Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Muslim League. Show all posts
Showing posts with label Muslim League. Show all posts

പിഎംഎസ്എ പൂക്കോയ തങ്ങള്‍ അനുസ്മരണ സമ്മേളനം ജൂലൈ 6ന് മലപ്പുറത്ത്

Written By Malappuram News on Friday, July 5, 2013 | 12:33 AM

മലപ്പുറം: പിഎംഎസ്എ പൂക്കോയ തങ്ങള്‍ അനുസ്മരണ സമ്മേളനം ജൂലൈ 6ന് മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ മുസ്‌ലിംലീഗ് ഭാരവാഹികളുടെയോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, മംഗലം ഗോപിനാഥ് പ്രസംഗിക്കും. യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി സൈതലവി മാസ്റ്റര്‍, എംകെ ബാവ, ടിവി ഇബ്രാഹിം, സലീം കുരുവമ്പലം, എംഎ ഖാദര്‍ പ്രസംഗിച്ചു.
12:33 AM | 0 comments

മലപ്പുറത്തിന്‌ നേരെയുള്ള വിമര്‍ശനങ്ങളില്‍ ഉത്‌കണ്‌ഠ മുസ്‌ലിംലീഗ്‌ രേഖപ്പെടുത്തി

Written By mvarthasubeditor on Thursday, July 5, 2012 | 2:13 AM

മലപ്പുറം: പിന്നോക്ക ന്യൂനപക്ഷവിഭാഗങ്ങളുടെ സാമൂഹിക വിദ്യഭ്യാസ പുരോഗതിയെ തടസ്സപ്പെടുത്തുന്നവിധം ചിലകേന്ദ്രങ്ങളില്‍ നിന്നും ഉയരുന്ന അടിസ്ഥാനരഹിതവും ദുരുപദിഷ്‌ഠവുമായ വിമര്‍ശനങ്ങളില്‍ മലപ്പുറത്ത്‌ ചേര്‍ന്ന മുസ്‌ലിംലീഗ്‌ ജില്ലാ ഭാരവാഹികളുടെ യോഗം അതിയായ ഉത്‌കണ്‌ഠ രേഖപ്പെടുത്തി.

മുസ്‌ലിംകളും മലപ്പുറം ജില്ലയും അനര്‍ഹമായി പലതുംനേടുന്നുണ്ടെന്നും ഇത്‌ സാമുദായിക സന്തുലനാവസ്ഥയെ തകര്‍ക്കുന്നു എന്നുമുള്ള ദുഷ്‌പ്രചരണങ്ങളുടെ പ്രത്യാഘാതം ഇവര്‍ മനസ്സിലാക്കുന്നില്ല. കേരളത്തിന്റെ പൊതുസാമൂഹിക വിദ്യഭ്യാസ പുരോഗതിക്കൊപ്പം എത്തിപ്പെടാന്‍ ഇപ്പോഴും മുസ്‌ലിങ്ങള്‍ക്കും മലപ്പുറം ജില്ലക്കും സാധിച്ചിട്ടില്ല എന്ന വസ്‌തുത ഇവര്‍ മറച്ചു വെക്കുകയാണ്‌. ചില നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണ്‌ ഇവര്‍ ഇത്തരം പ്രചരണം നടത്തുന്നത്‌. ഇത്‌ സാമൂഹിക നീതി തകര്‍ക്കുന്നതും സാമുദായിക ദ്രുവീകരണത്തിനും വര്‍ഗ്ഗീയ ചേരിതിരിവിനും മാത്രം സഹായകമാകുന്നതാണ്‌. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന്‌വേണ്ടി സി.പി.എം പോലും ഈ പ്രചരണത്തിന്‌ കൂട്ടുനില്‍ക്കുന്നത്‌ ഫാസിസ്റ്റ്‌ രാഷ്ട്രീയത്തെയും ഭൂരിപക്ഷ വര്‍ഗ്ഗീയതയെയും സഹായിക്കാനേ പര്യാപ്‌തമാകൂ. 

ഭൂരിപക്ഷ സമുദായങ്ങളുടെ ന്യായമായ ഏത്‌ ആശങ്കയും പരിഹരിക്കാനും ആവശ്യമായ ചര്‍ച്ചയ്‌ക്കും യു.ഡി.എഫ്‌ തയ്യാറാണെന്ന്‌ പ്രഖ്യാപിച്ചിരിക്കെ അനാവശ്യ വിവാദങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. 

യോഗത്തില്‍ പ്രസിഡന്റ്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ്‌ സ്വാഗതം പറഞ്ഞു. വൈസ്‌ പ്രസിഡന്റുമാരായ അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റര്‍, പി. സൈതലവി മാസ്റ്റര്‍, എം.കെ. ബാവ, സെക്രട്ടറിമാരായ ടി.വി. ഇബ്രാഹിം, എം.എ. ഖാദര്‍, അഡ്വ. എം. റഹ്‌മത്തുല്ല എന്നിവര്‍ പ്രസംഗിച്ചു.

English Summery
Muslim League expressed feeling on criticism against them 
2:13 AM | 0 comments

പൂക്കോട്ടൂര്‍ ഉപതിരഞ്ഞെടുപ്പ്; ലീഗ് വിജയത്തെചൊല്ലി കോണ്‍ഗ്രസില്‍ ചേരിപ്പോര്‌

Written By mvarthasubeditor on Wednesday, June 27, 2012 | 9:03 AM

മലപ്പുറം: പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പള്ളിമുക്ക് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി ജയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ചേരിപ്പോര്. ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനിന്നിരുന്ന പൂക്കോട്ടൂരിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ഐ വിഭാഗം ലീഗിനോടൊപ്പം ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചതാണ് മറുവിഭാഗത്തെ പ്രകോപിപ്പിച്ചത്.

തിരഞ്ഞെടുപ്പ് വിജയം വിലയിരുത്താന്‍ തിങ്കളാഴ്ച വൈകീട്ട് പൂക്കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഐ, എ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എ വിഭാഗം, ഐ വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നതായി പറയപ്പെടുന്നു. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചതിലെ അഭിപ്രായഭിന്നതയാണ് എ വിഭാഗത്തിന്‍േറതെന്ന് ഐ വിഭാഗം ആരോപിക്കുന്നു.

മുസ്‌ലിംലീഗിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വേട്ടശ്ശേരി മറിയുമ്മ പാര്‍ട്ടിയിലെ പുരുഷമേധാവിത്വത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. മറിയുമ്മ സി.പി.എം പിന്തുണയോടെ സ്വതന്ത്രയായി മത്സരരംഗത്തുണ്ടായിരുന്നു. പക്ഷേ, ലീഗ് സ്ഥാനാര്‍ഥി റാബിയ 61 വോട്ടുകള്‍ക്ക് വിജയിച്ചു.

യു.ഡി.എഫ് എന്ന നിലയില്‍ ലീഗിനൊപ്പം നിന്നതിന് നന്ദിസൂചകമായി മുസ്‌ലിംലീഗ് കോണ്‍ഗ്രസ് അംഗം ഖദീജയ്ക്ക് പഞ്ചായത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദവി നല്‍കുകയും ചെയ്തു. ലീഗ് ഇതുവരെ അംഗീകരിക്കാതിരുന്ന കോണ്‍ഗ്രസ്സിന്റെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇത്. പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ്സിന് ഒരേ ഒരംഗമേയുള്ളൂ. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷപദവി ലഭിച്ചത് കോണ്‍ഗ്രസ്സിന്റെ നിലപാടിനുള്ള നേട്ടമാണെന്നാണ് ഐ വിഭാഗത്തിന്റെ അവകാശവാദം.
9:03 AM | 0 comments

കമ്യൂണിറ്റി ക്വാട്ട: എം.എസ്.എഫ് ലീഗ് മാനേജ്‌മെന്റ് സ്‌കൂള്‍ ഉപരോധിച്ചു

Written By Malappuram News on Tuesday, June 26, 2012 | 2:00 AM

മലപ്പുറം : പ്ലസ് വണ്‍ അഡ്മിഷനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് 108 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ മുസ്ലിം ലീഗ് മാനേജ്‌മെന്റ് സ്‌കൂളായ ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
 സെക്കണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞതിന് ശേഷം മാത്രമെ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം നല്‍കാവൂ എന്ന ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ ഉത്തരവ് നിലനില്‍ക്കെ കഴിഞ്ഞ 20-ാം തിയ്യതി തന്നെ സ്‌കൂളില്‍ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം നടത്തിയിരുന്നു.ഇത് ശ്രദ്ധയില്‍പെട്ട് നിജസ്തിഥി മനസ്സിലാക്കാന്‍ സ്‌കൂളിലെത്തിയ എം.എസ്.എഫ് നേതാക്കള്‍ക്ക് നേരെ സ്‌കൂള്‍ മാനേജ്‌മെന്റും പുറമെ നിന്നെത്തിയ ഗുണ്ടകളും ടീച്ചിംഗ് സ്റ്റാഫുമടക്കം അക്രമം നടത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും സ്ഥലം സബ് ഇന്‍സ്‌പെക്ടറും സ്ഥലത്തെത്തിയതിന് ശേഷം സ്ഥലം എസ്.ഐ ബാബു കാര്യങ്ങള്‍ മനസ്സിലാക്കി ഹയര്‍സെക്കണ്ടറി ഡയറക്ടറുമായി സംസാരിക്കുകയും യാഥാര്‍ത്ഥ്യം ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് റദ്ദാക്കാന്‍ മാനേജ്‌മെന്റ് തയ്യാറായി. തുടര്‍ന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ ഇതുസംബന്ധിച്ച് വ്യക്തമായി പുറപ്പെടുവിച്ച ഉത്തരവില്‍ സെക്കന്റ് അലോട്ട്‌മെന്റ് കഴിഞ്ഞതിന് ശേഷം മാത്രമെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം നടത്താവൂ എന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഉപരോധസമരം എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി അശ്‌റഫലി ഉദ്ഘാടനം ചെയ്തു ട്രഷറര്‍ എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, ജില്ലാ പ്രസിഡന്റ് എന്‍.എ കരീം, ജനറല്‍ സെക്രട്ടറി കെ.എം.ശാഫി, വി.എം സജറുദ്ധീന്‍ മൊയ്തു, യൂസഫ് വല്ലഞ്ചിറ, ഹാരിസ് ടി.പി, നിസാജ് എടപ്പറ്റ, മുഹമ്മദലി മീനാര്‍കുഴിഎന്നിവര്‍ നേതൃത്വം നല്‍കി.

Keywords: MSF, Malappuram, Muslim League, കേരള, School, 
2:00 AM | 0 comments

പി കെ ബശീറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: പി ശ്രീരാമകൃഷ്ണന്‍

Written By mvarthasubeditor on Sunday, June 17, 2012 | 10:08 PM

മലപ്പുറം: അരീക്കോട് ഇരട്ടക്കൊലപാതക കേസില്‍ ആറാം പ്രതിയായ എം എല്‍ എ. പി കെ ബശീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യേണ്ടതിന് പകരം നിയമസഭക്ക് അകത്ത് സംരക്ഷിക്കുകയാണെന്ന് പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറയുന്ന ആഭ്യന്തര മന്ത്രി പറയുന്നതല്ല ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട്‌പോയാല്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ സമരവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
10:08 PM | 0 comments

ഇരട്ട കൊലപാതകം: സി പി എം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടത്തുന്നുവെന്ന് ലീഗ്

മലപ്പുറം: അരീക്കോട്ടെ സഹോദരങ്ങളുടെ വധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് പ്രസ്താവനയില്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരനെ വധിച്ചതിനുശേഷം സി.പി.എമ്മിനെതിരെയുണ്ടായ ജനരോഷത്തില്‍നിന്ന് രക്ഷനേടാന്‍ കുനിയില്‍ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പ്രതികളെ പിടികൂടുന്നതുവരെ മാത്രമേ ഈ ഊഹാപോഹങ്ങള്‍ക്ക് ആയുസ്സുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ പാര്‍ട്ടിയാണ് സി പി എം അരീക്കോട്ട് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇപ്പോഴും നേരത്തെയും നടന്ന കൊലപാതകങ്ങളെ പാര്‍ട്ടി അപലപിക്കുന്നു. ദാരുണമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പാര്‍ട്ടി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. മുസ്‌ലിംലീഗ് പാര്‍ട്ടിക്കൊ പി കെ ബഷീര്‍ എം എല്‍ എക്കൊ കുനിയില്‍ വധവുമായി യാതൊരു ബന്ധവുമില്ല. ഏതു തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ താന്‍ ഒരുക്കമാണെന്ന് പി കെ ബഷീര്‍ തന്നെ അറിയിച്ചിട്ടുണ്ട്. 

കേരളത്തിലെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ കുനിയില്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കൊലപാതകങ്ങളിലും അക്രമങ്ങളിലും മുസ്‌ലിംലീഗിന് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നു ഇത്തരം സംഭവങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്റെ ശിക്ഷയാണ് ദിനംപ്രതി സി പി എം ഏറ്റുവാങ്ങുന്നതെന്നും കുനിയില്‍ സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അബ്ദുല്‍ഹമീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

English Summery
Twin murder: league tries to exploit politically 
9:53 PM | 0 comments

നെയ്യാറ്റിന്‍കര വിജയം മലപ്പുറത്ത് കോണ്‍ഗ്രസിനും ലീഗിനും വേറെ വേറെ

Written By mvarthasubeditor on Saturday, June 16, 2012 | 8:44 PM

പെരിന്തല്‍മണ്ണ: നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ് വിജയിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നഗരത്തില്‍ കോണ്‍ഗ്രസും ലീഗും വെവേറെ പ്രകടനം നടത്തി. കോണ്‍ഗ്രസ് പൊതുയോഗത്തില്‍ കെപിസിസി അംഗങ്ങളായ എം.ബി. ഫസല്‍ മുഹമ്മദ്, സി. സേതുമാധവന്‍, ഡിസിസി സെക്രട്ടറിമാരായ വി. ബാബുരാജ്, ബെന്നി തോമസ്, ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം. സക്കീര്‍ ഹുസൈന്‍, കൌണ്‍സിലര്‍ ഷീബ ഗോപാല്‍, എ. ആനന്ദന്‍, ഇടുവമ്മല്‍ അക്ബര്‍, പച്ചീരി സുബൈര്‍, അന്‍വര്‍ സാദിഖ്, മംഗലം മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. ലീഗ് പൊതുയോഗത്തില്‍ പി.കെ. അബൂബക്കര്‍ ഹാജി, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പച്ചീരി നാസര്‍, മുനിസിപ്പല്‍ സെക്രട്ടറി പച്ചീരി ഫാറൂഖ്, മാനുപ്പ കുറ്റീരി, എ. വി. മുസ്തഫ, ആലിക്കല്‍ ഷിഹാബ്, കൊളക്കാടന്‍ അസീസ്, ശീലത്ത് വീരാന്‍കുട്ടി, ചേരിയില്‍ മമ്മിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
8:44 PM | 0 comments

പഞ്ചായത്ത് അംഗം രാജിവെച്ചിട്ടില്ലെന്ന അവകാശവാദവുമായി രംഗത്ത്

Written By mvarthasubeditor on Friday, June 15, 2012 | 11:52 PM

എടക്കര: മൂത്തേടത്ത് രാജിവെച്ച മുസ്‌ലിം ലീഗ് പഞ്ചായത്ത് അംഗം പറമ്പന്‍ അശ്‌റഫ് താന്‍ രാജിവെച്ചിട്ടില്ലെന്ന അവകാശവാദവുമായി രംഗത്ത്. കഴിഞ്ഞ ഏഴിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് അസാദുവായതുമായി ബന്ധപ്പെട്ട് വിവാദത്തെ തുടര്‍ന്നാണ് അഷ്‌റഫ് രാജിവെച്ചത്.

പഞ്ചായത്ത് ഓഫീസില്‍ എത്തിയ അശ്‌റഫ് സ്വന്തം ലെറ്റര്‍ പാഡിലാണ് ആദ്യം രാജി എഴുതി നല്‍കിയത്. എന്നാല്‍ രാജിക്കത്ത് നല്‍കേണ്ടതിന് നിഷ്‌കര്‍ഷിച്ച രൂപത്തിലല്ലാത്തതിനാല്‍ ഇത് സ്വീകരിച്ചില്ല. തുടര്‍ന്ന് പൂര്‍ണ രൂപത്തില്‍ തയ്യാറാക്കിയ രാജിക്കത്ത് ഒപ്പിട്ട് നല്‍കുകയായിരുന്നു എന്ന് സെക്രട്ടറി പറഞ്ഞു. ഇതിന് രസീതിയും നല്‍കിയിട്ടുണ്ട്. 

അതേ സമയം താന്‍ രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും തന്റെ അറിവില്ലാതെ വന്ന രാജിക്കത്ത് സ്വീകരിച്ച് നടപടിയെടുക്കാന്‍ പാടില്ലെന്നും കാണിച്ച് അശ്‌റഫ് ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നല്‍കുകയായിരുന്നു. എന്നാല്‍ രാജി വിവരം പ്രാദേശിക ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ അശ്‌റഫ് വ്യക്തമാക്കിയതാണ്.

English Summery
Panjayath member rejects the resignation news
11:52 PM | 0 comments

പി കെ ബഷീര്‍ മുസ്‌ലിം ലീഗിലെ എം എം മണിയാവാന്‍ ശ്രമിക്കുന്നു. എ ഐ വൈ എഫ്


അരീക്കോട്: പി കെ ബഷീര്‍ എം എല്‍ എ മുസ്‌ലിം ലീഗിലെ എം എം മണിയാവാന്‍ ശ്രമിക്കുക്കയാണെന്നും ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ പതിവായിട്ടുള്ള ക്രിമിനല്‍വത്കരണത്തെ കേരള രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും എ ഐ വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കൊലപാതക കേസില്‍ പ്രതിയായ പി കെ ബഷീര്‍ എം എല്‍ എ സ്ഥാനം രാജി വെക്കുകയും അറസ്റ്റിന് വഴങ്ങി നിയമനടപടിക്ക് വിധേയനാകണം. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രമല്ല കിഴിശ്ശേരിയില്‍ നടന്ന അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും പ്രകോപനപരമായ പ്രസംഗങ്ങള്‍ ബഷീര്‍ നടത്തിയിട്ടുണ്ട്.
ഈ കൊലപാതകത്തില്‍ നിന്ന് മുസ്‌ലിം ലീഗിന് പങ്കില്ലെന്നു വിശ്വസിക്കാനാകില്ലെന്നും കൊലപാതകികളെ സംരക്ഷിച്ച പാരമ്പര്യമുള്ളവരാണ് ലീഗുകാരെന്നും എ ഐ വൈ എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. കുനിയില്‍ പ്രദേശത്തെ സമാധാന ജീവിതം തിരിച്ചു കൊണ്ടു വരുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായി ജനാധിപത്യ സംസ്‌കാരത്തിന് വേണ്ടിയും രാഷ്ട്രീയ ഭീകരതക്കെതിരെയും എന്ന പ്രമേയം മുന്‍നിര്‍ത്തി ഈ മാസം 16 ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി എഡ്വ.രാജന്റെ നേതൃത്വത്തില്‍ കുനിയില്‍ നിന്ന് അരീക്കോട്ടേക്ക് പദയാത്ര നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് അരീക്കോട് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍, അഡ്വ. കെ മോഹന്‍ദാസ്, പി തുളസീദാസ്‌മേനോന്‍ എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ സമദ്, മണ്ഡലം സെക്രട്ടറി പി കെ ബാബു, സി പി ഐ മണ്ഡലം സെക്രട്ടറി പി ടി ബാലകൃഷ്ണന്‍, കെ വി ജയപ്രകാശ് സംബന്ധിച്ചു.
Keywords: Malappuram, Areakode,Muslim leegue,  Km mani
2:49 PM | 0 comments

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ലീഗില്‍ ചേര്‍ന്നു

Written By mvarthasubeditor on Thursday, June 14, 2012 | 11:41 PM

പെരിന്തല്‍മണ്ണ: അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി മെമ്പറുമായ കെ എച്ച് അബ്ദുല്‍ഖാദര്‍ , ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ഊത്തക്കാടന്‍ ഹംസ, താലൂക്ക് സെക്രട്ടറി ഉപ്പേരിത്തൊടി ജമാല്‍, അങ്ങാടിപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മൊയ്തു, തൊണ്ണംതൊഴി ഹംസ എന്നിവരുടെ നേതൃത്വത്തില്‍ 50ല്‍പരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. രാജിവെച്ചവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു.

English Summery
Resigned from congress; joints in Muslim league 
11:41 PM | 0 comments

മലപ്പുറത്തിന്റെ ഉന്നത വിദ്യാഭ്യാസം: എം.എസ്.എഫ് ടേബിള്‍ ടോക് 16ന്

മലപ്പുറം : 'മലപ്പുറത്തിന്റെ ഉന്നത വിദ്യാഭ്യാസം' എന്ന ശീര്‍ഷകത്തില്‍ മലപ്പുറം ജില്ല എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന ടേബിള്‍ ടോക് ജൂണ്‍ 16ന് കാലത്ത് 10 മണിക്ക് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. അക്കാദമിക രംഗത്തെ വിദഗ്ദന്‍മാര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മലപ്പുറത്തിന്റെ പോരായ്മകളും, സാധ്യതകളും വിഷയമാകും. ജില്ലയുടെ വിദ്യഭ്യാസ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുക എന്നതാണ് ഇത് കൊണ്ട് എം.എസ്.എഫ് ലക്ഷ്യമിടുന്നത്. കുട്ടി അഹമ്മദ് കുട്ടി, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, നൗഷാദ് മണ്ണിശ്ശേരി, ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.പി.കെ അന്‍വര്‍, ഡോ: ടി.പി അഹമ്മദ്, ഡോ: ടി.മുഹമ്മദലി, ടി.വി ഇബ്രാഹീം, ടി.പി അശ്‌റഫലി, ഡോ. വി.പി. അബ്ദുല്‍ഹമീദ്, അലിഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ.പി.പി മുഹമ്മദ്, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, ഉമ്മര്‍ അറക്കല്‍, ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എ.കെ സൈനുദ്ധീന്‍, ടി.പിഎം ബഷീര്‍, അശ്‌റഫ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല സി.എച്ച് ചെയര്‍ ഡയറക്ടര്‍ പി.എ റഷീദാണ് മോഡറേറ്റര്‍, എം.എസ്.എഫ് മണ്ഡലം ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണെമെന്ന് പ്രസിഡന്റ് എന്‍.എ കരീമും ജനറല്‍ സെക്രട്ടറി കെ.എം ശാഫിയും അറിയിച്ചു.

Keywords:MSF, IUML, Muslim League, Malappuram, കേരള, 
4:32 PM | 0 comments

മുസ്‌ലിംലീഗില്‍ നിന്ന് രാജിവെച്ചു

Written By mvarthasubeditor on Tuesday, June 5, 2012 | 9:22 PM

പെരിന്തല്‍മണ്ണ: മുനിസിപ്പല്‍ മുസ്‌ലിംലീഗിലെ കുടുംബവാഴ്ചക്കും മുനിസിപ്പല്‍ ലീഗ് സെക്രട്ടറിയുടെ അഴിമതികളിലും സ്വജനപക്ഷപാതത്തിലും ധാര്‍ഷ്ഠ്യത്തിലും പ്രതിഷേധിച്ച് മുന്‍ മുനിസിപ്പല്‍ മുസ്‌ലിംലീഗ് പ്രസിഡന്റും സെക്രട്ടറിയും പത്ത് വര്‍ഷം നഗരസഭയിലെ പ്രതിപക്ഷനേതാവുമായിരുന്ന പ്രൊഫ.നാലകത്ത് ബഷീറിന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ഭാരവാഹികളും പ്രവര്‍ത്തകരുമായ നൂറോളം കുടുംബങ്ങള്‍ മുസ്‌ലിംലീഗില്‍ നിന്ന് രാജിവെച്ചു. 31-ാം വാര്‍ഡ് മുസ്‌ലിംലീഗ് സെക്രട്ടറി മുജീബ് കരുണാകരത്ത്, 27-ാം വാര്‍ഡ് മുസ്‌ലിംലീഗ് സെക്രട്ടറി ഫൈസല്‍ പാക്കത്ത്, പെരിന്തല്‍മണ്ണ മാര്‍ക്കറ്റിംഗ് സൊസൈറ്റി പട്ടാണി കുഞ്ഞിപ്പു, മുന്‍ മുനിസിപ്പല്‍ പ്രവര്‍ത്തക സമിതിയംഗം ഉമ്മര്‍ മൗലവി, 31-ാം വാര്‍ഡ് യൂത്ത്‌ലീഗ് പ്രസിഡന്റ് ഷാനവാസ്, സെക്രട്ടറി ഷാഫി കരുണാകരത്ത്, മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരായ അബ്ദുല്‍ഗഫൂര്‍, കരുണാകരത്ത് ഷാനവാസ്, ചെറുകോടന്‍ നജബ്, കരുണാകരത്ത് സൈതലവി എന്നിവരാണ് രാജിവെച്ചത്.

English Summery
More than 100 families resigned from Muslim League. 
9:22 PM | 0 comments

സി പി എമ്മിനെതിരെ പൊതുജനങ്ങള്‍ രംഗത്തിറങ്ങണം: കെ പി എ മജീദ്

Written By mvarthasubeditor on Tuesday, May 29, 2012 | 1:31 PM

രാമപുരം: സിപി എമ്മിന്റെ ക്വട്ടേഷന്‍ രാഷ്ട്രീയത്തിനെതിരെ പൊതുജനങ്ങളും യുവാക്കളും ഒന്നിക്കണമെന്നും ജനമനസാക്ഷികള്‍ അക്രമരാഷ്ട്രീയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ രംഗത്തിറങ്ങണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മങ്കടമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി കൊളത്തൂരില്‍ സംഘടിപ്പിച്ച ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ടി എ അഹമ്മദ് കബീര്‍ എം എല്‍ എ, ഉമ്മര്‍ അറക്കല്‍, എം അബ്ദുല്ല പ്രസംഗിച്ചു.

English Summery
Public must protest against CPIM: KPA Majeed
1:31 PM | 0 comments

ലീഗിനെതിരെ വീണ്ടും ആര്യാടന്‍

Written By mvarthasubeditor on Monday, May 28, 2012 | 4:20 PM

എടക്കര: മൂത്തേടത്തെ ലീഗുകാര്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് സി പി എമ്മുകാര്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് ആര്യാടന്‍ മുഹമ്മദ്. മുസ്‌ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തയതിനെതിരെ സംസ്ഥാനത്ത് ഉടനീളം മുസ്‌ലിംലീഗ് സി പി എമ്മിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കാന്‍ ലീഗുകാര്‍ മൂത്തേടത്ത് സി പി എമ്മിനെ സഹായിച്ചത്. മുസ്‌ലിംലീഗ് സി പി എമ്മിനെ സഹായിച്ചത്. മുസ്‌ലിംലീഗ് സി പി എം പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് മരം വെട്ടി ചാലില്‍ നല്‍കി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

English Summery
Again Aryadan against Muslim League
4:20 PM | 0 comments

ആര്യാടന്റെ പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് രഹസ്യ നിര്‍ദേശം

Written By Malappuram News on Monday, May 14, 2012 | 10:33 AM

 നിലമ്പൂര്‍: മന്ത്രി ആര്യാടനും ലീഗും തമ്മിലുള്ള രഹസ്യ പോര്‍വിളികള്‍ക്ക് പുതിയ മാനം കൈവരുന്നു. ആര്യാടന്റെ പൊതുപരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ലീഗ് എം എല്‍ എ മാരോടും സീനിയര്‍ നേതാക്കളോടും രഹസ്യം നിര്‍ദേശം നല്‍കിയതായി അറിയുന്നു.
കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന ഒരു ചടങ്ങില്‍ ലീഗ് എം എല്‍ എ യുടെ പേരടക്കം അച്ചടിച്ച നോട്ടീസുകള്‍ വിതരണം ചെയ്തിട്ടും സംഘാടകര്‍ നേരിട്ടഭ്യര്‍ഥിച്ചും എം എല്‍ എ പങ്കെടുത്തില്ല.
നിലമ്പൂര്‍ ചോലോട്, യു പി സ്‌കൂളില്‍ നടന്ന സെമിനാറില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിട്ടും മന്ത്രി പങ്കെടുക്കാത്തത് ഈ തീരുമാനം തന്നെയാണെന്നാണറിയുന്നത്. തിരുവനന്തപുരത്ത് വെച്ച് ലീഗിനെ കൊച്ചാക്കി പ്രസംഗിച്ചതാണ് ഇതിന് കാരണമായി പറയുന്നത്.

Keywords: IUML, Muslim League, Aryadan Muhammed, Congress, Malappuram, Nilambur, കേരള, 
10:33 AM | 0 comments

ലീഗ് നേതാക്കള്‍ ഗൂഢാലോചന നടത്തി: കോണ്‍ഗ്രസ്

Written By Malappuram News on Wednesday, May 9, 2012 | 3:05 PM

എടക്കര: മുത്തേടം സംഭവത്തില്‍ അംഗങ്ങള്‍ക്ക് പുറമെ പാര്‍ട്ടിയിലെ ചില ഉയര്‍ന്ന നേതാക്കളും ഗുഢാലോചന നടത്തിയതായി സംശയിക്കുന്നുവെന്ന് കെപിസിസി സെക്രട്ടറി വി.വി പ്രകാശ് പറഞ്ഞു. ചര്‍ച്ച നടക്കുമ്പോള്‍ ലീഗിലെ ഒരു നേതാവുപോലും മൂത്തേടത്ത് വരാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വിപ്പ് ലംഘിച്ചതിന്റെ പേരില്‍ അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഇവരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Edakkara, Nilambur, Congress, Muslim League, കേരള, 
3:05 PM | 0 comments

ലീഗ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

മലപ്പുറം: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് എതിരെ ഇന്നലെ നടന്ന അവിശ്വാസപ്രമേയത്തിന് അനൂകൂലമായി പാര്‍ട്ടിനിര്‍ദ്ദേശം ലംഘിച്ച് സി.പി.എം. അംഗങ്ങളോടൊപ്പം ചേര്‍ന്ന് വോട്ട് രേഖപ്പെടുത്തിയ മുസ്‌ലിംലീഗ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. അഷ്‌റഫ്, വി.പി. അബ്ദുറഹ്മാന്‍, യു.പി. കുഞ്ഞിമുഹമ്മദ്, ഷബ്‌ന ഷാനവാസ് എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ് അറിയിച്ചു.

Keywords: Muslim League, IUML, Malappuram, കേരള, 
12:27 AM | 0 comments

അവിശ്വാസ പ്രമേയത്തില്‍ മൂത്തേടത്ത്‌ കോണ്‍ഗ്രസിന്‌ ഭരണം നഷ്ടമായി

Written By kvartha desk on Tuesday, May 8, 2012 | 3:21 PM


നിലമ്പൂര്‍:  മൂത്തേടം പഞ്ചായത്തില്‍ ലീഗ്‌ അവതരി പ്പിച്ച അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസിന്‌ ഭരണം നഷ്ടമായി. അവിശ്വാസ പ്രമേയത്തിന്‌ സി പി എം പിന്തുണ നല്‍കി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച നാല്‌ അംഗങ്ങളെ മുസ്ലിം ലീഗ്‌ പുറത്താക്കിയതായി ലീഗ്‌ അംഗങ്ങള്‍ക്കും വിപ്പ്‌ നല്‍കിയിരുന്നു. ഇത്‌ ലംഘിച്ചാണ്‌ ഇവര്‍ പ്രമേയത്തെ അനുകൂലിച്ചത്‌.
3:21 PM | 0 comments

മുസ്‌ലിംലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

Written By mvarthasubeditor on Sunday, May 6, 2012 | 7:47 PM


മഞ്ചേരി: മുസ്‌ലിംലീഗിന്റെ രൂപീകരണ കാലത്തു തന്നെ പാര്‍ട്ടിക്കു വേരോട്ടം ലഭിച്ച മണ്ണില്‍ നടന്ന ജില്ലാ സമ്മേളനം ജനബാഹുല്യം കൊണ്ട് ചരിത്രസംഭവമായി. ഏപ്രില്‍ 21ന് ആരംഭിച്ച ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിന് സമുജ്ജ്വല സമാപ്തി.
നാല് മണിക്ക് ആരംഭിച്ച ഗ്രീന്‍ഗാര്‍ഡ് പരേഡോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. കൃത്യമായ ചുവടുകളും സംഘശക്തിയുടെ അജയ്യതയും വിളിച്ചോതിയ ഗ്രീന്‍ഗാര്‍ഡ് പരേഡ് നഗരവീഥികളെ ആവേശം കൊള്ളിച്ചു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നുമായി കാല്‍ലക്ഷത്തിലധികം വളണ്ടിയര്‍മാര്‍ ഒന്നിച്ച് അടിവെച്ചു നീങ്ങിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ നഗരം പ്രകമ്പനം കൊണ്ടു.
ജനബാഹുല്യം ഭയന്ന് ബഹുജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രകടനം ഒഴിവാക്കിയിരുന്നുവെങ്കിലും രാവിലെ മുതല്‍ തന്നെ നഗരത്തില്‍ പതിനായിരങ്ങളെത്തി. ഒരു ലക്ഷത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ കണക്കുകൂട്ടലെങ്കിലും അതെല്ലാം തെറ്റിക്കുന്ന വിധത്തിലായിരുന്നു ജനങ്ങളുടെ കുത്തൊഴുക്ക്. 

രാവിലെ തന്നെ നഗരത്തിലെ എല്ലാ വഴികളും പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ശിഹാബ് തങ്ങള്‍ നഗര്‍ ലക്ഷ്യമാക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഹരിതപതാകയുമേന്തി ചെറുതും വലുതുമായ വാഹനങ്ങളും ഒറ്റയ്ക്കും കൂട്ടായുമായ പ്രകടനങ്ങളും മുദ്രാവാക്യങ്ങളുടെയും പാര്‍ട്ടി താരാട്ടുകളുടെയും അകമ്പടിയോടെയെത്തി.
ഗ്രീന്‍ഗാര്‍ഡ് പരേഡിന് വന്‍ സ്വീകരണമായിരുന്നു. വെളുത്ത നിറത്തിലുള്ള പാന്റും പച്ച നിറത്തിലുള്ള ഷര്‍ട്ടും തൊപ്പിയും ഷൂസും അണിഞ്ഞ ഗ്രീന്‍ ഗാര്‍ഡുകളുടെ പരേഡ് ഗംഭീരവും അവിസ്മരണീയവുമായി. ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഷ്‌റഫ് കോക്കൂര്‍, എംകെ ബാവ, പി സൈതലവി മാസ്റ്റര്‍,ടിവി ഇബ്രാഹിം, സലീം കുരുവമ്പലം, എംഎ ഖാദര്‍, അഡ്വ എം റഹ്മത്തുല്ല, പിഎം ഹനീഫ്. നൗഷാദ് മണ്ണിശ്ശേരി, ഉസ്മാന്‍ താമരത്ത്, ടിപി അഷ്‌റഫലി, നഹാസ് പാറക്കല്‍, ടി ശാജഹാന്‍, ഉമര്‍ ഒട്ടുമ്മല്‍, പിഎംകെ കാഞ്ഞിയൂര്‍, സികെ റസാക്, തുടങ്ങിയവര്‍ മുന്‍നിരയില്‍ അണിനിരന്നു. ഗ്രീന്‍ ഗാര്‍ഡ് ക്യാപ്റ്റന്‍ ഇപി ഹനീഫ് മാസ്റ്റര്‍, വൈസ് ക്യാപ്റ്റന്‍മാരായ യുകെ മമ്മദിശ, സലീം മണ്ണിശ്ശേരി തുടങ്ങിയവരും നേതൃത്വം നല്‍കി. 

നേതാക്കള്‍ക്ക് തൊട്ടുപിറകില്‍ ഓരോ മണ്ഡലവും അടിവെച്ചു. മണ്ഡലം ടീമുകളുടെ മുന്‍നിരയില്‍ മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി. മൂന്ന് നിരകളിലായാണ് ഗ്രീന്‍ ഗാര്‍ഡുകള്‍ മാര്‍ച്ച് ചെയ്തത്. ഒരോ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 34 അംഗങ്ങളുള്ള യൂണിറ്റുകളാക്കിയായിരുന്നു ഓരോ ട്രൂപ്പും അടി വെച്ചത്. മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട മാര്‍ച്ചുകളും ജസീല ജംഗ്ഷനില്‍ സംഗമിച്ച് പ്രധാന നഗരം വഴി കച്ചേരിപ്പടിയിലെത്തി ബൈപാസിലൂടെ സമ്മേളന നഗരിയിലെത്തുമ്പോള്‍ സൂചി കുത്താനിടമില്ലാതെ നിറഞ്ഞ് കവിഞ്ഞിരുന്നു. 

പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വച്ചു. മുസ്‌ലിംലീഗ് അഖിലേന്ത്യേ പ്രസിഡണ്ടും വിദേശകാര്യ -മാനവവിഭവശേഷി വകുപ്പ് മന്ത്രിയുമായ ഇ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഇടി മുഹമ്മദ് ബഷീര്‍ എംപി, കെപിഎ മജീദ്, എംപി അബ്ദുസമദ് സമദാനി, ഡോ എംകെ മുനീര്‍, പികെ അബ്ദുറബ്ബ്, വികെ ഇബ്രാഹിം കുഞ്ഞ്, മഞളാം കുഴി അലി, കെഎം ഷാജി, പിവി അബ്ദുല്‍ വഹാബ്, കെ കുട്ടി അഹമ്മദ് കുട്ടി, എംഐ തങ്ങള്‍ ,പ്രസംഗിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, തമിഴ്‌നാട് മുസ്‌ലിംലീഗ് സെക്രട്ടറി അബൂബക്കര്‍, തുടങ്ങിയവരും എംഎല്‍എമാരും സന്നിഹതിരായിരുന്നു.
മുസ്‌ലിംലീഗ് ജില്ലാജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സ്വാഗതവും സെക്രട്ടറി സലീം കുരുവമ്പലം നന്ദിയും പറഞ്ഞു.
Keywords: IUML, Muslim League, Conference, Manjeri, Malappuram,
7:47 PM | 0 comments

മുസ്‌ലിംലീഗ് ജില്ലാ സമ്മേളനം: രാജകീയ വരവേല്‍പ്പിന് മഞ്ചേരി ഒരുങ്ങി

Written By Malappuram News on Friday, May 4, 2012 | 12:18 AM

മഞ്ചേരി: മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന് വിത്തിട്ട മണ്ണില്‍ മുന്‍കാല നേതാക്കളുടെ ത്യാഗ സ്മരണകളുടെ നിറവില്‍ നടക്കുന്ന മലപ്പുറം ജില്ല മുസ്‌ലിംലീഗ് സമ്മേളനത്തിന് രാജകീയ വരവേല്‍പ് നല്‍കാന്‍ മഞ്ചേരി നഗരം ഒരുങ്ങി. പ്രവര്‍ത്തകരില്‍ ആവേശം വിതറാനും പാര്‍ട്ടി ചലനങ്ങള്‍ക്ക് കരുത്ത് പകരാനും പാര്‍ട്ടിയുടെ ജനക്ഷേമ സന്ദേശങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാനുമായി ഏപ്രില്‍ 21ന് ആരംഭിച്ച ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനമാണ് മെയ് 5ന് മഞ്ചേരിയില്‍ നടക്കുന്നത്. ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാന്‍ ഏറനാടിന്റെ തലസ്ഥാനനഗരിയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

ഒരു മാസം മുമ്പേ ആരംഭിച്ച പ്രചരണപരിപാടികളും വാര്‍ഡ് കണ്‍വെന്‍ഷനുകളും പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ പഞ്ചായത്തുകളിലും വാര്‍ഡ് കണ്‍വെന്‍ഷനും ഗ്രീന്‍ഗാര്‍ഡ് പരേഡ് പരിശീലനവും പൂര്‍ത്തിയായി. വാഹനജാഥ, പദയാത്ര, ബൈക്ക് റാലി, കുടുംബസംഗമം, ഗൃഹസന്ദര്‍ശനം തുടങ്ങി ജനമനസ്സുകളില്‍ സമ്മേളന സന്ദേശം നല്‍കാന്‍ അഭൂതപൂര്‍വമായ ആവേശമാണ് പ്രവര്‍ത്തകര്‍ കാണിച്ചത്. പഞ്ചായത്ത്-മണ്ഡലം കമ്മിറ്റികള്‍ പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ച് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.

കാല്‍ ലക്ഷത്തോളം വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡ് മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. പാണ്ടിക്കാട് റോഡിലെ കെ.എം.എച്ച് ആസ്പത്രി പരിസരം, നിലമ്പൂര്‍ റോഡിലെ ചെരണി, കോഴിക്കോട് റോഡിലെ തുറക്കല്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന പരേഡ് മേലാക്കം ജംഗ്ഷനില്‍ സംഗമിച്ച് നഗരം വഴി സമ്മേളന നഗരിയിലെത്തും. ഗ്രീന്‍ഗാര്‍ഡ് പരേഡ് അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കാനും മാര്‍ച്ച് ആരംഭിക്കുന്ന കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തുന്നതിനും വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

സമ്മേളന പ്രചരണത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണം പോലുള്ള ജീവകാരുണ്യ പദ്ധതികളും സമ്മേളന സന്ദേശം വിളംബരം ചെയ്യുന്ന ഹരിതവര്‍ണത്തിലുള്ള വെയ്റ്റിംഗ് ഷെഡുകള്‍, കമാനങ്ങള്‍, ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍ തുടങ്ങിയവയും വ്യാപകമായി. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം സമ്മേളന സന്ദേശം മുഴക്കുന്ന ഗെയ്റ്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍കാല നേതാക്കളുടെ പേരില്‍ മുസ്‌ലിംലീഗും പോഷക ഘടകങ്ങളുമാണ് ഗെയ്റ്റ് സ്ഥാപിച്ചിട്ടുള്ളത്.

കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ പേരില്‍ മുന്‍സിപ്പല്‍ മുസ്‌ലിംലീഗും ബാപ്പു കുരിക്കളുടെ പേരില്‍ മുന്‍സിപ്പല്‍ യൂത്ത്‌ലീഗും ഹസന്‍കുട്ടി കുരിക്കളുടെ പേരില്‍ മുന്‍സിപ്പല്‍ എം.എസ്.എഫും ഓവുങ്ങല്‍ ആലിഹാജിയുടെ പേരില്‍ മുന്‍സിപ്പല്‍ പ്രവാസി ലീഗും അബ്ദുല്ലക്കുട്ടി കുരിക്കളുടെ പേരില്‍ കെ.എം.സി.സി ജിദ്ദ മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും കുഞ്ഞാപ്പു കുരിക്കളുടെ പേരില്‍ കെ.എം.സി.സി ഷറഫിയ്യ ജിദ്ദ മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും പാലായി അബൂബക്കറിന്റെ പേരില്‍ കെ.എം.സി.സി റിയാദ് മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും എം മഹ്മൂദ് എന്ന ബാപ്പുട്ടിയുടെ പേരില്‍ കെ.എം.സി.സി അല്‍ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റിയും വല്ലാഞ്ചിറ ഖാദറിന്റെ പേരില്‍ അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷനും വല്ലാഞ്ചിറ റഷീദിന്റെ പേരില്‍ ടാക്‌സി & കോണ്‍ട്രാക്ട് ഗാരേജ് വര്‍ക്കേഴ്‌സ് ഫെഡറേഷ (എസ്.ടിയു)നും കൊടക്കാടന്‍ മുഹമ്മദിന്റെ പേരില്‍ മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് ഫെഡറേഷ (എസ്.ടിയു)നും അഡ്വ. കെ.പി മുഹമ്മദിന്റെ പേരില്‍ കേരള ലോയേഴ്‌സ് ഫോറം മലപ്പുറം ജില്ല കമ്മിറ്റിയും തുറക്കല്‍ ബാപ്പുട്ടി, കെ കുഞ്ഞിമുഹമ്മദ്, വല്ലാഞ്ചിറ ഉമ്മര്‍ എന്നിവരുടെ പേരില്‍ മുന്‍സിപ്പല്‍ ചുമട്ടു തൊഴിലാളി യൂനിയനുമാണ് ഗെയ്റ്റുകള്‍ സ്ഥാപിച്ചത്.
ഗരിയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍


മഞ്ചേരി: സമ്മേളന നഗരിയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. വെള്ളിയാഴ്ച നടക്കുന്ന പതാകജാഥയെ സ്വീകരിക്കാനുള്ള കൊടിമരങ്ങള്‍ പൂര്‍ണമായും നാട്ടിക്കഴിഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന 64 പതാകകളും കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നെത്തുന്ന പതാകയും സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നഗരിയില്‍ പൂര്‍ത്തിയായി.

ഏകദേശം മൂവായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് സ്റ്റേജ് ഒരുക്കിയിട്ടുള്ളത്. അറേബ്യന്‍ കലാരൂപത്തെ ഓര്‍മിപ്പിക്കുംവിധത്തിലാണ് സ്റ്റേജിലെ കമാനങ്ങള്‍. അത്യാകര്‍ഷണീയ മാതൃകയിലുള്ള പെയിന്റിംഗുകളും ആര്‍ട്‌വര്‍ക്കുകളും ഇതിനെ സവിശേഷതയാണ്. സ്റ്റേജിനു മുമ്പില്‍ മീഡിയഗാലറിയും തൊട്ടുപിറകില്‍ ഗ്രീന്‍ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കുള്ള ഇരിപ്പിടവുമാണ് ഒരുക്കുന്നത്.

സ്റ്റേജിന്റെ പടിഞ്ഞാറു ഭാഗത്ത് 13 അടി ഉയരവും 8 അടി വീതിയുമുള്ള ഒരു എല്‍.ഇ.ഡി സ്‌ക്രീന്‍ സ്ഥാപിക്കും. ആറ് കാമറകളിലൂടെ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ പൊതുജനങ്ങളിലേക്ക് പകരാന്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി എട്ടോളം സ്‌ക്രീനുകള്‍ സ്ഥാപിക്കും. മഞ്ചേരി ടൗണ്‍, ജനറല്‍ ആസ്പത്രി പരിസരം, പ്രധാന ജംഗ്ഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും.

പകല്‍, രാത്രി ഭേദമന്യെ നൂറോളം തൊഴിലാളികളുടെ പരിശ്രമമാണ് നഗരിയെ സുന്ദരമാക്കുന്നത്. അരീക്കോട് സ്വദേശി ഷാഹിദിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഷാഹിദിന്റെ സഹോദരന്‍ നസീമിന്റെ ഡിസൈനിലാണ് ശിഹാബ് തങ്ങള്‍ നഗര്‍ ഒരുങ്ങുന്നത്.

Keywords: Conference, IUML, Muslim League, Manjeri, Malappuram, Politics, 
12:18 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers