മലപ്പുറം: പഠന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണ നിര്‍വഹണത്തിനും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സംരംഭമായ ഐ ടി @ സ്കൂള്‍ പദ്ധതി ഈ അധ്യയന വര്‍ഷം മുതല്‍ പ്രൈമറി തലത്തിലേക്ക്. ഇതിനായി സ്വതന്ത്രമായ സോഫ്റ്റ്വെയറും പാഠ പുസ്തകങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതികവിദ്യാ രംഗത്തെ പുരോഗതി ഓരോ സ്കൂളിലും ലഭ്യമാകുംവിധം സ്കൂളുകളിലെ ഐ ടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നിരന്തര പരിശീലനം നല്കുന്ന പ്രവര്‍ത്തനവും ഈ വര്‍ഷം തുടരുന്നുണ്ട്. സംസ്ഥാനത്തെ എല്‍ പി സ്കൂളിലെ അധ്യാപകര്‍ക്കുള്ള ഐ ടി പരിശീലനം ഈ മാസം നല്‍കും.
അധ്യാപക ശാക്തീകരണം, ഉള്ളടക്ക വിന്യാസം, പശ്ചാത്തല വികസനം, എജ്യൂസാറ്റ് എന്നിങ്ങനെ സമഗ്രമായ സാങ്കേതിക വിന്യാസ പദ്ധതിയുടെ ഉദാത്ത മാതൃകയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട് ഐ ടി @ സ്കൂള്‍ പദ്ധതി. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും എത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയായി മാറാന്‍ ഐ ടി @ സ്കൂളിന് സാധിച്ചിട്ടുണ്ട്.
നിലവില്‍ ഹൈസ്കൂള്‍ തലത്തില്‍ മാത്രമാണ് ഐ ടി വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയിട്ടുള്ളത്. യു പി തലത്തില്‍ ഐ ടി വിദ്യാഭ്യാസം നല്‍കുന്നുണ്ടെങ്കിലും നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താത്പര്യം വര്‍ധിപ്പിക്കുന്നതിനായി പ്രത്യേകമായി രൂപം കൊടുത്ത ശാസ്ത്ര-കലാ ഉത്സവമായ ഐ ടി മേളയില്‍ യു പി വിഭാഗത്തെയും പങ്കെടുപ്പിക്കാറുണ്ട്. എങ്കിലും പ്രൈമറി തലത്തില്‍ നിര്‍ബന്ധ വിദ്യാഭ്യാസമായിട്ടല്ല ഇപ്പോള്‍ ഇത് നടപ്പിലാക്കുന്നത്.
ഈ അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലേക്ക് പുതിയ ഐ ടി പാഠപുസ്തകം തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി അധ്യാപകര്‍ക്കുള്ള പരിശീലനം കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ഇക്കഴിഞ്ഞ അവധിക്കാലത്ത് നടന്ന ഐ ടി മേളയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ പ്രകടനം ഏറെ പ്രശംസനീയമായിരുന്നു.
ഐ ടി @ സ്കൂളിന്റെ തുടക്കം മുതല്‍ സുപ്രധാന ചുവടുവെപ്പുകള്‍ക്ക് നേതൃത്വം നല്കിയ മലപ്പുറം ജില്ല തന്നെയാണ് പ്രൈമറി തലത്തിലേക്കുള്ള കാല്‍വെപ്പിലും മുഖ്യ പങ്ക് വഹിച്ചതെന്ന് ഐ ടി @ സ്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ ടി കൃഷ്ണദാസ് സിറാജിനോട് പറഞ്ഞു. നിലവില്‍ ഓരോ ജില്ലയിലും ഒരു സ്മാര്‍ട്ട് സ്കൂളും ഓരോ നിയോജക മണ്ഡലത്തിലും ഒരു മോഡല്‍ സ്കൂളുമാണുള്ളത്. സ്വതന്ത്ര സോഫ്റ്റ്വെയര് ആയതിനാല്‍ സാധാരണ കമ്പ്യൂട്ടര്‍ അറിയുന്നവര്‍ക്ക് ഐ ടി @ സ്കൂളിന്റെ ക്ലാസ് കൈകാര്യം ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ ഐ ടി @ സ്കൂളിന്റെ പരിശീലനം നേടിയ അധ്യാപകരെ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ അനുവദിക്കുകയുള്ളൂ.
പ്രൈമറി തലത്തിലേക്ക് ഐ ടി @ സ്കൂളിനെ വ്യാപിപ്പിക്കുമ്പോള്‍ അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നില്ല. എന്നാല്‍ മിക്ക സ്കൂളുകളിലും ചുരുങ്ങിയത് ഒന്നോ രണ്ടോ കമ്പ്യൂട്ടറെങ്കിലുമുണ്ടാകും. ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയാല്‍ ജനപ്രതിനിധികളും സന്നദ്ധ സംഘടകളും സ്കൂളിലേക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യാന്‍ ഏറെ താത്പര്യമെടുക്കുമെന്നും അങ്ങനെ ഈ പദ്ധതി വിജയത്തിലെത്തിക്കാനാകുമെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

Post a Comment