കോട്ടക്കല്‍: മദ്യഷാപ്പിന് മുമ്പില്‍ അതിക്രമം കാണിച്ച സംഘം അന്വേഷിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരുക്കേല്‍പിച്ചു. കോട്ടക്കല്‍ സ്‌റ്റേഷനിലെ ശശി, സജുകുമാര്‍ എന്നിവരെയാണ് ആക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പാലച്ചിറമാട് കൊളമ്പില്‍ സാദിഖലി(25)യെ പോലീസ് അറസ്റ്റ്‌ചെയ്തു. പൂക്കിപറമ്പ് ബീവറേജ് മദ്യഷാപ്പിന് മുമ്പിലാണ് മൂന്നംഗ സംഘം അതിക്രമം കാണിച്ചത്. ലഹരിയിലായിരുന്നവര്‍ മദ്യഷാപ്പിന് മുമ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ പോലീസുകാര്‍ക്കെതിരെയും ഇവര്‍ തിരിഞ്ഞു. പോലീസുകാരുടെ കാല്‍വിരല്‍ ചവിട്ടി മുറിക്കുകയും മുതുകില്‍ കടിച്ച് പരുക്കേല്‍പ്പികുകയും ചെയ്തു. പിന്നീട് കൂടുതല്‍ പോലീസുകാരെത്തിയാണ് പിടികൂടിയത്. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച്ച രാത്രിയാണ്
സംഭവം. പരുക്കേറ്റവര്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ മലപ്പുറം മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജറാക്കി.
Post a Comment