മലപ്പുറം: കേരള പോലീസ് അസോസിയേഷന്‍ ഇരുപത്തിയൊന്‍പതാം സംസ്ഥാന സമ്മേളനം 23 മുതല്‍ 26 വരെ തിരൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് മലപ്പുറം ജില്ലയില്‍ സംസ്ഥാന സമ്മേളനം നടക്കുന്നത്. തിരൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ 23ന് രാവിലെ 10ന് സംസ്ഥാന കമ്മിറ്റി യോഗം നടക്കും. ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്യും. 24ന് മൂന്ന് മണിക്ക് പോലീസും ജുഡീഷ്യറിയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ് വിഷയാവതരണം നടത്തും. വി ഡി സതീശന്‍ എം എല്‍ എ, ജസ്റ്റിസ് ആര്‍ ബസന്ത്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെ എം റോയ്, അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, ടി പി ചെറൂപ്പ പങ്കെടുക്കും. 25ന് രാവിലെ 10ന് പൂര്‍വകാല പ്രവര്‍ത്തക സംഗമം സമൂഹ്യക്ഷേ മന്ത്രി എം കെ മുനീറും വൈകുന്നേരം നാലിന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ടൂറിസം മന്ത്രി എ പി അനില്‍കുമാറും ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ധനകാര്യമന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്യും. വൈദ്യുതി, ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര, വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പി കെ കുഞ്ഞാലിക്കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ഡി ഉണ്ണി, സെക്രട്ടറി ജി ആര്‍ അജിത്ത്, പി ശ്രീപതി, പി കെ അബ്ദുള്‍നാസര്‍ എം എ രാമകൃഷ്ണന്‍ പങ്കെടുത്തു.
English Summery
Police Association Meet in Tirur
Post a Comment