മലപ്പുറം : പ്ലസ് വണ്‍ അഡ്മിഷനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് 108 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ മുസ്ലിം ലീഗ് മാനേജ്‌മെന്റ് സ്‌കൂളായ ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
സെക്കണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞതിന് ശേഷം മാത്രമെ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം നല്‍കാവൂ എന്ന ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ ഉത്തരവ് നിലനില്‍ക്കെ കഴിഞ്ഞ 20-ാം തിയ്യതി തന്നെ സ്‌കൂളില്‍ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം നടത്തിയിരുന്നു.ഇത് ശ്രദ്ധയില്‍പെട്ട് നിജസ്തിഥി മനസ്സിലാക്കാന്‍ സ്‌കൂളിലെത്തിയ എം.എസ്.എഫ് നേതാക്കള്‍ക്ക് നേരെ സ്‌കൂള്‍ മാനേജ്‌മെന്റും പുറമെ നിന്നെത്തിയ ഗുണ്ടകളും ടീച്ചിംഗ് സ്റ്റാഫുമടക്കം അക്രമം നടത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും സ്ഥലം സബ് ഇന്‍സ്‌പെക്ടറും സ്ഥലത്തെത്തിയതിന് ശേഷം സ്ഥലം എസ്.ഐ ബാബു കാര്യങ്ങള്‍ മനസ്സിലാക്കി ഹയര്‍സെക്കണ്ടറി ഡയറക്ടറുമായി സംസാരിക്കുകയും യാഥാര്‍ത്ഥ്യം ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് റദ്ദാക്കാന്‍ മാനേജ്‌മെന്റ് തയ്യാറായി. തുടര്‍ന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ ഇതുസംബന്ധിച്ച് വ്യക്തമായി പുറപ്പെടുവിച്ച ഉത്തരവില്‍ സെക്കന്റ് അലോട്ട്‌മെന്റ് കഴിഞ്ഞതിന് ശേഷം മാത്രമെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം നടത്താവൂ എന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഉപരോധസമരം എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി അശ്‌റഫലി ഉദ്ഘാടനം ചെയ്തു ട്രഷറര്‍ എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, ജില്ലാ പ്രസിഡന്റ് എന്‍.എ കരീം, ജനറല്‍ സെക്രട്ടറി കെ.എം.ശാഫി, വി.എം സജറുദ്ധീന്‍ മൊയ്തു, യൂസഫ് വല്ലഞ്ചിറ, ഹാരിസ് ടി.പി, നിസാജ് എടപ്പറ്റ, മുഹമ്മദലി മീനാര്‍കുഴിഎന്നിവര്‍ നേതൃത്വം നല്‍കി.
Keywords: MSF, Malappuram, Muslim League, കേരള, School,
Post a Comment