മലപ്പുറം: ജില്ലയിലെ തിരഞ്ഞെടുത്ത 14 സ്കൂളുകളില്‍നിന്ന് രണ്ട് വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയ 600 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ജൂണ്‍ രണ്ടിന് പാസിങ് ഔട്ട് പരേഡ് നടത്തും. മലപ്പുറം എം എസ് പി പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് നാലിന് നടക്കുന്ന പരേഡില്‍ ഐ ടി വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. എം എസ് പി എച്ച് എസ്, വാഴക്കാട്, പെരിന്തല്‍മണ്ണ, മങ്കട, നിലമ്പൂര്‍ മാനവേദന്, കല്പകഞ്ചേരി, അരിയല്ലൂര്‍ എം വി എച്ച് എസ്, വള്ളിക്കുന്ന്, പൊന്നാനി, കോട്ടക്കല്‍ പി കെ എം എച്ച് എസ്, താനൂര്‍ ഫിഷറീസ്, മഞ്ചേരി, പറവണ്ണ ഹൈസ്കൂളുകള്‍, ചെമ്മാട് കുത്തുബുസമാന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍നിന്നുള്ള 350 ആണ്‍കുട്ടികളും 250 പെണ്‍കുട്ടികളുമാണ് പരേഡില്‍ പങ്കെടുക്കുക.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ്
mvarthasubeditor
0
Post a Comment