തിരൂര്‍: കേരള പോലീസ് അസോസിയേഷന്‍ 29-ാം സംസ്ഥാന സമ്മേളനം തിരൂരില്‍ തുടങ്ങി. കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ സംസ്ഥാനപ്രസിഡന്റ് പി ഡി ഉണ്ണി പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനപരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന ഉദ്ഘാടനസമ്മേളനം ഇന്റലിജന്‍സ് എ ഡി ജി പി. ടി പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനത്തിന് മാതൃകയാകും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്ന് സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ആത്മാര്‍ത്ഥത, സത്യസന്ധത, നിഷ്പക്ഷത എന്നീമൂല്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരോടൊപ്പം ജനങ്ങളുണ്ടാകുമെന്നും അല്ലാത്തപക്ഷം നാട്ടുകാര്‍ പോലീസിനെ വിലവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ നിലപാടെടുക്കുന്നതിന് പകരം മണല്‍- മണ്ണ് മാഫിയാസംഘങ്ങളെ സഹായിക്കുന്നവരും പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ചുമതലകള്‍ വിസ്തൃതമാകുന്ന പുതിയ പരിതസ്ഥിതിയില്‍ അടിസ്ഥാന കര്‍ത്തവ്യങ്ങള്‍ മറന്ന് ബാഹ്യകാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടിവരുന്നത് പോലീസുകാര്‍ക്ക് ദുരിതം സമ്മാനിക്കുന്നു. മാലിന്യ നിര്‍മാര്‍ജ്ജനവും ശിശു- വൃദ്ധപരിപാലനവും വരെ പോലീസിന്റെ ഡ്യൂട്ടിയായി മാറിയിരിക്കുന്നു.മറ്റു രാജ്യങ്ങളിലെ ചിലനിയമങ്ങള്‍ പകര്‍ത്തുമ്പോള്‍ പോലീസിന് ധൈര്യത്തോടെ സേവനം ചെയ്യാനാകുന്ന നിയമങ്ങളും നടപ്പിലാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. മനുഷ്യാവകാശങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത് ക്രിമിനലുകള്‍ക്ക് സഹായകമാകുന്നു. ജയിലിലുള്ളവര്‍ക്ക് അനാവശ്യമായസൗകര്യങ്ങള്‍ വേണമെന്ന് വാദിക്കുമ്പോള്‍ അക്രമത്തിനിരയായവര്‍ നീതിക്കുപുറത്താവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി അനില്‍കുമാര്‍ അനുസ്മരണഭാഷണം നടത്തി. പി ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. എ പി ബറ്റാലിയന്‍ ഡി ഐ ജി. ഇ ജെ ജയരാജ്, എം എസ് പി കമാണ്ടന്റ് യു ഷറഫലി, ഡി വൈ എസ് പിമാരായ കെ സലീം, എ രാജു, എം എ രാമകൃഷ്ണന്‍, വിനോദ് ജോസഫ് സംസാരിച്ചു. പ്രമോഷനായ സംസ്ഥാനകമ്മറ്റി അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും നടന്നു.ജി ആര്‍ അജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി അബ്ദദുള്ളക്കോയ വരവ്‌ചെലവ് കണക്കും സണ്ണിക്കുട്ടി ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അരവിന്ദാക്ഷന്‍ പ്രമേയാവതരണം നടത്തി.
ഇന്ന് വൈകിട്ട് നടക്കുന്ന സെമിനാര്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ആര്‍ ബസന്ത്, വി ഡി സതീശന്‍ എം എല്‍ എ, കെ എം റോയ്, അഡ്വ. പി എസ് ശ്രീധരന്‍പിള്ള, ഡോ. സെബാസ്റ്റിയന്‍പോള്‍, ടി പി ചെറൂപ്പ, ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സംസാരിക്കും.

Keywords: Police, Conference, Tirur, Malappuram, കേരള,
Post a Comment