മലപ്പുറം : 'മലപ്പുറത്തിന്റെ ഉന്നത വിദ്യാഭ്യാസം' എന്ന ശീര്‍ഷകത്തില്‍ മലപ്പുറം ജില്ല എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന ടേബിള്‍ ടോക് ജൂണ്‍ 16ന് കാലത്ത് 10 മണിക്ക് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. അക്കാദമിക രംഗത്തെ വിദഗ്ദന്‍മാര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മലപ്പുറത്തിന്റെ പോരായ്മകളും, സാധ്യതകളും വിഷയമാകും. ജില്ലയുടെ വിദ്യഭ്യാസ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുക എന്നതാണ് ഇത് കൊണ്ട് എം.എസ്.എഫ് ലക്ഷ്യമിടുന്നത്. കുട്ടി അഹമ്മദ് കുട്ടി, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, നൗഷാദ് മണ്ണിശ്ശേരി, ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.പി.കെ അന്‍വര്‍, ഡോ: ടി.പി അഹമ്മദ്, ഡോ: ടി.മുഹമ്മദലി, ടി.വി ഇബ്രാഹീം, ടി.പി അശ്‌റഫലി, ഡോ. വി.പി. അബ്ദുല്‍ഹമീദ്, അലിഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ.പി.പി മുഹമ്മദ്, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, ഉമ്മര്‍ അറക്കല്‍, ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എ.കെ സൈനുദ്ധീന്‍, ടി.പിഎം ബഷീര്‍, അശ്‌റഫ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല സി.എച്ച് ചെയര്‍ ഡയറക്ടര്‍ പി.എ റഷീദാണ് മോഡറേറ്റര്‍, എം.എസ്.എഫ് മണ്ഡലം ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണെമെന്ന് പ്രസിഡന്റ് എന്‍.എ കരീമും ജനറല്‍ സെക്രട്ടറി കെ.എം ശാഫിയും അറിയിച്ചു.
Keywords:MSF, IUML, Muslim League, Malappuram, കേരള,
Post a Comment