Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label student. Show all posts
Showing posts with label student. Show all posts

മതവിദ്യാ­ഭ്യാ­സ­ത്തിന്റെ അഭാവം ഉത്ത­രേ­ന്ത്യയെ പിന്നി­ലാക്കി: ബശീ­റലി ശിഹാബ് തങ്ങള്‍

Written By Kasargodvartha on Tuesday, November 6, 2012 | 8:22 PM

Panakkad Basheer Ali Shihab thangal
തിരൂ­ര­ങ്ങാടി: മത­വി­ദ്യ­ഭ്യാ­സ­ത്തിന്റെ അഭാവം ഉത്ത­രേ­ന്ത്യന്‍ മുസ്‌ലിം­കളെ വിദ്യാ­ഭ്യാ­സ­പ­ര­മായും സാമൂ­ഹി­ക­മായും ഏറെ പിന്നി­ലാ­ക്കി­യെന്ന് പാണ­ക്കാട് സയ്യിദ് ബശീ­റലി ശിഹാബ് തങ്ങള്‍ പ്രസ്താ­വി­ച്ചു. ദാറുല്‍ ഹുദാ സ്റ്റുഡന്റ്‌സ് യൂണി­യന്‍ (ഡി.­എ­സ്.യു)2012-2013 വര്‍ഷ­ത്തെ പ്രവര്‍ത്ത­നോ­ദ്ഘാ­ടനം നിര്‍വ്വ­ഹിച്ചു സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേഹം.

സ്റ്റുഡന്റ്‌സ് യൂണി­യന്റെ പ്രവര്‍ത്തന വര്‍ഷത്തെ കര്‍മ്മ പദ്ധതി പാണ­ക്കാട് സയ്യിദ് ഹിശാ­മലി ശിഹാബ് തങ്ങള്‍ വിദ്യാര്‍ത്ഥി­കള്‍ക്കായി സമര്‍പ്പി­ച്ചു. തുടര്‍ന്ന് നടന്ന മീറ്റ് ദ ലീഡര്‍ സെഷ­നില്‍ എം.­എ­സ്.­എഫ് സംസ്ഥാന ട്രഷ­റര്‍ അഫ്‌സല്‍ റഹ്മാന്‍ വിദ്യാര്‍ത്ഥി­ക­ളു­മായി സംവ­ദി­ച്ചു. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാ­ഉ­ദ്ദീന്‍ മുഹ­മ്മദ് നദ്‌വി, പി.ജി ഡീന്‍ കെ.സി മുഹ­മ്മദ് ബാഖ­വി, ഹസന്‍ കുട്ടി ബാഖവി കൊണ്ടൊട്ടി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട് തുട­ങ്ങി­യ­വര്‍ സംബ­ന്ധി­ച്ചു.

തുടര്‍ന്ന് നടന്ന വീഡിയോ കോണ്‍ഫ­റന്‍സി­ങ്ങില്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാ­മിക പഠന വിഭാഗം തല­വന്‍ ഡോ.­അ­ക്ത­റുല്‍ വാസി, ഐ.­യു.എം മലേഷ്യ പ്രൊഫ­സര്‍ ഹിക്മ­തുല്ല ബാബു എന്നി­വര്‍ വിദ്യാര്‍ത്ഥി­ക­ളു­മായി ആശയ വിനി­മയം നട­ത്തി.

Keywords: Kerala, Malappuram, Thirurangadi, Basheerali Shihab Thangal, Darul Huda Student, DSU, video, Delhi, Islamic, Students, Panakkad.
8:22 PM | 0 comments

ടീച്ചര്‍ വഴക്കുപറഞ്ഞതിന് വീടുവിട്ട വിദ്യാര്‍ത്ഥിനികളെ വളാഞ്ചേരിയില്‍ കണ്ടെത്തി

Written By Kvartha Delta on Wednesday, October 17, 2012 | 9:26 PM

Malappuram, Teacher, Students, Exam, Kozhikode, Police, Kerala, Malayalam News
മലപ്പുറം: ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ടീച്ചര്‍ വഴക്കുപറഞ്ഞതിന് വീടു വിട്ട വിദ്യാര്‍ഥിനികളെ മലപ്പുറം വളാഞ്ചേരിയില്‍ കണ്ടെത്തി. കോഴിക്കോട് ലിറ്റില്‍ ഡാഫോഡില്‍സ് സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികളെയാണ് വളാഞ്ചേരി ടൗണില്‍ കണ്ടെത്തിയത്.

യൂനിഫോമില്‍ ടൗണില്‍ കറങ്ങുകയായിരുന്ന ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീടുവിട്ടതാണെന്ന് വ്യക്തമായത്. വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ ഇവര്‍ സ്‌കൂളില്‍ കയറാതെ ബസ് കയറി വളാഞ്ചേരിയില്‍ എത്തുകയായിരുന്നു. രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊവാഴ്ച രാത്രിയോടെ രക്ഷിതാക്കളെത്തി ഇവരെ വീട്ടിലേക്ക് കൂട്ടികാണ്ടുപോയി.

Keywords: Malappuram, Teacher, Students, Exam, Kozhikode, Police, Kerala, Malayalam News
9:26 PM | 0 comments

വി­ദ്യാര്‍­ത്ഥിക­ളെ ഇറ­ക്കി പി­ന്നോ­ട്ടെ­ടുത്ത ബ­സി­ടി­ച്ച് +2 വി­ദ്യാര്‍­ത്ഥിനി മ­രി­ച്ചു

Written By Kvartha Delta on Tuesday, October 16, 2012 | 6:34 PM

മ­ല­പ്പുറം: കു­ട്ടിക­ളെ ഇറ­ക്കി പി­ന്നോ­ട്ടെ­ടു­ക്കു­ന്ന­തി­നി­ടെ സ്­കൂള്‍ ബ­സി­ടി­ച്ച് പ്ല­സ്­ടു വി­ദ്യാര്‍­ത്ഥിനി മ­രിച്ചു. വ­ളാ­ഞ്ചേ­രി മാ­വ­ണ്ടി­യൂര്‍ ബ്ര­ദേര്‍­സ് ഹ­യര്‍­ സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലെ വി­ദ്യാര്‍­ത്ഥി­നി റാ­ഷി­ദ­യാ­ണ് (16) മ­രി­ച്ചത്. ചൊ­വാഴ്­ച രാ­വി­ലെ ഒ­മ്പ­തേകാ­ലോ­ടെ­യാ­ണ് സം­ഭവം.

വി­ദ്യാര്‍­ത്ഥി­ക­ളെ സ്­കൂ­ളി­ന­ടു­ത്തുള്ള റോ­ഡ­രി­കില്‍ ഇറ­ക്കി പി­ന്നോ­ട്ടെ­ടു­ക്കു­ന്ന­തി­നിടെ ബ­സ് റാ­ഷിദ­യെ ഇ­ടി­ക്കു­ക­യാ­യി­രുന്നു, റാ­ഷി­ദ­ക്കൊ­പ്പം ര­ണ്ട് കു­ട്ടി­കളും ഉ­ണ്ടാ­യി­രുന്നു. ബ­സ് വ­രു­ന്ന­ത്ക­ണ്ട് ഇവര്‍ ഓ­ടി­മാ­റി­യ­തി­നാല്‍ ര­ക്ഷ­പെട്ടു. ബ­സി­ന്റെ പിന്‍­ചക്രം ത­ല­യി­ലൂ­ടെ ക­യ­റി­ഇ­റങ്ങിയ കു­ട്ടി തല്‍­ക്ഷ­ണം­മ­രിച്ചു. വ­ളാ­ഞ്ചേ­രി മേ­ലേ­തില്‍ മാ­നു­വാ­ണ് റാ­ഷി­ദ­യു­ടെ പി­താവ്.

സം­ഭവ­ത്തെ തു­ടര്‍­ന്ന് പ്ര­കോ­പി­തരാ­യ നാ­ട്ടു­കാര്‍ ബസ് തല്ലി­ത­കര്‍ത്തു.
Kerala, Malappuram, Obituary, Student, Accident, Rashida, Bus

Keywords: Kerala, Malappuram, Obituary, Student, Accident, Rashida, Bus
6:34 PM | 0 comments

സൗജന്യ യൂനിഫോം നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം

Written By mvarthasubeditor on Tuesday, July 3, 2012 | 6:00 PM

മലപ്പുറം: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന സൗജന്യ യൂനിഫോം കേരളത്തില്‍ നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ലഭിക്കാനിടയുള്ളൂ.

ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ യൂണിഫോം നല്‍കേണ്ടതുള്ളൂ എന്ന കേന്ദ്രഗവണ്‍മെന്റ് തീരുമാനമാണ് കേരളത്തിന് തിരിച്ചടിയായത്. ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് എന്നീ മൂന്നു തരം വിദ്യാലയങ്ങളാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുള്ളത്. ഇതില്‍ 67 ശതമാനം വിദ്യാര്‍ഥികളും പഠിക്കുന്നത് എയിഡഡ്/അണ്‍ എയ്ഡഡ് മേഖലകളിലാണ്. അഥവാ കേന്ദ്ര നിയമ പ്രകാരം 33 ശതമാനം വരുന്ന ഗവണ്‍മെന്റ് സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍, എസ് സി/എസ് ടി കുട്ടികള്‍ ദാരിദ്ര്യരേഖക്കു താഴെയുള്ള ആണ്‍ കുട്ടികള്‍ എന്നിവര്‍ക്കു മാത്രമേ സൗജന്യ യൂണിഫോം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഇത് മൊത്തം വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ 25 ശതമാനം മാത്രമേ വരൂ.
വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പരിശോധനക്കെത്തിയ മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉദ്യാഗസ്ഥര്‍ കേരളത്തിലെ എയ്ഡഡ് സംവിധാനത്തെക്കുറിച്ച് അതിശയം പ്രകടിപ്പിക്കുകയാണ് ചെയ്തത്. കേരളത്തിലെ ഇത്തരം വിദ്യാലയങ്ങള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയോ പ്രൈവറ്റ് അണ്‍ എയ്ഡഡ് മേഖലയിലേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. എയ്ഡഡ് സ്‌കൂളിലെ കുട്ടികള്‍ക്കും യൂണിഫോം ലഭ്യമാക്കും എന്ന് ഇടക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഈ നിലപാടു കാരണമാണ് ഇത് നടക്കാതെ പോയത്.
അധ്യയന വര്‍ഷം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഒരു സ്‌കൂളിലും ഇതു വരെ യൂണിഫോം വിതരണം നടന്നിട്ടില്ല. 

ബി പി എല്‍ കുട്ടികളെ കണ്ടെത്തി കണക്ക് സമര്‍പ്പിച്ച് പ്രധാനാധ്യാപകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകളായി. ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോം വാങ്ങാന്‍ 400 രൂപ തോതില്‍ ബി ആര്‍ സി കളില്‍ പണം എത്തിയിട്ടുണ്ടെങ്കിലും നടപടിക്രമങ്ങളിലെ കാലതാമസമാണ് യൂണിഫോം വൈകുന്നത്. സര്‍ക്കാര്‍ നേരത്ത പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ജൂലൈ ഒന്നിന് സര്‍ക്കാര്‍ നല്‍കിയ യൂണിഫോം ധരിച്ച് വേണം കുട്ടികള്‍ സ്‌കൂളിലെത്താന്‍. എന്നാല്‍ ഓഗസ്റ്റ് ഒന്നിന് പോലും ഈ യൂനിഫോം ധരിച്ച് കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന്് അധ്യാപകര്‍ പറയുന്നു.
യൂണിഫോം എങ്ങനെ വാങ്ങി നല്‍കണമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. എസ് എസ് എ യുടെ പര്‍ച്ചേസ് മാന്വല്‍ അനുസരിച്ച് ഹെഡ്മാസ്റ്ററും പി ടി എ പ്രസിഡന്റും രണ്ട് ജോഡി യൂണിഫോം വാങ്ങി നല്‍കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. അധ്യയന വര്‍ഷം ആരംഭിച്ചു കഴിഞ്ഞ സ്ഥിതിക്ക് യൂണിഫോം വാങ്ങിയ കുട്ടികള്‍ ബില്ല് ഹാജരാക്കിയാല്‍ പണം നല്‍കാമെന്ന നിര്‍ദേശം പിന്നീട് പുറപ്പെടുവിച്ചെങ്കിലും യൂനിഫോം തന്നെ വാങ്ങി നല്‍കണമെന്നും കേന്ദ്ര ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷനില്‍ നിന്നാണ് യൂണിഫോം വാങ്ങേണ്ടതെന്നുമാണ് പുതിയ നിര്‍ദേശം. ആശയക്കുഴപ്പം തീര്‍ന്ന് ഹെഡ്മാസ്റ്റര്‍മാര്‍ ചെക്ക് കൈപ്പറ്റി യൂണിഫോം വാങ്ങി നല്‍കുമ്പോഴേക്കും അധ്യയന വര്‍ഷം മൂന്നിലൊന്ന് പിന്നിടും.

English Summery
Free uniform: One forth to students 
6:00 PM | 0 comments

ദുരന്ത നിവാരണം ചിത്രരചനാ മത്സരം:സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

Written By mvarthasubeditor on Monday, July 2, 2012 | 12:43 AM

മലപ്പുറം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 

അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസാണ് കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. 

യു.കെ.ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ആറ് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. എ.ഡി.എം. എന്‍.കെ. ആന്റണി, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ സി. മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.
12:43 AM | 0 comments

ദുരന്തനിവാരണം: ചിത്രരചനാ മത്സരം സര്‍ട്ടിഫിക്കറ്റ് വിതരണം 30 ന്

Written By mvarthasubeditor on Friday, June 29, 2012 | 9:52 PM

മലപ്പുറം: അന്താരാഷ്ട്ര ദുരന്ത നിവാരണ ശില്‍പ്പശാലയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരഫലം പ്രസിദ്ധീകരിച്ചു.

സമ്മാനാര്‍ഹമായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ 30 ന് രാവിലെ 10 ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവരുടെ വിവരം താഴെ കൊടുക്കുന്നു.
എല്‍.കെ.ജി.വിഭാഗം : ഷഫിന്‍ അഷ്ഫാന്‍, ദാലിവത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഒതുക്കുങ്ങല്‍, മുര്‍ഷിദ്, ഹിറ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അങ്ങാടിപ്പുറം, അന്‍സി ബഷീര്‍, എയ്‌സ് പബ്ലിക് സ്‌കൂള്‍, മഞ്ചേരി യു.കെ.ജി. വിഭാഗം : കെ.വി.മുഹമ്മദ് സനില്‍, വിജയമാത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൊന്നാനി, എം.കെ.മാന്യാദാസ്, ഇരുവേറ്റി പബ്ലിക് സ്‌കൂള്‍, കെ.എസ്.മാളവിക ശിവാനി, എം.എസ്.പി.ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ 

എല്‍.പി.വിഭാഗം : കെ.കെ.റന, ഗാര്‍ഡന്‍വാലി എച്ച.എസ്.എസ്. കുറ്റിപ്പാല, നവ്യാദാസ്, വി.എ.യു.പി.എസ്. കാവന്നൂര്‍, കെ.കെ.അജിത്, ജി.എല്‍.പി.എസ്. കാലിക്കറ്റ് യൂനിവേസിറ്റി യു.പി.വിഭാഗം : സൗരവ് സുബ്രഹ്മണ്യന്‍, എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റ്റി.റ്റി.വിജയ്, ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. മലപ്പുറം, മിഥുന്‍ ചന്ദ്രന്‍, സേക്രട്ട് ഹാര്‍ട് പുതുപ്പറമ്പ്, 

ഹൈസ്‌കൂള്‍ വിഭാഗം : എം.അര്‍ജുന്‍, എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി., കെ.കീര്‍ത്തന, ഗവ. ഗേള്‍സ് എച്ച്.എസ്.എസ്. മഞ്ചേരി, കെ.പി.അജയ്, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരുമ്പുഴി 

ഹയര്‍സെക്കന്‍ഡറി : വി.എ.രാഹുല്‍ദാസ്, എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി, പ്രേം ജ്യോതിസ്, ജി.ആര്‍.എച്ച്.എസ്. കോട്ടക്കല്‍, വിഷ്ണു പ്രിയ, ഗവ. എച്ച്.എസ്.എസ്.പാങ്ങ്.
9:52 PM | 0 comments

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലെ തിരുത്തല്‍: പരീക്ഷാ ഭവന്‍ അദാലത്ത് 30 ന്

മലപ്പുറം: പൊതു പരീക്ഷാകമ്മീഷണറുടെ കാര്യാലയവുമായി ബന്ധപ്പെട്ട എസ്.എസ്.എല്‍.സി-മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ലഘൂകരിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി ലഭിക്കുന്നതിനും പരീക്ഷാഭവന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും 'സ്‌പെഷന്‍ അദാലത്ത് ഫോര്‍ പരീക്ഷാഭവന്‍' നടത്തുന്നു. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 30 ന് രാവിലെ 10 ന് മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിക്കും.
പി.ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനാവുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ജല്‍സീമിയ, പരീക്ഷാഭവന്‍ ജോ.കമ്മീഷണര്‍ വൈ.തങ്കച്ചന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി.ഗോപി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരീക്ഷാഭവന്‍ സെക്രട്ടറി ജോണ്‍സ് വി.ജോണ്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും.
ജനന തീയതിയിലെ പിഴവ്, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേര്, ജനന സ്ഥലം, മാര്‍ക്ക്, ജാതി, മതം, ലിംഗം, വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുക. അദാലത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് രശീതി നല്‍കി പരമാവധി 30 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. തിരുത്തലിന് ആവശ്യമായ രേഖകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ പ്രധാനധ്യാപകന്‍ മുഖേന നല്‍കണം. അപേക്ഷാ ഫോം സലൃമഹമുമൃലലസവെമയവമ്മി.ശി ല്‍ ലഭിക്കും.
9:45 PM | 0 comments

മതമില്ലാത്ത ജീവന്‍: രണ്ട് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

Written By mvarthasubeditor on Thursday, June 28, 2012 | 11:55 PM

മലപ്പുറം: മതമില്ലാത്ത ജീവന്‍ എന്ന വിവാദ പാഠം ഉള്‍ക്കൊണ്ട പുസ്തകം വിതരണം ചെയ്ത രണ്ട് അധ്യാപകരെ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. 

അരീക്കോട് മുണ്ടംപ്ര ജി എം യുപി സ്‌കൂളിലെ പ്രധാന അധ്യാപകനായ ബാബു, ശ്രീജ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞമാസമാണ്‌ ഈ പുസ്തകങ്ങള്‍ വിതരണം ചെയ്തത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. 

പുസ്തകത്തില്‍ ഇത്തരമൊരദ്ധ്യായം അടങ്ങിയിരുന്നതായി അറിയില്ലെന്നാണ്‌ അധ്യാപകര്‍ പറയുന്നത്. അധ്യാപകര്‍ക്കെതിരായ നടപടി പിന്‍ വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന്‌ കെ.എസ്.ടി.എ വ്യക്തമാക്കി.

English Summery
Mathamillatha Jivan: Two teachers suspended 
11:55 PM | 1 comments

എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

Written By mvarthasubeditor on Wednesday, June 27, 2012 | 12:26 PM

മലപ്പുറം: ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. വളവന്നൂര്‍ സ്വദേശി ജില്‍ഷാദാണ് മരിച്ചത്. ജില്ലയില്‍ ഇന്നലെ മാത്രം1724 പേര്‍ പനിബാധിച്ച് ചികില്‍സ തേടി. മഞ്ഞപ്പിത്തം, എച്ച്1 എന്‍ 1 എന്നിവയ്ക്കൊപ്പം ഡെങ്കിപ്പനിയും ജില്ലയില്‍ വ്യാപകമാണ്.

കല്‍പ്പകന്‍ഞ്ചേരി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ജിഷാദ്. ഒരാഴ്ച്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു മൃതദേഹം വളവന്നൂര്‍ ജുമാ മസ്ജിദില്‍ കബറടക്കി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും അധികം പനിബാധിതരുള്ളതായി റിപോര്‍ട്ട് ചെയ്പ്പെട്ടത് മലപ്പുറത്താണ്. എന്നാല്‍ പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറവായതുകൊണ്ടല്ല എന്നാണ് അധികൃതര്‍ പറയുന്നത്

English Summery
Plus Two student died of H1N1
12:26 PM | 0 comments

റാഗിംഗ്: നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

Written By mvarthasubeditor on Tuesday, June 26, 2012 | 10:29 AM

മഞ്ചേരി: നോബിള്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിംഗിന് വിധേയനാക്കിയെന്ന പരാതിയില്‍ നാല് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. 

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മൊറയൂര്‍ അയനിക്കോട് ഷിഹാസ് അസീസിന്റെ പരാതിയിലാണ് പ്ലസ് ടു വിദ്യാര്‍ഥികളായ നാല് പേര്‍ക്കെതിരെ കേസെടുത്തത്. ഈ മാസം 16ന് രാവിലെ 8.45നാണ് സംഭവം. അടിച്ചു ചവിട്ടിയും പരിക്കേറ്റ വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ഷിഹാസ് അസീസും പിതാവ് അബ്ദുല്‍ അസീസും നല്‍കിയ പരാതിയില്‍ സ്‌കൂളിലെ ആന്റി റാഗിംഗ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. സി ഐ ആണ് കേസന്വേഷിക്കുന്നത്.

English Summery
Ragging: Case against four students 
10:29 AM | 0 comments

എന്‍.സി.ഡി ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: പ്രമേഹം, ബി.പി തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ ഭാഗമായി മുണ്ടുപറമ്പ് ജി.യു.പി.എസ് ല്‍ 30 വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക കാംപ് സംഘടിപ്പിച്ചു. 

മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശശിധരന്റെ അധ്യക്ഷതയില്‍ മലപ്പുറം അരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. 

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി.ദേവാനന്ദ് കൗണ്‍സിലര്‍മാരായ പി.മുംതാസ്, ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. ജെ.പി.എഎച്ച്.എന്‍ മാരായ അജിത, ദേവയാനി, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English Summery
NCC camp conducted 
12:31 AM | 0 comments

വിദ്യാലങ്ങള്‍ക്കുള്ള കംപ്യൂട്ടര്‍ വിതരണം

മലപ്പുറം: ഐ.സി.റ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ.റ്റി @ സ്‌കൂള്‍ പ്രൊജക്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്കുള്ള കംപ്യൂട്ടര്‍ വിതരണം ജൂണ്‍ 28 മുതല്‍ ആരംഭിക്കുമെന്ന് ഐ.റ്റി @ സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ കെ.റ്റി.കൃഷ്ണദാസ് അറിയിച്ചു.

ജൂണ്‍ 28-മലപ്പുറം, 29-തിരൂര്‍, 30-വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്കാണ് വിതരണം ചെയ്യുക. സമയക്രമമനുസരിച്ച് വിദ്യാലയങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ എത്തണം.

English Summery
Computer distribution to schools
12:25 AM | 0 comments

നിയന്ത്രണം വിട്ട സ്കൂള്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Written By mvarthasubeditor on Sunday, June 24, 2012 | 8:22 AM

കുന്നമംഗലം: കാരന്തൂര്‍ മര്‍കസിനു സമീപം നിയന്ത്രണം വിട്ട സ്കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. വഴിയാത്രക്കാരനു പരുക്കേറ്റു. കൈതപ്പൊയില്‍ കാരാട്ട്തൊടികയില്‍ മുഹമ്മദ് നിസാറിന്റെ മകന്‍ സുബൈര്‍ മുഹമ്മദ് നിസാര്‍(15) ആണു മരിച്ചത്. മര്‍കസ് ഇംഗിഷ് മീഡിയം സ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ്. പരുക്കേറ്റ ചെലവൂര്‍ താളിപ്പറമ്പില്‍ സദാനന്ദനെ(45) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാലരയോടെ മര്‍കസ് ജംക്ഷനിലാണ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലൂടെ നടന്നുപോയ വിദ്യാര്‍ഥിയെയും വഴിയാത്രക്കാരനെയും ഇടിക്കുകയായിരുന്നു. നിര്‍ത്തിയ സ്കൂട്ടറിലും ഇടിച്ചശേഷമാണ് ബസ് നിന്നത്. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് അംഗമായ വിദ്യാര്‍ഥി മര്‍കസില്‍ നടന്ന പൊതുപരിപാടിക്ക് എത്തിയതായിരുന്നു. ഇൌ പരിപാടിയില്‍ പങ്കെടുത്തവരെ തിരിച്ചുകൊണ്ടു പോവുകയായിരുന്ന മര്‍കസ് സ്കൂളിന്റെ തന്നെ ബസാണ് അപകടം വരുത്തിയത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥിരം അപകടമേഖലയായ ഇവിടെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബസ് നീക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ചേവായൂര്‍ സിഐ പ്രകാശന്‍ പടന്നയില്‍, കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബസ് നീക്കിയത്.

English Summery
Student killed in accident
8:22 AM | 0 comments

സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കൂടി; എല്ലാ കുട്ടികള്‍ക്ക് അരി നല്‍കാനായില്ല

Written By mvarthasubeditor on Friday, June 22, 2012 | 8:50 AM

നിലമ്പൂര്‍: കുട്ടികളുടെ എണ്ണം കൂടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. കഴിഞ്ഞ വര്‍ഷത്തെ അധ്യാപക തസ്തികകള്‍ തന്നെയാണ് ഇത്തവണയും നിലനിര്‍ത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ പോലെ തല എണ്ണല്‍ ഇത്തവണ വേണ്ടെന്ന് വെച്ചിട്ടുണ്ട്. 

അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആറാം ദിവസം തല എണ്ണല്‍ നടത്തി കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും വൈകാതെ നിയമനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കുട്ടികളുടെ തല എണ്ണല്‍ നടന്നിട്ടില്ല. പകരം ജൂണ്‍ 14 ന് സ്‌കൂളുകളിലെ മേധാവികള്‍ കുട്ടികളുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ജൂലായിയില്‍ കുട്ടികളുടെ വിരലടയാളം, കണ്ണിന്റെ പ്രിന്റും ഉള്‍പ്പടെ രേഖപ്പെടുത്തുന്ന യു ഐ ഡി സംവിധാനം ഉപയോഗിച്ച് കണക്കെടുപ്പ് നടത്താനാണ് തീരുമാനം. കണക്കിലെ കൃത്രിമം ഒഴിവാക്കാനാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
കൃത്രിമങ്ങള്‍ ഒഴിവാക്കി യു ഐ ഡി സംവിധാനം ഉപയോഗിച്ച് കണക്കെടുപ്പ് നടത്തിയതിന് ശേഷമാണ് പുതിയ തസ്തികകളും മറ്റും നടപ്പിലാക്കുന്നതെങ്കില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ഇപ്പോള്‍തന്നെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ വര്‍ദ്ദിച്ചിട്ടുണ്ട്. എന്നാല്‍ ഡിവിഷന്‍ തിരിച്ച് കുട്ടികളെ ഇരുത്തുന്നത് നടന്നിട്ടില്ല. മുന്‍ വര്‍ഷത്തെ അധ്യാപക എണ്ണം അതേപടി നിലനിര്‍ത്തിയതാണ് ഒരു ക്ലാസില്‍ തന്നെ കൂടുതല്‍ കുട്ടികളെ ഇരുത്തേണ്ടി വന്നത്. നൂറിലധികം കുട്ടികള്‍ പുതുതായി വന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ വരേ മേഖലയില്‍ ഉണ്ട്. കുട്ടികളുടെ എണ്ണം കൂടിയ ചില സ്‌കൂളുകളില്‍ രക്ഷിതാക്കളില്‍ നിന്ന് പിരിവെടുത്ത് അധ്യാപകരെ നിയമിച്ചിരിക്കുകയാണ്. 

ഫലത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ഫീസ് കൊടുത്ത് പഠിക്കേണ്ട അവസ്ഥയാണുള്ളതെന്ന് രക്ഷിതാക്കള്‍ പറയുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കണക്കാക്കി ഡിവിഷനുകള്‍ ഉണ്ടാക്കുകയും അധ്യാപകരെ നിയമുക്കുകയും ചെയ്യുന്നു. അത്‌കൊണ്ട് തന്നെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം ഉണ്ടാകാറില്ല.
കുട്ടികള്‍ക്ക് ഇത്തവണ സ്‌കൂള്‍ തുറന്നപ്പോള്‍ നല്‍കിയ ആറ് കിലോ അരി കഴിഞ്ഞ വര്‍ഷത്തെ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് അനുവദിച്ചത്. എണ്ണം കൂടിയ സ്‌കൂളുകളില്‍ കൂടുതല്‍ വന്ന കുട്ടികള്‍ക്ക് ആറ് കിലോ അരി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതികമു ള്ള കുട്ടികളുടെ വിവരങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ് പ്രധാന അധ്യാപകര്‍. 

ഉച്ചഭക്ഷണ പദ്ധതിയും, മുട്ട, പാല്‍ എന്നിവയുടെ വിതരണത്തിലും യൂണിഫോം വിതരണത്തിലുംപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദിവസക്കൂലിക്കാരാണ് ചില സ്‌കൂളുകളില്‍ കൂടുതല്‍ അധ്യാപകരായി ഉള്ളത്. ഇവരെ മറ്റ് ചുമതലകള്‍ ഏല്‍പ്പിക്കാന്‍ കഴിയാത്തതും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദോഷമായി ബാധിക്കുന്നുണ്ട്. 

മികവുറ്റ പഠനം തേടി സര്‍ക്കാര്‍ സ്‌കൂളുകളിലെത്തിയ കുട്ടികളേയും രക്ഷിതാക്കളേയും സംരക്ഷിക്കാനും നിലനിര്‍ത്താനും ആവശ്യമായ അധ്യാപക തസ്തികകള്‍ അടിയന്തിരമായി ശൃഷ്ടിച്ച് നിയമനം നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

English Summery
Can't got rice for every students 
8:50 AM | 0 comments

കിഡിനിരോഗികള്‍ക്ക് സഹായവുമായി സാക്ഷരതാ പഠിതാക്കള്‍

Written By mvarthasubeditor on Friday, June 15, 2012 | 12:31 PM

മലപ്പുറം: ജില്ലയില്‍ ദുരിതമനുഭവിക്കുന്ന കിഡ്‌നി രോഗികള്‍ക്ക് സഹായവുമായി സാക്ഷരതാ പഠിതാക്കള്‍. ജില്ലാ സാക്ഷരതാ വിദ്യാകേന്ദ്രങ്ങളും പഠനകേന്ദ്രങ്ങളും 169615 രൂപ സാഹരിച്ചാണ് മാതൃകയായത്.
38 സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലൂടെ 85340 രൂപയും 170 സാക്ഷരതാ വിദ്യാകേന്ദ്രങ്ങള്‍വഴി 84275 രൂപയുമാണ് സമാഹരിച്ചത്. കലക്ടറേറ്റ് സമ്മേളന ഹാളില്‍ പത്താംതരം തുല്യതാ കോഴ്‌സ് ഏഴാം ബാച്ചിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പഠിതാക്കള്‍ സമാഹരിച്ചു നല്‍കിയ തുക ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറയ്ക്കലിനു കൈമാറിയത്.
31000 രൂപ സമാഹരിച്ച കൊണ്ടോട്ടി കൊട്ടുപ്പുറം പഠന കേന്ദ്രത്തിനും 15680 രൂപ സമാഹരിച്ച വളാഞ്ചേരി കൊട്ടാരം തുടര്‍ വിദ്യാകേന്ദ്രത്തിനും പ്രത്യേകം ഉപഹാരങ്ങള്‍ നല്‍കി.
Keywords:Malappuram, Students
12:31 PM | 0 comments

നേവി­യില്‍ ചേരാന്‍ നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങിയ കൂട്ടു­കാര്‍ മുങ്ങി­ മ­രിച്ചു

Written By mvarthasubeditor on Thursday, June 14, 2012 | 11:35 PM

തേഞ്ഞി­പ്പലം: നേവി­യില്‍ ചേരു­ന്ന­തിന് നീന്തല്‍പ­ഠി­ക്കാ­നായി വയ­ലിലെ മണ്‍കുഴി­യില്‍ നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങിയ കൂട്ടു­കാര്‍ മുങ്ങി­ മ­രിച്ചു. ഒള­കര കുന്നത്ത് കാരോ­ളില്‍ വിജ­യന്റെ മകന്‍ ജിബിന്‍(17), ക­ാരോളില്‍ ദാസന്റെ മകന്‍ ഷിജിന്‍ ദാസ് (17) എന്നി­വ­രാണ് മരി­ച്ച­ത്.­ ഇ­ന്നലെ വൈകീട്ട് മൂന്ന് മണി­യോ­ടെ­യാണ് സംഭവം.­ ഹ­യര്‍ സെക്ക­ണ്ടറി പഠനം പൂര്‍ത്തി­യാ­ക്കിയ ഇരു­വരും നേവി­യില്‍ ചേരു­ന്ന­തി­നായി തയ്യാ­റെ­ടു­ക്കു­ക­യാ­യി­രു­ന്നു. നേവി­യില്‍ ചേരുന്നതി­നുള്ള ഇന്റര്‍വ്യൂ­വില്‍ പങ്കെ­ടു­ക്കുന്ന­തിന് വേണ്ടി നീന്തല്‍ പഠി­ക്കാനാണ് ഇരു­വരും വയലിലെത്തി­യ­ത്. കളിമണ്‍ എടു­ത്ത­തിനെ തുടര്‍ന്ന് രൂപ­പ്പെട്ട കുഴി­യി­ലാണ് നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങി­യ­ത്. മണ്‍കു­ഴിക്ക് സമീപം വിദ്യാര്‍ഥി­ക­ളുടെ വസ്ത്രവും മൊബൈല്‍ ഫോണും കിട­ക്കു­ന്നത് ശ്രദ്ധ­യില്‍ പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ വയ­ലിലെ തൊഴി­ലാ­ളി­കള്‍ നാട്ടു­കാരെ അറി­യി­ക്കു­കയും തിര­ച്ചില്‍ നട­ത്തു­ക­യു­മാ­യി­രു­ന്നു. ­ഒ­രാ­ളുടെ മൃത­ദേഹം പെട്ടെന്ന് കണ്ടെ­ത്താ­നാ­യെ­ങ്കിലും മണി­ക്കൂ­റു­കള്‍ നീണ്ട തിര­ച്ചി­ലി­നൊ­ടു­വി­ലാണ് രണ്ടാ­മത്തെ മൃത­ദേഹം കണ്ടെ­ത്താ­നാ­യ­ത്.­ തി­രൂ­ര­ങ്ങാടി താലൂക്ക് ആശു­പ­ത്രി­യില്‍ പോസ്റ്റു­മോര്‍ട്ടം നട­ത്തി. ഇരു­വ­രു­ടെയും മൃത­ദേഹം ഇന്ന് സംസ്‌ക­രി­ക്കും.

രേ­ണു­ക­യാണ് ജിബിന്റെ മാതാ­വ്.­ സ­ഹോ­ദ­ര­ങ്ങള്‍: വിപിന്‍,­ കാ­വ്യ. വസ­ന്ത­യാണ് ഷിബിന്‍ ദാസിന്റെ മാതാ­വ്. സഹോ­ദ­ര­ങ്ങള്‍: സിനില്‍ ദാസ്, ഷിബിന്‍ ദാസ്. ജിബിന്‍ ചേളാരി വൊക്കേ­ഷ­ണല്‍ ഹയര്‍ സെക്ക­ണ്ടറി സ്‌കൂളിലും ഷിജിന്‍ ദാസ് തിരൂ­ര­ങ്ങാടി ഗവ.­ഹ­യര്‍സെ­ക്ക­ണ്ടറി സ്‌കൂളിലുമാണ് ഹ­യര്‍ സെക്ക­ണ്ടറി പഠനം പൂര്‍ത്തി­യാ­ക്ക­യ­ത്.
English Summery
Friends drowned dead
11:35 PM | 0 comments

കുട്ടികളുടെ പഠന നിലവാരം: അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Written By mvarthasubeditor on Tuesday, June 5, 2012 | 9:14 PM

മലപ്പുറം: അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പഠനം നിലവാരം, സ്വഭാവം എന്നിവ ശ്രദ്ധിക്കണമെന്നും രക്ഷിതാക്കള്‍ സ്‌കൂളുകളിലെത്തി കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പറഞ്ഞു. പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം വേങ്ങര ഉപജില്ലയിലെ ഊരകം മേല്‍മുറി ജി.എം.എല്‍.പി.സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ഇതോടനുബന്ധിച്ച് വിവിധ ധനസഹായ വിതരണവും കൈപുസ്തകത്തിന്റെ പ്രകാശനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.കുഞ്ഞു അധ്യക്ഷനായിരുന്നു. കുട്ടികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഘോഷയാത്രയും സംഘടിപ്പിച്ചു.
ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ കെ.സി.ഗോപി, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.അബ്ദുറസാക്ക്, നവോദയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ബി.സുധ, എസ്.എസ്.എ. ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഇ.ടി.മുഹമ്മദ് മുനീര്‍, പി.ടി.എ പ്രസിഡന്റ് പി.റ്റി. ഉമ്മര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.റ്റി.എ പ്രസിഡന്റുമാര്‍ക്കും പ്രധാനാധ്യാപകര്‍ക്കുമായി തയ്യാറാക്കിയ 'പഠിപ്പിക്കുക, പരിരക്ഷിക്കുക' എന്ന കൈപുസ്തകവും ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്‌ലു പ്രകാശനം ചെയ്തു.
9:14 PM | 0 comments

സ്റ്റു­ഡന്റ് പൊ­ലീ­സ് കേ­ഡ­റ്റ് പാ­സി­ങ് ഔ­ട്ട് പ­രേ­ഡ്

Written By mvarthasubeditor on Saturday, June 2, 2012 | 9:22 AM

മ­ല­പ്പു­റം: ജി­ല്ല­യി­ലെ തി­ര­ഞ്ഞെ­ടു­ത്ത 14 സ്­കൂ­ളു­ക­ളില്‍­നി­ന്ന് ര­ണ്ട് വര്‍­ഷം പ­രി­ശീ­ല­നം പൂര്‍­ത്തി­യാ­ക്കി­യ 600 സ്റ്റു­ഡന്റ് പൊ­ലീ­സ് കേ­ഡ­റ്റു­കള്‍ ജൂണ്‍ ര­ണ്ടിന് പാ­സി­ങ് ഔ­ട്ട് പ­രേ­ഡ് ന­ട­ത്തും. മ­ല­പ്പു­റം എം എ­സ് പി പ­രേ­ഡ് ഗ്രൗ­ണ്ടില്‍ വൈ­കീ­ട്ട് നാ­ലി­ന് ന­ട­ക്കു­ന്ന പ­രേ­ഡില്‍ ഐ ടി വ്യ­വ­സാ­യ വ­കു­പ്പ് മ­ന്ത്രി പി കെ കു­ഞ്ഞാ­ലി­ക്കു­ട്ടി മു­ഖ്യാ­തി­ഥി­യാ­യി­രി­ക്കും. എം എ­സ് പി എ­ച്ച് എ­സ്, വാ­ഴ­ക്കാ­ട്, പെ­രി­ന്തല്‍­മ­ണ്ണ, മ­ങ്ക­ട, നി­ല­മ്പൂര്‍ മാ­ന­വേ­ദന്‍, ക­ല്‍­പ­ക­ഞ്ചേ­രി, അ­രി­യ­­ല്ലൂര്‍ എം വി എ­ച്ച് എ­സ്, വ­ള്ളി­ക്കു­ന്ന്, പൊ­ന്നാ­നി, കോ­ട്ട­ക്കല്‍ പി ­­കെ എം എ­ച്ച് എ­സ്, താ­നൂര്‍ ഫി­ഷ­റീ­സ്, മ­ഞ്ചേ­രി, പ­റ­വ­ണ്ണ ഹൈ­സ്­കൂ­ളു­കള്‍, ചെ­മ്മാ­ട് കു­ത്തു­ബു­സ­മാന്‍ ഇം­ഗ്ലീ­ഷ് മീ­ഡി­യം സ്­കൂ­ളു­ക­ളില്‍­നി­ന്നു­ള്ള 350 ആണ്‍­കു­ട്ടി­ക­ളും 250 പെണ്‍­കു­ട്ടി­ക­ളു­മാ­ണ് പ­രേ­ഡില്‍ പ­ങ്കെ­ടു­ക്കു­ക.
9:22 AM | 0 comments

ഐ ടി @ സ്­കൂള്‍ പ്രൈ­മ­റി ത­ല­ത്തി­ലേ­ക്കും

മ­ല­പ്പു­റം: പഠ­ന­ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കും ഭ­ര­ണ നിര്‍­വ­ഹ­ണ­ത്തി­നും പൂര്‍­ണ­മാ­യും സ്വ­ത­ന്ത്ര സോ­ഫ്റ്റ്‌­വെ­യര്‍ ഉ­പ­യോ­ഗി­ക്കു­ന്ന ലോ­ക­ത്തി­ലെ ഏ­റ്റ­വും വ­ലി­യ വി­ദ്യാ­ഭ്യാ­സ സം­രംഭ­മാ­യ ഐ ടി @ സ്­കൂള്‍ പദ്ധതി ഈ അ­ധ്യ­യ­ന വര്‍­ഷം മു­തല്‍ പ്രൈ­മ­റി ത­ല­ത്തി­ലേ­ക്ക്. ഇ­തി­നാ­യി സ്വ­ത­ന്ത്ര­മാ­യ സോ­ഫ്റ്റ്‌വെ­യ­റും പാഠ­ പു­സ്­ത­ക­ങ്ങ­ളും ത­യ്യാ­റാ­ക്കി­യി­ട്ടു­ണ്ട്. അ­നു­ദി­നം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന വി­വ­ര­ സാ­ങ്കേ­തി­കവി­ദ്യാ ­രം­ഗ­ത്തെ പു­രോ­ഗ­തി­ ഓ­രോ സ്­കൂ­ളി­ലും ല­ഭ്യ­മാ­കുംവി­ധം സ്­കൂ­ളു­ക­ളി­ലെ ഐ ­ടി കോ­-ഓര്‍ഡി­നേ­റ്റര്‍­മാര്‍ക്ക് നി­ര­ന്ത­ര പ­രി­ശീ­ല­നം നല്‍­കു­ന്ന പ്രവര്‍ത്തനവും ഈ വര്‍ഷം തുട­രു­ന്നു­ണ്ട്. സം­സ്ഥാ­ന­ത്തെ എല്‍ പി സ്­കൂ­ളി­ലെ അ­ധ്യാ­പ­കര്‍­ക്കു­ള്ള ഐ ടി പ­രി­ശീ­ല­നം ഈ­ മാ­സം നല്‍­കും.­
അ­ധ്യാ­പ­ക ശാ­ക്തീ­ക­ര­ണം, ഉ­ള്ള­ട­ക്ക വി­ന്യാ­സം, പ­ശ്ചാ­ത്ത­ല വി­ക­സ­നം, എ­ജ്യൂ­സാ­റ്റ് എ­ന്നി­ങ്ങ­നെ സ­മ­ഗ്ര­മാ­യ സാ­ങ്കേ­തി­ക വി­ന്യാ­സ പ­ദ്ധ­തി­യു­ടെ ഉ­ദാ­ത്ത മാ­തൃ­ക­യാ­യി ഇതി­നകം മാ­റിക്കഴി­ഞ്ഞി­ട്ടുണ്ട് ഐ ടി @ സ്­കൂ­ള്‍ പദ്ധ­തി. ഗു­ണ­മേ­ന്മ­യു­ള്ള വി­ദ്യാ­ഭ്യാ­സം എ­ല്ലാ­വര്‍­ക്കും എ­ത്തി­ക്കാ­നു­ള്ള വി­ദ്യാ­ഭ്യാ­സ വ­കു­പ്പി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് ചാ­ല­ക ശ­ക്തി­യാ­യി മാ­റാന്‍ ഐ ടി @ സ്­കൂ­ളി­ന് സാധി­ച്ചി­ട്ടു­ണ്ട്.
നി­ല­വില്‍ ഹൈ­സ്­കൂള്‍ ത­ല­ത്തില്‍ മാ­ത്ര­മാ­ണ് ഐ ടി വി­ദ്യാ­ഭ്യാ­സം നിര്‍­ബ­ന്ധ­മാ­ക്കി­യി­ട്ടു­ള്ള­ത്. യു പി ത­ല­ത്തില്‍ ഐ ടി വി­ദ്യാ­ഭ്യാ­സം നല്‍­കു­ന്നു­ണ്ടെ­ങ്കി­ലും നിര്‍­ബ­ന്ധ­മാ­ക്കി­യി­ട്ടി­ല്ല. എ­ന്നാല്‍ സ്­കൂള്‍ വി­ദ്യാര്‍­ഥി­കള്‍­ക്ക് വി­വ­ര­ സാ­ങ്കേ­തി­ക­ വി­ദ്യ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങ­ളില്‍ താ­ത്­പ­ര്യം വര്‍­ധി­പ്പി­ക്കു­ന്ന­തി­നാ­യി പ്ര­ത്യേ­ക­മാ­യി രൂ­പം കൊ­ടു­ത്ത ശാ­സ്­ത്ര­-­ക­ലാ ഉ­ത്സവ­മാ­യ ഐ ടി മേ­ള­യില്‍ യു പി വി­ഭാ­ഗ­ത്തെ­യും പ­ങ്കെ­ടു­പ്പി­ക്കാ­റു­ണ്ട്. എങ്കിലും പ്രൈ­മ­റി ത­ല­ത്തി­ല്‍ നിര്‍­ബ­ന്ധ വി­ദ്യാ­ഭ്യാ­സമാ­യി­ട്ട­ല്ല ഇ­പ്പോള്‍ ഇത് ന­ട­പ്പി­ലാ­ക്കു­ന്ന­ത്.
ഈ അ­ധ്യ­യ­ന വര്‍­ഷം മു­തല്‍ പ­ത്താം ക്ലാ­സി­ലേ­ക്ക് പു­തി­യ ഐ ടി പാഠ­പു­സ്­ത­കം ത­യ്യാ­റാ­ക്കി­യി­ട്ടു­ണ്ട്. ഇ­തി­നാ­യി അ­ധ്യാ­പ­കര്‍­ക്കു­ള്ള പ­രി­ശീ­ല­നം ക­ഴി­ഞ്ഞ ദി­വ­സ­ങ്ങ­ളില്‍ സം­സ്ഥാ­ന­ത്തി­ന്റെ വി­വി­ധ കേ­ന്ദ്ര­ങ്ങളില്‍ ന­ട­ന്നു. ഇ­ക്ക­ഴി­ഞ്ഞ അ­വ­ധി­ക്കാ­ല­ത്ത് ന­ട­ന്ന ഐ ടി മേ­ള­യില്‍ പ­ങ്കെ­ടു­ത്ത വി­ദ്യാര്‍­ഥി­ക­ളു­ടെ പ്ര­ക­ട­നം ഏ­റെ പ്ര­ശം­സ­നീ­യ­മാ­യി­രു­ന്നു.
ഐ ടി @ സ്­കൂ­ളിന്റെ തു­ട­ക്കം മു­തല്‍ സു­പ്ര­ധാ­ന ചു­വ­ടുവെ­പ്പു­കള്‍­ക്ക് നേ­തൃ­ത്വം നല്‍­കി­യ മ­ല­പ്പു­റം ജി­ല്ല ത­ന്നെ­യാ­ണ് പ്രൈ­മ­റി ത­ല­ത്തി­ലേ­ക്കു­ള്ള കാല്‍­വെ­പ്പി­ലും മു­ഖ്യ ­പ­ങ്ക് വ­ഹി­ച്ച­തെ­ന്ന് ഐ ടി @ സ്­കൂള്‍ ജി­ല്ലാ കോ-ഓര്‍­ഡി­നേ­റ്റര്‍ കെ ടി കൃ­ഷ്­ണ­ദാ­സ് സി­റാ­ജി­നോ­ട് പ­റ­ഞ്ഞു. നി­ല­വില്‍ ഓ­രോ ജി­ല്ല­യി­ലും ഒ­രു സ്­മാര്‍­ട്ട് സ്­കൂ­ളും ഓ­രോ നി­യോ­ജ­ക­ മ­ണ്ഡ­ല­ത്തി­ലും ഒ­രു മോ­ഡല്‍ സ്­കൂ­ളു­മാ­ണു­ള്ള­ത്. സ്വ­ത­ന്ത്ര സോ­ഫ്റ്റ്‌വെ­യര്‍ ആ­യ­തി­നാല്‍ സാ­ധാ­ര­ണ ക­മ്പ്യൂ­ട്ടര്‍ അ­റി­യു­ന്ന­വര്‍­ക്ക് ഐ ടി @ സ്­കൂ­ളി­ന്റെ ക്ലാ­സ് കൈകാര്യം ചെയ്യാന്‍ സാ­ധി­ക്കി­ല്ല. അ­തി­നാല്‍ ഐ ടി @ സ്­കൂ­ളി­ന്റെ പരി­ശീ­ല­നം നേ­ടി­യ­ അ­ധ്യാ­പ­ക­രെ മാ­ത്ര­മേ വി­ദ്യാര്‍­ഥി­കള്‍­ക്ക് ക്ലാ­സെ­ടു­ക്കാന്‍ അ­നു­വ­ദി­ക്കുക­യു­ള്ളൂ.
പ്രൈ­മ­റി ത­ല­ത്തി­ലേ­ക്ക് ഐ ടി @ സ്­കൂ­ളി­നെ വ്യാ­പി­പ്പി­ക്കു­മ്പോള്‍ അ­തി­നാ­വ­ശ്യ­മാ­യ അ­ടി­സ്ഥാ­ന സൗ­ക­ര്യ­ങ്ങ­ളൊ­ന്നും സര്‍­ക്കാര്‍ ഇ­പ്പോള്‍ നല്‍­കു­ന്നി­ല്ല. എ­ന്നാല്‍ മി­ക്ക സ്­കൂ­ളു­ക­ളിലും ചു­രു­ങ്ങി­യ­ത് ഒ­ന്നോ ര­ണ്ടോ ക­മ്പ്യൂ­ട്ട­റെ­ങ്കി­ലു­മു­ണ്ടാ­കും. ഇ­ത്ത­ര­മൊ­രു പ­ദ്ധ­തി ന­ട­പ്പി­ലാ­ക്കി­യാല്‍ ജ­ന­പ്ര­തി­നി­ധി­ക­ളും സ­ന്ന­ദ്ധ സം­ഘ­ട­ക­ളും സ്­കൂ­ളി­ലേ­ക്ക് ആ­വ­ശ്യ­മാ­യ സൗ­ക­ര്യ­ങ്ങള്‍ ചെ­യ്യാന്‍ ഏ­റെ താ­ത്­പ­ര്യ­മെ­ടു­ക്കു­മെ­ന്നും അ­ങ്ങ­നെ ഈ പ­ദ്ധ­തി­ വി­ജ­യത്തിലെ­ത്തിക്കാനാ­കു­മെ­ന്നും ജി­ല്ലാ കോ-ഓര്‍­ഡി­നേ­റ്റര്‍ പ­റ­ഞ്ഞു.
9:11 AM | 0 comments

ചരിത്രം കണ്ടെത്താന്‍ കുട്ടികളുടെ അന്വേഷണം ഡോക്യുമെന്ററിയാകുന്നു

Written By mvarthasubeditor on Friday, June 1, 2012 | 7:44 PM

തിരൂരങ്ങാടി: മൂന്നിയൂരിന്റെ ചരിത്രത്തെ കണ്ടെത്താന്‍ കുട്ടികളുടെ അന്വേഷണം ഡോക്യുമെന്ററിയാക്കുന്നു. മൂന്നിയൂര്‍ പഞ്ചായത്തിലെ എല്‍ പി, യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച മൂന്നിയൂരിന്റെ ചരിത്ര രേഖ മൂന്നിയൂര്‍ മഴവില്‍ കാഴ്ചകള്‍ എന്ന പേരില്‍ ജനകീയാസൂത്രണ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്ററിയാക്കുന്നത്. കുട്ടികള്‍ കേട്ടറിഞ്ഞ മൂന്നിയൂരിന്റെ ചരിത്രം, വളര്‍ച്ച, വിദ്യാഭ്യാസ പുരോഗതി, രാഷ്ട്രീയ-മത-സാമൂഹിക വിദ്യാഭ്യാസ ചരിത്രം, കാര്‍ഷിക രംഗത്തെ ഉയര്‍ച്ച, വികസനം, ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം ചെന്നവരുടെയും, ജനപ്രതിനിധികളുടെയും അഭിമുഖം എന്നിവ ഉള്‍പ്പെടുത്തി കൊണ്ട് 50 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് ഈ ഹൃസ്വ ചിത്രം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സൈതലവി എന്ന കുഞ്ഞാപ്പു, ബക്കര്‍ ചെര്‍നൂര്‍, എന്നിവരുടെ മേല്‍നോട്ടത്തില്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഹനീഫ മൂന്നിയൂരാണ് ആശയവും സംഘാടനവും നിര്‍വഹിച്ചത്. ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ രൂപേഷ് തിരുവാലിയാണ്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും ഡോക്യുമെന്ററി എത്തിക്കും. ഇതിന്റെ തുടര്‍ച്ച പദ്ധതികളില്‍ പെടുത്തും. നാളെ 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് ഡോക്യുമെന്ററി പ്രകാശനം ചെയ്യും. പഞ്ചായത്തിലെ വികലാംഗര്‍ക്കുള്ള ഉപകരണങ്ങുടെ വിതരണം അഡ്വ. കെ എന്‍ എ ഖാദര്‍ നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്തില്‍ ഫുട്‌ബോള്‍ ഗ്രാമം പദ്ധതിയിലൂടെ മികവ് തെളിയിച്ച് ജില്ലയിലെത്തിയ കുട്ടികള്‍ക്കുള്ള ഉപഹാരം മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി നല്‍കും. നാലാം ക്ലാസ് യോഗ്യതാ പരീക്ഷ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മലപ്പുറം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം എ ഖാദര്‍ നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സൈതലവി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.

English Summery
'Mazhavil Kazhchakal', a documentary of students
7:44 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers