പാസ്‌പോര്‍ട്ടില്‍ കൃത്രിമം: പണവും മദ്യവും വാങ്ങിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Malappuram, Kerala, Police, Passport,
മലപ്പുറം: പാസ്‌പോര്‍ട്ടില്‍ ജനന തിയതി തിരുത്തിയ കേസില്‍ പിടിയിലായവരെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് എസ് സി പി ഒമാരെ ജില്ലാ പോലീസ് ചീഫ് കെ സേതുരാമന്‍ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തിലെ എസ് സി പി ഒ മാരായ പത്മനാഭന്‍, മോഹനന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

െ്രെകം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി രാധാകൃഷ്ണപിള്ളക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കോഴ കൊടുക്കേണ്ടിവന്ന 11 പേര്‍ യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. പാസ്‌പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായവരില്‍നിന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയത് വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം യൂത്ത്‌ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി പാസ്‌പോര്‍ട്ട് കേസില്‍ പോലീസിന് കോഴ നല്‍കേണ്ടിവന്നവരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. െ്രെകം ഡിറ്റാച്ച്‌മെന്റ്, എമിഗ്രേഷന്‍ വിഭാഗങ്ങളിലെ നാല് ഉദ്യോഗസ്ഥരുടെ പേരും അവര്‍ വാങ്ങിയ തുകയും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പണത്തിനു പുറമെ മദ്യവും നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചിരുന്നതായി പരാതിയിലുണ്ട്.

Keywords: Malappuram, Kerala, Police, Passport

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post