ഇരട്ട കൊലപാതകം: സി പി എം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടത്തുന്നുവെന്ന് ലീഗ്

മലപ്പുറം: അരീക്കോട്ടെ സഹോദരങ്ങളുടെ വധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് പ്രസ്താവനയില്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരനെ വധിച്ചതിനുശേഷം സി.പി.എമ്മിനെതിരെയുണ്ടായ ജനരോഷത്തില്‍നിന്ന് രക്ഷനേടാന്‍ കുനിയില്‍ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പ്രതികളെ പിടികൂടുന്നതുവരെ മാത്രമേ ഈ ഊഹാപോഹങ്ങള്‍ക്ക് ആയുസ്സുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ പാര്‍ട്ടിയാണ് സി പി എം അരീക്കോട്ട് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇപ്പോഴും നേരത്തെയും നടന്ന കൊലപാതകങ്ങളെ പാര്‍ട്ടി അപലപിക്കുന്നു. ദാരുണമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പാര്‍ട്ടി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. മുസ്‌ലിംലീഗ് പാര്‍ട്ടിക്കൊ പി കെ ബഷീര്‍ എം എല്‍ എക്കൊ കുനിയില്‍ വധവുമായി യാതൊരു ബന്ധവുമില്ല. ഏതു തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ താന്‍ ഒരുക്കമാണെന്ന് പി കെ ബഷീര്‍ തന്നെ അറിയിച്ചിട്ടുണ്ട്. 

കേരളത്തിലെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ കുനിയില്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കൊലപാതകങ്ങളിലും അക്രമങ്ങളിലും മുസ്‌ലിംലീഗിന് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നു ഇത്തരം സംഭവങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്റെ ശിക്ഷയാണ് ദിനംപ്രതി സി പി എം ഏറ്റുവാങ്ങുന്നതെന്നും കുനിയില്‍ സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അബ്ദുല്‍ഹമീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

English Summery
Twin murder: league tries to exploit politically 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post