മലപ്പുറം: ജില്ലയില്‍ ദുരിതമനുഭവിക്കുന്ന കിഡ്‌നി രോഗികള്‍ക്ക് സഹായവുമായി സാക്ഷരതാ പഠിതാക്കള്‍. ജില്ലാ സാക്ഷരതാ വിദ്യാകേന്ദ്രങ്ങളും പഠനകേന്ദ്രങ്ങളും 169615 രൂപ സാഹരിച്ചാണ് മാതൃകയായത്.
38 സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലൂടെ 85340 രൂപയും 170 സാക്ഷരതാ വിദ്യാകേന്ദ്രങ്ങള്‍വഴി 84275 രൂപയുമാണ് സമാഹരിച്ചത്. കലക്ടറേറ്റ് സമ്മേളന ഹാളില്‍ പത്താംതരം തുല്യതാ കോഴ്‌സ് ഏഴാം ബാച്ചിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പഠിതാക്കള്‍ സമാഹരിച്ചു നല്‍കിയ തുക ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറയ്ക്കലിനു കൈമാറിയത്.
31000 രൂപ സമാഹരിച്ച കൊണ്ടോട്ടി കൊട്ടുപ്പുറം പഠന കേന്ദ്രത്തിനും 15680 രൂപ സമാഹരിച്ച വളാഞ്ചേരി കൊട്ടാരം തുടര്‍ വിദ്യാകേന്ദ്രത്തിനും പ്രത്യേകം ഉപഹാരങ്ങള്‍ നല്‍കി.

Keywords:Malappuram, Students
Post a Comment