മഞ്ചേരി: ഒന്നരമാസം മുമ്പ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ആനക്കയം പുള്ളിയിലങ്ങാടിയിലെ പരേതനായ ബീരാന്റെ ഭാര്യ മറിയുമ്മ (83) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ 22ന് രാത്രിയാണ് മറിയുമ്മയ്ക്ക് പൊള്ളലേറ്റത്. കത്തിച്ചുവെച്ച മണ്ണെണ്ണ വിളക്കിലേക്ക് എണ്ണ ഒഴിക്കുമ്പോള്‍ തീ പടരുകയും മറിയുമ്മയ്ക്ക് സാരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മഞ്ചേരി എസ്‌ഐ വേലായുധന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഖബറടക്കി.

Keywords: Obituary, Malappuram, Kerala, Manjeri, Kerala, Hospital, Police, Mariyumma
Post a Comment