മലപ്പുറം: പ്രമേഹം, ബി.പി തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ ഭാഗമായി മുണ്ടുപറമ്പ് ജി.യു.പി.എസ് ല്‍ 30 വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക കാംപ് സംഘടിപ്പിച്ചു.
മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശശിധരന്റെ അധ്യക്ഷതയില്‍ മലപ്പുറം അരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി.ദേവാനന്ദ് കൗണ്‍സിലര്‍മാരായ പി.മുംതാസ്, ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. ജെ.പി.എഎച്ച്.എന്‍ മാരായ അജിത, ദേവയാനി, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
English Summery
NCC camp conducted
Post a Comment