on Friday, July 13, 2012 | 9:34 PM

വളാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി യുവതിയെയും യുവാവിനെയും പോലീസ്‌ പിടികൂടി. കോട്ടപ്പുറം അംബാളിലെ പള്ളത്ത്‌ ഷീജ (30) വൈലത്തൂര്‍ പാറങ്ങോട്ടില്‍ ബശീര്‍ എന്ന ഇമ്മിണി ബശീര്‍ (39) എന്നിവരെയാണ്‌ വളാഞ്ചേരി സി ഐ. എ എം സിദ്ദീഖ്‌, എസ്‌ ഐ. വി ജി തിലകന്‍ എന്നിവരടങ്ങുന്ന പോലീസ്‌ സംഘം അറസ്റ്റ്‌ ചെയ്‌തത്‌.

തിരൂര്‍ ഡി വൈ എസ്‌ പി. കെ സലീമിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈലത്തൂര്‍ സ്വദേശി ബശീര്‍ ഒരാഴ്‌ചയായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വൈലത്തൂരിലേക്ക്‌ കഞ്ചാവ്‌ എത്തുന്നത്‌ വളാഞ്ചേരിയില്‍ നിന്നാണെന്ന്‌ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കഞ്ചാവ്‌ കേസില്‍ പ്രതിയായിരുന്നവരെയും പോലീസ്‌ നിരീക്ഷിച്ചിരുന്നു. ഷീജയില്‍ നിന്നും കഞ്ചാവ്‌ വാങ്ങാനെത്തിയ ബശീറിനെ പിന്തുടര്‍ന്നെത്തിയ പോലീസ്‌ സംഘം ഇരുവരെയും പിടികൂടുകയായിരുന്നു. 

നാല്‌ മൊബൈല്‍ ഫോണും 420 രൂപയും പ്രതികളില്‍ നിന്ന്‌ പിടിച്ചെടുത്തു. തിരൂര്‍ ഡി വൈ എസ്‌ പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ സീനിയര്‍ സി പി ഒ. എം സത്യനാരായണന്‍, വളാഞ്ചേരി സീനിര്‍ സി പി ഒ മുരളീധരന്‍, എ എസ്‌ ഐ രഘു, സി പി ഒ മരാരായ സാജന്‍, ശ്രീജ പത്മിനി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.
9:34 PM | 0 comments

അമോണിയം നൈട്രേറ്റ് പോലീസ് പിടികൂടി

Written By mvarthasubeditor on Wednesday, July 11, 2012 | 8:40 AM

എടക്കര: സ്‌ഫോടനത്തിന് ഉപയോഗിക്കാന്‍ കൊണ്ടുപോവുകയാണെന്ന സൂചനയെ തുടര്‍ന്ന് ലോറിയില്‍ കടത്തുകയായിരുന്ന അമോണിയം നൈട്രേറ്റ് പോലീസ് പിടികൂടി. വഴിക്കടവ് ടൗണിന് സമീപം ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.

പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലോറി പിടികൂടിയത്. ഡ്രൈവര്‍ ധര്‍മപുരി പാലക്കോട് പെരുമാള്‍(32), ക്ലീനര്‍ രമേഷ് (23) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വനസന്തിപുരത്തെ ജയ്ഷിര്‍ എന്റര്‍പ്രൈസസ് സ്ഥാപനത്തില്‍ നിന്നും മലപ്പുറം വാഴയൂര്‍ ആലുങ്കല്‍ കെമിക്കല്‍സ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്നതാണ് അമോണിയം നൈട്രേറ്റ് എന്നാണ് രേഖയിലുള്ളത്. പതിനേഴ് ടണ്‍ വരുന്ന 340 ചാക്ക് അമോണിയം നൈട്രേറ്റാണ് കൊണ്ടുവന്നിരുന്നത്. 

അമോണിയം നൈട്രേറ്റ് സ്‌ഫോടക വസ്തുവിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ 2010ലെ സര്‍ക്കുലറില്‍ ഇത് കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്നണ് നിയമം. ഇതേ സമയം ഇത് കൃഷി ആവശ്യത്തിനായി രാസവളത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് കൊണ്ട് പോയതെന്നാണ് ഇവരുടെ വാദം. വാഴയൂരിലെ സ്ഥാപനത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

നാടുകാണി ചുരം വഴി വന്‍ തോതില്‍ അമോണിയം നൈട്രേറ്റ് കടത്തുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. ലോറി മഞ്ചേരിയിലെത്തുമ്പോള്‍ ബന്ധപ്പെടാന്‍ ഡ്രൈവറുടെ പക്കല്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിരുന്നത്രെ. എന്നാല്‍ ഇത് കാണാനില്ലെന്നായിരുന്നു ഇവരുടെ മറുപടി. പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എ എസ് രാജു എത്തി ഡ്രൈവറെയും ക്ലീനറേയും ചോദ്യം ചെയ്തു.

English Summery
Ammonia nitrate ceased in Edakara 
8:40 AM | 0 comments

മദ്യഷാപ്പിന് മുമ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പോലീസുകാരെ മര്‍ദ്ദിച്ചു

Written By mvarthasubeditor on Wednesday, July 4, 2012 | 1:41 PM

കോട്ടക്കല്‍: മദ്യഷാപ്പിന് മുമ്പില്‍ അതിക്രമം കാണിച്ച സംഘം അന്വേഷിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരുക്കേല്‍പിച്ചു. കോട്ടക്കല്‍ സ്‌റ്റേഷനിലെ ശശി, സജുകുമാര്‍ എന്നിവരെയാണ് ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പാലച്ചിറമാട് കൊളമ്പില്‍ സാദിഖലി(25)യെ പോലീസ് അറസ്റ്റ്‌ചെയ്തു. പൂക്കിപറമ്പ് ബീവറേജ് മദ്യഷാപ്പിന് മുമ്പിലാണ് മൂന്നംഗ സംഘം അതിക്രമം കാണിച്ചത്. ലഹരിയിലായിരുന്നവര്‍ മദ്യഷാപ്പിന് മുമ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. 

വിവരമറിഞ്ഞ് എത്തിയ പോലീസുകാര്‍ക്കെതിരെയും ഇവര്‍ തിരിഞ്ഞു. പോലീസുകാരുടെ കാല്‍വിരല്‍ ചവിട്ടി മുറിക്കുകയും മുതുകില്‍ കടിച്ച് പരുക്കേല്‍പ്പികുകയും ചെയ്തു. പിന്നീട് കൂടുതല്‍ പോലീസുകാരെത്തിയാണ് പിടികൂടിയത്. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച്ച രാത്രിയാണ് 

സംഭവം. പരുക്കേറ്റവര്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ മലപ്പുറം മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജറാക്കി.
1:41 PM | 0 comments

കുട്ടികളുടെ ആഭരണം കവരുന്ന മൂന്നംഗ സംഘത്തെ കസ്റ്റഡിയില്‍ വാങ്ങി

Written By mvarthasubeditor on Tuesday, July 3, 2012 | 4:20 PM

തിരൂരങ്ങാടി: കുട്ടികളെ വശീകരിച്ച് സ്വര്‍ണാഭരണം കൈക്കലാക്കുന്ന മൂവര്‍ സംഘത്തെ തിരൂരങ്ങാടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

തെന്നല പാറയങ്ങാടന്‍ മന്‍സൂര്‍ (20) കൊളത്തൂര്‍ കുറുപ്പത്താല്‍ മധുരങ്ങാട്ടില്‍ ലതീഷ്(19) തെന്നല ഇല്ലിക്കല്‍ അറക്കല്‍ മുഹമ്മദ് യാസര്‍ (20) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ചെമ്മാട് സി കെ നഗറിലെ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ചെയിനും അറഞ്ഞാണും കവര്‍ന്ന കേസിലെ അന്വേഷണത്തിനാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളതെന്ന് തിരൂരങ്ങാടി പോലീസ് പറഞ്ഞു. 

ഇവരെ ഏതാനും ദിവസം മുമ്പ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തതാണ്.
കളിച്ചുകൊണ്ടിരിക്കുന്ന ചെറിയ കുട്ടികളെ മിഠായി നല്‍കിയും മൊബൈലില്‍ ചിത്രങ്ങള്‍ കാണിച്ചു കൊടുത്തും വശീകരിച്ച് ആഭരണങ്ങള്‍ കൈക്കലാക്കുകയാണത്രേ സംഘത്തിന്റെ പതിവ്. 

അഞ്ച് മാസത്തിനിടക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരം 10 കേസുകള്‍ ഉണ്ടായിട്ടുണ്ട്. 12 പവന്‍ സ്വര്‍ണം ഇവര്‍ കവര്‍ന്നതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിക്കുന്നതും ഇവരുടെ പതിവാണ്. നിരവധി കേസുകള്‍ക്ക് ഇതോടെ തുമ്പുണ്ടാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.

English Summery
Three member robbery gang arrested
4:20 PM | 0 comments

ജ്യോതിഷാലയത്തിന്റെ മറവില്‍ സെക്സ് റാക്കറ്റ്; മൂന്ന്‌ പേര്‍ അറസ്റ്റില്‍

Written By mvarthasubeditor on Sunday, July 1, 2012 | 9:33 AM

തൃശൂര്‍ :  ജ്യോതിഷാലയത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. ചെമ്പൂച്ചിറ സ്വദേശി അനീഷ്(28), കൊല്ലം സ്വദേശിനി സോന(സോണിയ-27), കോയമ്പത്തൂര്‍ സ്വദേശിനി നന്ദിനി(25) എന്നിവരാണ് പിടിയിലായത്. കോട്ടപ്പുറം ചക്കാമുക്ക് സെന്ററില്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ജ്യോത്സ്യനാണെന്ന വ്യാജേനയാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്.

കഴിഞ്ഞ നാലു മാസമായി ഇവര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹസ്യംവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. വെസ്റ്റ് സിഐ രാമചന്ദ്രന്റെയും എസ്എച്ച്എ ദീരജ് കുമാര്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. എസ്ഐ അബ്ദുല്‍ റഹിം, എഎസ്ഐ ജോര്‍ജ്, വനിത പൊലീസുകാരായ ശുഭ, ശ്രീജ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

English Summery
Sex racket busted in Trissure 
9:33 AM | 0 comments

മധ്യവയസ്ക്കന്റെ കൊലപാതകം; സ്ത്രീയടക്കം 2 തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍

Written By mvarthasubeditor on Saturday, June 30, 2012 | 8:10 AM

കോട്ടയ്ക്കല്‍: മധ്യവയസ്കനെ കഴുത്തില്‍ മുണ്ടിട്ടുമുറുക്കിയും കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്തി പാടത്തു തള്ളിയെന്ന കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. തമിഴ്നാട് തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ട വടക്കേക്കോവില്‍ സരോജിനി (സരോജം-55), മധുര ഉസിലാംപെട്ടി തടയന്‍പെട്ടി കൊടങ്ങിനായ്ക്കപ്പടി പെരുമാള്‍ (51) എന്നിവരെയാണ് തിരൂര്‍ സിഐ ആര്‍. റാഫിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നു രാവിലെയാണ് മലമ്പുഴ മന്തക്കാട് ഡാമിനു സമീപത്തെ കണിയാലപ്പറമ്പത്ത് അറുമുഖം മകന്‍ സുബ്രഹ്മണ്യ(52)നെ കാവതികളം പാടത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടൗണിലെ സ്വര്‍ണം അരിപ്പുകാരനായിരുന്നു സുബ്രഹ്മണ്യന്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കടംവാങ്ങിയ പണവും മൊബൈല്‍ ഫോണും തിരികെ നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി കെ. സലീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സുബ്രഹ്മണ്യന്‍ സരോജിനിയുടെ കൂടെ രണ്ടു വര്‍ഷം താമസിച്ചിരുന്നു. ഇവരില്‍നിന്ന് 6,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ വാങ്ങിയ ശേഷം സുബ്രഹ്മണ്യന്‍ നാടുവിട്ടു. അതിനു ശേഷം പെരുമാള്‍ സരോജിനിയുടെ കൂടെ താമസം തുടങ്ങി. സുബ്രഹ്മണ്യന്‍ വേങ്ങരയില്‍ ഉണ്ടെന്നു മനസ്സിലാക്കിയ സരോജിനി അവിടെച്ചെന്ന് പണം ചോദിച്ചു. 20നു വൈകിട്ട് നഗരസഭാ കമ്യൂണിറ്റി ഹാളിനു സമീപം ഇരുവരും വഴക്കുകൂടുകയും സുബ്രഹ്മണ്യന്‍ സരോജിനിയെ അടിക്കുകയും ചെയ്തു.

പിന്നീട്, ബാറില്‍നിന്നു മദ്യം വാങ്ങി മൂന്നുപേരും ഓട്ടോയില്‍ കയറുകയും സുബ്രഹ്മണ്യനെ കോട്ടപ്പടിയില്‍ ഇറക്കുകയും ചെയ്തു. രാത്രി 12 മണിയോടെ സരോജിനിയും പെരുമാളും സുബ്രഹ്മണ്യനെ വിളിച്ചുണര്‍ത്തുകയും മദ്യപിക്കാനായി കാവതികളം പാടത്ത് എത്തുകയുമായിരുന്നു. അവിടെവച്ചും വഴക്കുണ്ടായി. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കോട്ടയ്ക്കല്‍ എസ്ഐ എന്‍.ബി. ഷൈജു, വല്‍സലകുമാര്‍, സുധീഷ്, പ്രവീണ്‍കുമാര്‍, അനൂപ്, സന്തോഷ്കുമാര്‍, അനില്‍കുമാര്‍, സത്യന്‍, പ്രമോദ്, രാജേഷ്, അസീസ്, സരിത, ബിന്ദു എന്നിവരും സിഐയുടെ കൂടെയുണ്ടായിരുന്നു.

English Summery
Two including woman arrested in murder case
8:10 AM | 0 comments

മരിച്ചയാളില്‍ നിന്നും 2000 ദിര്‍ഹം മോഷ്ടിച്ച പോലീസുകാരന്‌ ഒരു വര്‍ഷം തടവ്

Written By mvarthasubeditor on Thursday, June 28, 2012 | 10:59 PM

ദുബായ്: മരിച്ചയാളില്‍ നിന്നും 2000 ദിര്‍ഹം മോഷ്ടിച്ച പോലീസുകാരന്‌ ഒരു വര്‍ഷം തടവ്. ദുബായ് പോലീസിലെ ഫോറന്‍സിക് മെഡിസിന്‍ ഡിപാര്‍ട്ട്മെന്റിലെ പോലീസുകാരനാണ്‌ ശിക്ഷയ്ക്ക് അര്‍ഹനായത്. 

തടവ് ശിക്ഷ കൂടാതെ 2000 ദിര്‍ഹം പിഴയടയ്ക്കാനും 38കാരനായ സ്വദേശി പോലീസുകാരനോട് ന്യായാധിപന്‍ ആവശ്യപ്പെട്ടു. രണ്ട് മരിച്ച വ്യക്തികളില്‍ നിന്നുമാണ്‌ ഇയാള്‍ പണവും മറ്റ് വിലപിടിച്ച വസ്തുക്കളും മോഷ്ടിച്ചത്. 

4000 ദിര്‍ഹം, രണ്ട് സ്വര്‍ണ മോതിരങ്ങള്‍, വിലപിടിപ്പുള്ള റിസ്റ്റ് വാച്ച്, വെള്ളിയുടെ ചെയിന്‍, എന്നിവ മരണപ്പെട്ട ഒരു ഇന്ത്യക്കാരന്റെ പക്കല്‍ നിന്നും 2000 ദിര്‍ഹം മറ്റൊരു മൃതദേഹത്തില്‍ നിന്നുമാണ്‌ ഇയാള്‍ മോഷ്ടിച്ചത്. 15 ദിവസത്തിനുള്ളില്‍ പ്രതിക്ക് കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന്‌ ജഡ്ജ് അറിയിച്ചു.

English Summery
Dubai policeman jailed a year for stealing valuables from dead bodies
10:59 PM | 0 comments

റാഗിംഗ്: നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

Written By mvarthasubeditor on Tuesday, June 26, 2012 | 10:29 AM

മഞ്ചേരി: നോബിള്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിംഗിന് വിധേയനാക്കിയെന്ന പരാതിയില്‍ നാല് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. 

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മൊറയൂര്‍ അയനിക്കോട് ഷിഹാസ് അസീസിന്റെ പരാതിയിലാണ് പ്ലസ് ടു വിദ്യാര്‍ഥികളായ നാല് പേര്‍ക്കെതിരെ കേസെടുത്തത്. ഈ മാസം 16ന് രാവിലെ 8.45നാണ് സംഭവം. അടിച്ചു ചവിട്ടിയും പരിക്കേറ്റ വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ഷിഹാസ് അസീസും പിതാവ് അബ്ദുല്‍ അസീസും നല്‍കിയ പരാതിയില്‍ സ്‌കൂളിലെ ആന്റി റാഗിംഗ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. സി ഐ ആണ് കേസന്വേഷിക്കുന്നത്.

English Summery
Ragging: Case against four students 
10:29 AM | 0 comments

കുനിയില്‍ ഇരട്ടക്കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

അരീക്കോട്: കുനിയില്‍ കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുനിയില്‍ അന്‍വാര്‍ നഗര്‍ ആലുങ്ങല്‍ വീട്ടില്‍ നവാസ് ഷരീഫ് (21) ആണ് ഇന്നലെ കുനിയില്‍ വെച്ച് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ 19 പേര്‍ പിടിയിലായി. 

കൊലപാതകികള്‍ക്ക് സ്ഥലം ചൂണ്ടിക്കാണിച്ചുവെന്നതും ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നതുമാണ് നവാസ് ഷരീഫിനെതിരെയുള്ള കേസ്. ഒളിവിലായിരുന്ന നവാസ് ഷരീഫിനു വേണ്ടി നേരത്തെ പൊലീസ് ലൂക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. 

കൊലപാതകം ആസൂത്രണം ചെയ്ത ശേഷം ഗള്‍ഫിലേക്ക് കടന്നുവെന്ന് കരുതുന്ന കുനിയില്‍ നടുപ്പാട്ട് മുജീബുറഹ്മാന്‍, കുനിയില്‍ ഓത്തുപള്ളിപ്പുറായ സഫൂര്‍ എന്നിവരാണ് ഇനി ഈ കേസുമായി പിടിയിലാവാനുള്ളത്.

English Summery
One more arrested in twin murder case
8:47 AM | 0 comments

ഇരുമ്പുഴി സംഘട്ടനം: നാലുപേര്‍ക്കെതിരെ കേസെടുത്തു

മഞ്ചേരി: ഇരുമ്പുഴിയില്‍ കരുവാഞ്ചേരി സമീറിനെ അടിച്ചു പരുക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ നാലു പേര്‍ക്കെതിരെ മഞ്ചേരി പോലീസ് കേസെടുത്തു. 


ഇരുമ്പുഴി സ്വദേശികളായ ജസീല്‍, ഷിഹാബ്, അന്‍സാര്‍, സൈഫുള്ള എന്നിവര്‍ക്കെതിരെയാണ് കേസ്സെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 


ഇരുമ്പുഴിയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. പരിക്കേറ്റ സമീര്‍ മലപ്പുറം സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

English Summery
Clash in Irumbuzhi; Case against four
8:35 AM | 0 comments

ഓട്ടോയില്‍ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

മേലാറ്റൂര്‍: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി. പെരിന്തല്‍മണ്ണയിലെ ബീവറേജസില്‍ നിന്നും വാങ്ങിയ 500 മില്ലി ലിറ്ററിന്റെ 12 കുപ്പികളിലാണ് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മേലാറ്റൂര്‍ എസ് ഐ കെ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 

ഓട്ടോറിക്ഷയില്‍ കീഴാറ്റൂര്‍ വഴി മേലാറ്റൂരിലേക്ക് വരുന്ന വഴി മണിയാണേരി പാലത്തിനു സമീപം വെച്ചാണ് മദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഉടമയും ഡ്രൈവറുമായ മേലാറഅറൂര്‍ ചോലക്കുളം പുളിക്കല്‍ ശ്രീധരന്‍ (മണി-40)നെയും ഇദ്ദേഹത്തില്‍ നിന്നു പിടിച്ചെടുത്ത 12 കുപ്പി വിദേശമദ്യവും കെ എല്‍ 53 ബി 6294 നമ്പര്‍ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. 

എസ് ഐയെ കൂടാതെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അബ്ദുല്‍സലാം, അബ്ദുര്‍റസാഖ്, മന്‍സൂര്‍, മജീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

English Summery
Foreign liquor ceased by police 
8:25 AM | 0 comments

ഖൈറുന്നിസയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന്‌ ആവശ്യം

Written By mvarthasubeditor on Saturday, June 23, 2012 | 7:56 AM

മലപ്പുറം: തെന്നല കൊടക്കല്ലിങ്ങല്‍ ഭഗവതിക്കാവുങ്ങല്‍ കുഞ്ഞിക്കോയയുടെ മകള്‍ ഖൈറുന്നീസ(27)യുടെ മരണം കൊലപാതകമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ബന്ധുക്കള്‍. പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ ഖൈറുന്നീസയെ പീഡിപ്പിച്ചിരുന്നതായി ഇവര്‍ ആരോപിച്ചു. ഈ മാസം ഏഴിനു ഭര്‍ത്താവ് കുറ്റിപ്പാല ആതിരശ്ശേരി കാളമണ്ണില്‍ റിയാസിന്റെ വീട്ടില്‍വച്ചാണു മരണം. മൃതദേഹവും പരിസരവും കൊലപാതകം സംബന്ധിച്ച സൂചനകളാണു നല്‍കിയത്.

തലേന്ന് എടരിക്കോട്ടുള്ള മന്ത്രവാദിയുടെ നേതൃത്വത്തില്‍ വീട്ടില്‍ പൂജ നടന്നിരുന്നു. എന്നാല്‍, പ്രാഥമിക വിവരങ്ങള്‍ അന്വേഷിക്കാന്‍പോലും പൊലീസ് എത്തിയില്ലെന്നും കുഞ്ഞിക്കോയ, നെഹ്റുദര്‍ശന്‍ ജില്ലാ പ്രസിഡന്റ് ജലീല്‍ തൊട്ടിയില്‍, അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കി.

English Summery
Ghairunnisa's death: Relative demands Crime Branch probe
7:56 AM | 0 comments

മഫ്തിയിലായിരുന്ന വനിതാ പോലീസിനെ ശല്യം ചെയ്ത യുവാവിനെ പിടികൂടി

Written By mvarthasubeditor on Wednesday, May 30, 2012 | 7:38 PM

ചങ്ങരം കുളം: മഫ്തിയിലായിരുന്ന വനിതാ പോലീസിനെ ശല്യം ചെയ്ത യുവാവിനെ പോലീസ് വീട്ടിലെത്തി കൈയ്യോടെ പൊക്കി. ചൊവ്വാഴ്ച വൈകിട്ട് ചങ്ങരംകുളം ബസ്റ്റാന്റിന്‌ സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയായിരുന്ന വനിതാ പോലീസ് ഓഫീസറെ ബൈക്കിലെത്തിയ യുവാവ് കമന്റടിച്ചു. കടയില്‍ നിന്നുമിറങ്ങിയ ഓഫീസറെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവിന്റെ സ്നേഹപ്രകടം അസഹ്യമായതോടെ ഇവര്‍ യുവാവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൂവാലന്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബൈക്കിന്റെ നമ്പര്‍ പരിശോധിച്ച് മണിക്കൂറുകള്‍ക്കകം പോലീസ് സംഘം 'പൂവാലനെ വീട്ടിലെത്തി കയ്യോടെ പൊക്കുകയായിരുന്നു.

English Summery
Youth held by police for misbehavior 
7:38 PM | 0 comments

പോലീസ് അസോസിയേഷന്‍ സമ്മേളനം തുടങ്ങി

Written By Malappuram News on Thursday, May 24, 2012 | 11:06 AM

തിരൂര്‍: കേരള പോലീസ് അസോസിയേഷന്‍ 29-ാം സംസ്ഥാന സമ്മേളനം തിരൂരില്‍ തുടങ്ങി. കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ സംസ്ഥാനപ്രസിഡന്റ് പി ഡി ഉണ്ണി പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനപരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന ഉദ്ഘാടനസമ്മേളനം ഇന്റലിജന്‍സ് എ ഡി ജി പി. ടി പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനത്തിന് മാതൃകയാകും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്ന് സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ആത്മാര്‍ത്ഥത, സത്യസന്ധത, നിഷ്പക്ഷത എന്നീമൂല്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരോടൊപ്പം ജനങ്ങളുണ്ടാകുമെന്നും അല്ലാത്തപക്ഷം നാട്ടുകാര്‍ പോലീസിനെ വിലവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ നിലപാടെടുക്കുന്നതിന് പകരം മണല്‍- മണ്ണ് മാഫിയാസംഘങ്ങളെ സഹായിക്കുന്നവരും പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ചുമതലകള്‍ വിസ്തൃതമാകുന്ന പുതിയ പരിതസ്ഥിതിയില്‍ അടിസ്ഥാന കര്‍ത്തവ്യങ്ങള്‍ മറന്ന് ബാഹ്യകാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടിവരുന്നത് പോലീസുകാര്‍ക്ക് ദുരിതം സമ്മാനിക്കുന്നു. മാലിന്യ നിര്‍മാര്‍ജ്ജനവും ശിശു- വൃദ്ധപരിപാലനവും വരെ പോലീസിന്റെ ഡ്യൂട്ടിയായി മാറിയിരിക്കുന്നു.മറ്റു രാജ്യങ്ങളിലെ ചിലനിയമങ്ങള്‍ പകര്‍ത്തുമ്പോള്‍ പോലീസിന് ധൈര്യത്തോടെ സേവനം ചെയ്യാനാകുന്ന നിയമങ്ങളും നടപ്പിലാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. മനുഷ്യാവകാശങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത് ക്രിമിനലുകള്‍ക്ക് സഹായകമാകുന്നു. ജയിലിലുള്ളവര്‍ക്ക് അനാവശ്യമായസൗകര്യങ്ങള്‍ വേണമെന്ന് വാദിക്കുമ്പോള്‍ അക്രമത്തിനിരയായവര്‍ നീതിക്കുപുറത്താവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി അനില്‍കുമാര്‍ അനുസ്മരണഭാഷണം നടത്തി. പി ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. എ പി ബറ്റാലിയന്‍ ഡി ഐ ജി. ഇ ജെ ജയരാജ്, എം എസ് പി കമാണ്ടന്റ് യു ഷറഫലി, ഡി വൈ എസ് പിമാരായ കെ സലീം, എ രാജു, എം എ രാമകൃഷ്ണന്‍, വിനോദ് ജോസഫ് സംസാരിച്ചു. പ്രമോഷനായ സംസ്ഥാനകമ്മറ്റി അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും നടന്നു.ജി ആര്‍ അജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി അബ്ദദുള്ളക്കോയ വരവ്‌ചെലവ് കണക്കും സണ്ണിക്കുട്ടി ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അരവിന്ദാക്ഷന്‍ പ്രമേയാവതരണം നടത്തി.
ഇന്ന് വൈകിട്ട് നടക്കുന്ന സെമിനാര്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ആര്‍ ബസന്ത്, വി ഡി സതീശന്‍ എം എല്‍ എ, കെ എം റോയ്, അഡ്വ. പി എസ് ശ്രീധരന്‍പിള്ള, ഡോ. സെബാസ്റ്റിയന്‍പോള്‍, ടി പി ചെറൂപ്പ, ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സംസാരിക്കും.

Keywords: Police, Conference, Tirur, Malappuram, കേരള, 
11:06 AM | 0 comments

പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തിരൂരില്‍

Written By mvarthasubeditor on Tuesday, May 22, 2012 | 3:51 PM

മലപ്പുറം: കേരള പോലീസ് അസോസിയേഷന്‍ ഇരുപത്തിയൊന്‍പതാം സംസ്ഥാന സമ്മേളനം 23 മുതല്‍ 26 വരെ തിരൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് മലപ്പുറം ജില്ലയില്‍ സംസ്ഥാന സമ്മേളനം നടക്കുന്നത്. തിരൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ 23ന് രാവിലെ 10ന് സംസ്ഥാന കമ്മിറ്റി യോഗം നടക്കും. ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്യും. 24ന് മൂന്ന് മണിക്ക് പോലീസും ജുഡീഷ്യറിയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ് വിഷയാവതരണം നടത്തും. വി ഡി സതീശന്‍ എം എല്‍ എ, ജസ്റ്റിസ് ആര്‍ ബസന്ത്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെ എം റോയ്, അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, ടി പി ചെറൂപ്പ പങ്കെടുക്കും. 25ന് രാവിലെ 10ന് പൂര്‍വകാല പ്രവര്‍ത്തക സംഗമം സമൂഹ്യക്ഷേ മന്ത്രി എം കെ മുനീറും വൈകുന്നേരം നാലിന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ടൂറിസം മന്ത്രി എ പി അനില്‍കുമാറും ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ധനകാര്യമന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്യും. വൈദ്യുതി, ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര, വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പി കെ കുഞ്ഞാലിക്കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ഡി ഉണ്ണി, സെക്രട്ടറി ജി ആര്‍ അജിത്ത്, പി ശ്രീപതി, പി കെ അബ്ദുള്‍നാസര്‍ എം എ രാമകൃഷ്ണന്‍ പങ്കെടുത്തു.

English Summery
Police Association Meet in Tirur
3:51 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers