ചങ്ങരം കുളം: മഫ്തിയിലായിരുന്ന വനിതാ പോലീസിനെ ശല്യം ചെയ്ത യുവാവിനെ പോലീസ് വീട്ടിലെത്തി കൈയ്യോടെ പൊക്കി. ചൊവ്വാഴ്ച വൈകിട്ട് ചങ്ങരംകുളം ബസ്റ്റാന്റിന് സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയായിരുന്ന വനിതാ പോലീസ് ഓഫീസറെ ബൈക്കിലെത്തിയ യുവാവ് കമന്റടിച്ചു. കടയില്‍ നിന്നുമിറങ്ങിയ ഓഫീസറെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവിന്റെ സ്നേഹപ്രകടം അസഹ്യമായതോടെ ഇവര്‍ യുവാവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൂവാലന്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബൈക്കിന്റെ നമ്പര്‍ പരിശോധിച്ച് മണിക്കൂറുകള്‍ക്കകം പോലീസ് സംഘം 'പൂവാലനെ വീട്ടിലെത്തി കയ്യോടെ പൊക്കുകയായിരുന്നു.
English Summery
Youth held by police for misbehavior
Post a Comment