പെരിന്തല്‍മണ്ണ: നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ് വിജയിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നഗരത്തില്‍ കോണ്‍ഗ്രസും ലീഗും വെവേറെ പ്രകടനം നടത്തി. കോണ്‍ഗ്രസ് പൊതുയോഗത്തില്‍ കെപിസിസി അംഗങ്ങളായ എം.ബി. ഫസല്‍ മുഹമ്മദ്, സി. സേതുമാധവന്‍, ഡിസിസി സെക്രട്ടറിമാരായ വി. ബാബുരാജ്, ബെന്നി തോമസ്, ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം. സക്കീര്‍ ഹുസൈന്‍, കൌണ്‍സിലര്‍ ഷീബ ഗോപാല്‍, എ. ആനന്ദന്‍, ഇടുവമ്മല്‍ അക്ബര്‍, പച്ചീരി സുബൈര്‍, അന്‍വര്‍ സാദിഖ്, മംഗലം മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. ലീഗ് പൊതുയോഗത്തില്‍ പി.കെ. അബൂബക്കര്‍ ഹാജി, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പച്ചീരി നാസര്‍, മുനിസിപ്പല്‍ സെക്രട്ടറി പച്ചീരി ഫാറൂഖ്, മാനുപ്പ കുറ്റീരി, എ. വി. മുസ്തഫ, ആലിക്കല്‍ ഷിഹാബ്, കൊളക്കാടന്‍ അസീസ്, ശീലത്ത് വീരാന്‍കുട്ടി, ചേരിയില്‍ മമ്മിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
നെയ്യാറ്റിന്‍കര വിജയം മലപ്പുറത്ത് കോണ്‍ഗ്രസിനും ലീഗിനും വേറെ വേറെ
mvarthasubeditor
0
Post a Comment