അരീക്കോട്: പി കെ ബഷീര്‍ എം എല്‍ എ മുസ്‌ലിം ലീഗിലെ എം എം മണിയാവാന്‍ ശ്രമിക്കുക്കയാണെന്നും ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ പതിവായിട്ടുള്ള ക്രിമിനല്‍വത്കരണത്തെ കേരള രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും എ ഐ വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കൊലപാതക കേസില്‍ പ്രതിയായ പി കെ ബഷീര്‍ എം എല്‍ എ സ്ഥാനം രാജി വെക്കുകയും അറസ്റ്റിന് വഴങ്ങി നിയമനടപടിക്ക് വിധേയനാകണം. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രമല്ല കിഴിശ്ശേരിയില്‍ നടന്ന അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും പ്രകോപനപരമായ പ്രസംഗങ്ങള്‍ ബഷീര്‍ നടത്തിയിട്ടുണ്ട്.
ഈ കൊലപാതകത്തില്‍ നിന്ന് മുസ്‌ലിം ലീഗിന് പങ്കില്ലെന്നു വിശ്വസിക്കാനാകില്ലെന്നും കൊലപാതകികളെ സംരക്ഷിച്ച പാരമ്പര്യമുള്ളവരാണ് ലീഗുകാരെന്നും എ ഐ വൈ എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. കുനിയില്‍ പ്രദേശത്തെ സമാധാന ജീവിതം തിരിച്ചു കൊണ്ടു വരുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായി ജനാധിപത്യ സംസ്‌കാരത്തിന് വേണ്ടിയും രാഷ്ട്രീയ ഭീകരതക്കെതിരെയും എന്ന പ്രമേയം മുന്‍നിര്‍ത്തി ഈ മാസം 16 ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി എഡ്വ.രാജന്റെ നേതൃത്വത്തില്‍ കുനിയില്‍ നിന്ന് അരീക്കോട്ടേക്ക് പദയാത്ര നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് അരീക്കോട് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍, അഡ്വ. കെ മോഹന്‍ദാസ്, പി തുളസീദാസ്‌മേനോന്‍ എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ സമദ്, മണ്ഡലം സെക്രട്ടറി പി കെ ബാബു, സി പി ഐ മണ്ഡലം സെക്രട്ടറി പി ടി ബാലകൃഷ്ണന്‍, കെ വി ജയപ്രകാശ് സംബന്ധിച്ചു.
Keywords: Malappuram, Areakode,Muslim leegue, Km mani
Post a Comment