Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Hospital. Show all posts
Showing posts with label Hospital. Show all posts

പ്രതിഷേധത്തെ തടഞ്ഞാല്‍ നോക്കിനില്‍ക്കില്ല: എല്‍ ഡി എഫ്

Written By Malappuram News on Friday, August 30, 2013 | 8:23 AM

മലപ്പുറം: മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനായി അടുത്തമാസം ഒന്നിന് മുഖ്യമന്ത്രി മഞ്ചേരിയിലെത്തുമ്പോള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് എല്‍ ഡി എഫ് ജില്ലാകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. . മുഖ്യമന്ത്രി വരുന്ന റൂട്ടില്‍ കാണിക്കും. ബലം പ്രയോഗിച്ച് മുഖ്യമന്ത്രിയെ തടയില്ല. മറ്റുമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടത്തില്ല. മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനവും ഘോഷയാത്രയും തടയില്ല. മുസ്‌ലിം ലീഗുകാര്‍ പ്രതിഷേധം തടയുമെന്നാണ് പറയുന്നത്. ഇതിനുശ്രമിച്ചാന്‍ നോക്കിനില്‍ക്കില്ല. ചിലപ്പോള്‍ സംയമനം പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഉദ്ഘാടന ചടങ്ങില്‍ നിരവധി മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഉദ്ഘാടകനും അദ്ധ്യക്ഷനും കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റിനാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. ഇത് പരിഹാസ്യവും മതേതരസമൂഹത്തില്‍ ആശാസ്യവുമല്ല. ഭരണഘടനയുടെ മുകളില്‍ ആത്മീയ നേതാക്കള്‍ക്ക് സ്ഥാനം നല്‍കുന്ന ഇറാന്റെ നയമാണിത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം ലീഗ് ഏറ്റെടുക്കേണ്ട. സോളാര്‍ തട്ടിപ്പില്‍ ജനങ്ങളെ വെല്ലുവിളിച്ചാണ് മുഖ്യമന്ത്രി നടക്കുന്നത്. പ്രതിഷേധിക്കാനുള്ള ഭരണഘടനാവകാശം ഉപയോഗിച്ചാണ് എല്‍ ഡി എഫ് സമരം നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീ നര്‍ വി ഉണ്ണികൃഷ്ണന്‍, സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍, സംസ്ഥാനകമ്മിറ്റിയംഗം ടി കെ ഹംസ. ആര്‍ എസ് പി ജില്ലാസെക്രട്ടറി മുഹമ്മദാലി, എന്‍ സി പി ജില്ലാപ്രസിഡന്റ് ടി എന്‍ ശിവശങ്കരന്‍, ജനതാദള്‍ നേതാവ് കെ വി ബാലസുബ്രഹ്മണ്യന്‍ പങ്കെടുത്തു.
8:23 AM | 0 comments

മഞ്ചേരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്ക്

Written By Kvartha Delta on Wednesday, October 17, 2012 | 7:19 PM

 Malappuram, Manjeri, Accident, BUS, Hospital, Injured, Kerala, Malayalam News
മഞ്ചേരി: നിലമ്പൂര്‍ മഞ്ചേരി റോഡില്‍ ചെരണിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിമുട്ടി 19 പേര്‍ക്ക് പരുക്കേറ്റു. നിലമ്പൂരില്‍ നിന്നും മഞ്ചേരിയിലേക്ക് വരികയായിരുന്ന പാസ്‌വേര്‍ഡ് ബസും മഞ്ചേരിയില്‍ നിന്ന് എളങ്കൂരിലേക്ക് പോകുകയായിരുന്ന ബാബുമോന്‍ ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ചൊവാഴ്ച വൈകീട്ട് 5.30നായിരുന്നു അപകടം. പരുക്കേറ്റ മലപ്പുറം കോട്ടക്കുന്നുമ്മല്‍ വിദ്യ (32), കരിക്കാട് തേക്കിന്‍കാട്ടില്‍ പിയൂഷ് (15), മഞ്ഞപ്പറ്റ കണയംകോട്ടില്‍ സവിത (19), മേലാക്കത്ത് താമസിക്കുന്ന വളാഞ്ചേരി തിരുവേഗപ്പുറ മുബശ്ശിറ (26), പാണ്ടിക്കാട് തച്ചിങ്ങനാടം ശിജ (34), പുന്നപ്പാല കല്ലിങ്ങല്‍ സറീന (39), പട്ടാമ്പി മുതുതല വേലക്കാട്ടില്‍ അനില്‍കുമാര്‍ (41), കൂമംകുളം കരുവാരക്കുണ്ട് ബേബി (26), കൂമംകുളം ചെങ്കാട്ടില്‍ ബനോയിയുടെ മകള്‍ അനീറ്റ (മൂന്ന്), ഇരുമ്പുഴി പറമ്പന്‍ കാരിത്തൊടി ഫിറോസിന്റെ മകള്‍ ഫര്‍ഹ (അഞ്ച്), എരഞ്ഞിക്കോട് പെരുഞ്ചീരി കറളിക്കോട് സക്കീന (37), മഞ്ചേരി മുള്ളമ്പാറ നടുവിലക്കളത്തില്‍ കുഞ്ഞിരായിന്‍ (66), വള്ളുവമ്പ്രം നീന്ത്രത്തിങ്കല്‍ നിഷാദ്കുമാര്‍ (31), കരുവമ്പ്രം തണ്ണിപ്പാറ വേലായുധന്‍ , കൂമംകുളം ചിറക്കാട്ട് നിഷ (22), തോട്ടപ്പായ പുറ്റാണിക്കാട് ഷിബു (34), പെരിന്തല്‍മണ്ണ കുന്നംപള്ളി ആലിക്കല്‍ പറമ്പില്‍ ചാമി (57), എളങ്കൂര്‍ പി.ടി സമീര്‍ (38), എടവണ്ണ എരഞ്ഞിക്കോട് പുറ്റാണിക്കാട് കളത്തില്‍ സക്കീന (37), തച്ചിങ്ങനാടം പുറ്റാണിക്കാട് ഷിബു (35), കുന്നുമ്മല്‍ കൊളക്കാട്ടു പറമ്പില്‍ മധു (35) എന്നിവരെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Malappuram, Manjeri, Accident, BUS, Hospital, Injured, Kerala, Malayalam News
7:19 PM | 0 comments

ഒ­ന്ന­ര­മാ­സം മുമ്പ് പൊ­ള്ള­ലേ­റ്റ വീ­ട്ട­മ്മ മ­രിച്ചു

Written By Kvartha Delta on Tuesday, September 11, 2012 | 5:00 PM

Obituary, Malappuram, Kerala, Manjeri, Kerala, Hospital, Police, Mariyumma
മഞ്ചേരി: ഒ­ന്ന­ര­മാ­സം മു­മ്പ് പൊള്ളലേറ്റ് ചികിത്സയിലായിരു­ന്ന വീ­ട്ട­മ്മ മ­ര­ണ­പ്പെട്ടു. ആനക്കയം പുള്ളിയിലങ്ങാ­ടി­യിലെ പരേതനായ ബീരാന്റെ ഭാര്യ മറിയുമ്മ (83) ആ­ണ് മ­രി­ച്ചത്.

ഇക്കഴിഞ്ഞ ജൂലൈ 22ന് രാത്രിയാ­ണ് മ­റി­യു­മ്മ­യ്­ക്ക് പൊ­ള്ള­ലേറ്റത്. ക­ത്തി­ച്ചു­വെച്ച മണ്ണെണ്ണ വിളക്കിലേക്ക് എണ്ണ ഒഴിക്കുമ്പോള്‍ തീ പടരു­ക­യും മ­റി­യു­മ്മ­യ്­ക്ക് സാ­ര­മാ­യി പൊ­ള്ള­ലേല്‍­ക്കു­ക­യു­മാ­യി­രുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ­യി­ലാ­യി­രുന്നു. മ­ഞ്ചേരി എസ്‌ഐ വേലായുധന്‍ ഇന്‍ക്വസ്റ്റ് ന­ട­ത്തി­യ മൃ­ത­ദേ­ഹം പോ­സ്റ്റു­മോര്‍­ട്ട­ത്തി­നു­ശേ­ഷം ഖ­ബ­റ­ടക്കി.

Keywords: Obituary, Malappuram, Kerala, Manjeri, Kerala, Hospital, Police, Mariyumma
5:00 PM | 0 comments

ജീവനക്കാരുടെ കുറവ്; ജില്ലാ ആശുപത്രിയില്‍ വരിനിന്ന് ജനം വലയുന്നു

Written By mvarthasubeditor on Wednesday, July 11, 2012 | 8:49 AM

തിരൂര്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ തിരൂരിലെ ജില്ലാആശുപത്രിയില്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടുന്നു. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി മുറവിളികള്‍ ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അതെല്ലാം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

പനി ബാധിച്ചാണ് ഇപ്പോള്‍ ഏറെപ്പേരും ആശുപത്രിയില്‍ എത്തുന്നത്. ആദ്യം തന്നെ ഒ പി കൗണ്ടറിനുമുമ്പിലെ ക്യൂവാണ് രോഗികളെ വരവേല്‍ക്കുക. ഇവിടെ ഏറെനേരം കാത്തുനിന്ന ശേഷമാണ് രോഗികള്‍ക്ക് ഡോക്ടറെ കാണാന്‍ കഴിയുക. പിന്നീട് മരുന്ന് കൗണ്ടറിനുമുമ്പിലെ ക്യൂവിലും രോഗികള്‍ക്ക് ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൂറുകണക്കിന് പേരാണ് വിവിധ രോഗവുമായി ആശുപത്രിയില്‍ എത്തുന്നത്. 

മരുന്നിനായുള്ള കാത്തിരിപ്പ് മറ്റു അവശതകളും ഇവര്‍ക്ക് സമ്മാനിക്കുന്നു. പലപ്പോഴും ഈ ക്യൂ ഏറെ നീളാറുണ്ട്. ചിലപ്പോഴാകട്ടെ മഴയും വെയിലും കൊണ്ട് വരെ ആളുകള്‍ക്ക് മരുന്നിനായി കാത്തുനില്‍ക്കേണ്ടി വരാറുണ്ട്. ആശുപത്രികളില്‍ അടിയന്തിരമായി ജീവനക്കാരെ നിയമിക്കുമെന്നൊക്കെ ബന്ധപ്പെട്ടവര്‍ ഇടക്കിടെ പറയാറുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ ജലരേഖയാകുകയാണ് പതിവ്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന ഈ ഘട്ടത്തിലെങ്കിലും സര്‍ക്കാര്‍ ആതുരാലയങ്ങളുടെ ദയനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം.
8:49 AM | 0 comments

പുറത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ വാര്‍ഡ്

Written By mvarthasubeditor on Tuesday, July 10, 2012 | 1:47 PM

മലപ്പുറം: പുറത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ വാര്‍ഡുകളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു. കെ.റ്റി.ജലീല്‍ എം.എല്‍.എ. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി. എന്നിവര്‍ പങ്കെടുത്തു.

ദാറുസ്സലാം വാര്‍ഡ്, നവീകരിച്ച പ്രസവ വാര്‍ഡ്, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.  

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ കരേങ്ങല്‍, വൈസ് പ്രസിഡന്റ് സരസ്വതി ടീച്ചര്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ബീരാന്‍കുട്ടി, ചെമ്മല അഷ്‌റഫ്, കെ.കുഞ്ഞിപ്പ, സി.എം.പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് അംഗം എം.പി.കുമാരു, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിന്നമ്മു, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.സഫിയ, ഡോ.വി.ഉമ്മര്‍ ഫറൂഖ് എന്നിവര്‍ സംസാരിച്ചു.

English Summery
New ward to Purathur hospital 
1:47 PM | 0 comments

പാവപ്പെട്ട രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കണം: മുഖ്യമന്ത്രി

Written By mvarthasubeditor on Sunday, July 1, 2012 | 11:48 PM

മലപ്പുറം: പാവപ്പെട്ട രോഗികള്‍ക്ക് ആശുപത്രികളില്‍ മെച്ചപ്പെട്ട സേവനം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 

പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക സ്‌കാനിങ് മെഷീന്റെ പ്രവൃത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ഇ.എം.എസിനെ ജനങ്ങള്‍ സ്‌നേഹിച്ചിരുന്നു. 

ഇ.എം.എസിന്റെ പേരിലുള്ള ആശുപത്രിയായതുകൊണ്ടാണ് ഉദ്ഘാടനത്തിനെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.റീന, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
ഇ.എം.എസ്. ആശുപത്രി ചെയര്‍മാന്‍ ഡോ.എ. മുഹമ്മദ് സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. ശശികുമാര്‍ നന്ദിയും പറഞ്ഞു.

English Summery
Allow better service to poor: CM
11:48 PM | 0 comments

ആശുപത്രിയില്‍ കുഞ്ഞിന്റെ മാല പൊട്ടിച്ചു

Written By mvarthasubeditor on Tuesday, June 26, 2012 | 8:43 AM

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നതിനിടെ പിഞ്ചു കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു. പുകയൂര്‍ അരീത്തോട് പുളിക്കതൊടി അബ്ദുസലാമിന്റെ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ അര പവന്‍ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. 

മാതാവ് ആസിയ കുട്ടിയ തോളില്‍ കിടത്തി വരി നില്‍ക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താലൂക്കാശുപത്രിയില്‍ കുട്ടികളുടെ ആഭരണം പൊട്ടിക്കുന്നത് നിത്യ സംഭവമാണ്.

English Summery
Baby's chain snatched in hospital
8:43 AM | 0 comments

ഒപി ടിക്കറ്റിനായി ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു

Written By mvarthasubeditor on Monday, June 25, 2012 | 11:46 PM

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഒപി ടിക്കറ്റിനായി ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചക്ക് 1.30ഓടെയാണ് കണ്ണമംഗലം വട്ടപ്പൊന്ത കാഞ്ഞോളിപ്പടിക്കല്‍ മാന്യൂനില്‍ വീട്ടില്‍ നാരായണന്‍(39) ആണ് മരിച്ചത്. 

ശ്വാസം മുട്ടലിന് ഡോക്ടറെ കാണിക്കാന്‍ ഭാര്യ സുലോചനയോടൊപ്പം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിയതായിരുന്നു. ഒപി ടിക്കറ്റിനായി ഏറെ നേരം വരി നിന്ന് നാരായണന്‍ വരിയില്‍ കുഴഞ്ഞു വീഴുകയും അല്‍പ സമയത്തിനകം മരിക്കുകയുമായിരുന്നു.
ഒപി ടിക്കറ്റ് എടുക്കാതെ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ ഇവരെ ആശുപത്രി ജീവനക്കാര്‍ ടിക്കറ്റ് എടുത്ത് വരാന്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നാരോപിച്ച് ഒരു സംഘം ആശുപത്രിയില്‍ ബഹളം വെച്ചു. ഇതിനിടയില്‍ചിലര്‍ ആശുപത്രി ഓഫീസ് കെട്ടിടത്തിന്റെ താഴെ നിലയിലെ ജനല്‍ചില്ല് അടിച്ചു തകര്‍ത്തു.

കുഴഞ്ഞു വീണയാളെ കൊണ്ട് പോകാന്‍ വീല്‍ചെയര്‍ ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ എത്തിച്ചുകൊടുത്തില്ലെന്നും ആളുകള്‍ ആരോപിച്ചു. വിവരം അറിഞ്ഞെത്തിയ തിരൂരങ്ങാടി പോലീസാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് കസ്റ്റ്ഡിയിലെടുത്തതായി അറിയുന്നു. 

അതേ സമയം അത്യാഹിത രോഗികളെ ഒപി ടിക്കറ്റ് എടുക്കാതെ തന്നെ പരിശോധിക്കുകയും ചികിത്സ നല്‍കുകയും ചെയ്യാറുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ സരള നായര്‍ പറഞ്ഞു.മരിച്ച നാരായണന്റെ മൃതദേഹം പിന്നീട് ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടു പോയി. മക്കള്‍ ബബീഷ്, സുഭീഷ്, സജീഷ്.

English Summery
Youth fell down and dead in hospital
11:46 PM | 0 comments

ചികിത്സയിലായിരുന്ന അജ്ഞാതന്‍ മരിച്ചു

Written By mvarthasubeditor on Tuesday, May 22, 2012 | 4:19 PM

മഞ്ചേരി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അജ്ഞാതന്‍ മരിച്ചു. മഞ്ചേരിയില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാരാണ് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഇക്കഴിഞ്ഞ 29ന് ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നാല്പത്തിയഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഇയാളുടെ ഇടതു കയ്യിലെ മൂന്നു വിരലുകള്‍ മുറിഞ്ഞ നിലയിലാണ്. വലതു ചെവിയില്‍ മുറിക്കലയുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

English Summery
Unknown dead in hospital 
4:19 PM | 0 comments

എച്ച് വണ്‍ എന്‍ വണ്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം

Written By kvartha desk on Friday, May 18, 2012 | 4:45 PM


മലപ്പുറം: എ എച്ച്.1, എന്‍ 1 പനി പ്രതിരോധത്തിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഗര്‍ഭിണികളില്‍ എ എച്ച് 1, എന്‍ 1 പനി കൂടുതല്‍ അപകടകരമാകാന്‍ സാധ്യതയുള്ളതിനാല്‍ പനി, തുമ്മല്‍, ചുമ, നീര്‍വീഴ്ച, തൊണ്ടവേദന, തൊണ്ടകാറല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഗര്‍ഭിണികള്‍ പരിശോധനക്ക് വിധേയരാവുകയും ചികിത്സ തേടുകയും വേണം. ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഒസല്‍ട്ടാമവീര്‍/ടാമീഫ്‌ളൂ, ഐ.വി. ഫ്‌ളൂയിഡ് തുടങ്ങി എ എച്ച് 1, എന്‍ 1 ചികിത്സക്കുള്ള മരുന്നുകള്‍ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എ എച്ച 1, എന്‍ 1 പനി ലക്ഷണമുള്ളവര്‍ ജനസമ്പര്‍ക്കമൊഴിവാക്കണം. ചുമയ്ക്കുമ്പോള്‍ തൂവാലകൊണ്ടോ കൈകൊണ്ടോ വായ മറക്കുന്നത് രോഗാണു വ്യാപനം തടയാന്‍ സഹായിക്കും. വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം രോഗലക്ഷണമുള്ളവര്‍ തൊടുന്ന പ്രതലങ്ങള്‍/ഉപകരണങ്ങള്‍ എന്നിവ അണുവിമുക്തമാക്കണം. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. 

English Summery
Take precautions to resist H1N1
4:45 PM | 0 comments

മെഡിക്കല്‍ കോളെജ്: വകുപ്പ്തല റിപ്പോര്‍ട്ടുകള്‍ തയ്യാറായി

Written By Malappuram News on Wednesday, May 2, 2012 | 8:24 PM

മഞ്ചേരി: ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളെജായി ഉയര്‍ത്തുന്നതിന് മുന്നോടിയായി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വകുപ്പുകളുടെ വിശദമായ സാധ്യതാ റിപ്പോര്‍ട്ടും എസ്റ്റിമെറ്റും തയ്യാറായി. എം.ഉമ്മര്‍ എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ റിപ്പോര്‍ട്ടുകളുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. രോഗികള്‍ കൂടുതലുള്ള സാഹചര്യം കണക്കിലെടുത്താണ് മെഡിക്കല്‍ കോളെജായി ഉയര്‍ത്തുന്ന തീരുമാനമുണ്ടായതെന്നും അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിലവില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ തടര്‍ന്നും ലഭിക്കുമെന്നും സ്‌പെഷല്‍ ഓഫീസര്‍ ഡോ. പി.ജി.ആര്‍ പിള്ള അറിയിച്ചു.
റവന്യൂ-പൊതുമരാമത്ത്-ഗ്രാമവികസന വകുപ്പുകളുടെ കൈവശമുള്ള ഭൂമി ആരോഗ്യ വകുപ്പിന് കൈമാറ്റം ചെയ്യുന്നതിനും സ്വകാര്യ ഭൂമികള്‍ ഏറ്റെടുക്കുന്നതിനുമുള്ള നടപടി ത്വരിതപ്പെടുത്താന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി.
കേരള വാട്ടര്‍ അതോറിറ്റി 1.60 കോടിയുടെ എസ്റ്റിമെറ്റാണ് നല്‍കിയിരിക്കുന്നത്. ആനക്കയത്ത് നിന്നും പമ്പ് ചെയ്യുന്ന വെള്ളമാണ് മെഡിക്കല്‍ കോളെജിനായി ഉപയോഗിക്കുക, കൂടാതെ നഗരസഭയുടെ കുടിവെള്ള പദ്ധതിയും ഇതിനായി വിനിയോഗിക്കും. ഭരണാനുമതി ലഭിച്ചാല്‍ നാല് മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.തൊട്ടടുത്ത കുളത്തില്‍ നിന്നും വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യവുമൊരുക്കും.
ഹോസ്പിറ്റല്‍ റോഡും റ്റി.ബി.റോഡും വീതിക്കൂട്ടി എട്ട് മീറ്റര്‍ റോഡാക്കി മാറ്റുന്നതിനുള്ള എസ്റ്റിമെറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത്(നിരത്ത്)വിഭാഗത്തിനെ ചുമതലപ്പെടുത്തി.
ചരണി സബ്‌സ്റ്റേഷനില്‍ നിന്നും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും ഏഴ് കി.മീ കേബിളിനും രണ്ട് ഫീഡറുകള്‍ക്കുമായി 5.9 കോടിയുടെ എസ്റ്റിമെറ്റ് കെ.എസ്.ഇ.ബി. തയ്യാറാക്കിയിട്ടുണ്ട്.
ഒരു കട്ടില്‍ /രോഗിയ്ക്ക് 450 ലിറ്റര്‍ മാലിന്യം എന്ന കണക്കില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളെജായാല്‍ ഏകദേശം 750 രോഗികളുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. അതിനനുസരിച്ച് ഏറ്റവും ആധുനികമായ സജ്ജീകരണങ്ങള്‍ നിശ്ചയിക്കാനും ഉചിതമായ സ്ഥലം കണ്ടെത്താനും മെയ് എട്ടിന് സ്ഥലം സന്ദര്‍ശിക്കും.എട്ട് ലിറ്റര്‍ ശേഷിയുള്ള നിലവിലുള്ള പ്ലാന്റില്‍ ശുദ്ധീകരിക്കുന്ന വെള്ളം ഉപയോഗ പ്രദമാക്കാനുള്ള സാധ്യതകളും പരിശോധിയ്ക്കും. സമീപ പ്രദേശത്തുള്ളവര്‍ക്ക് അസൗകര്യമാവാത്ത വിധം സ്ഥലം തെരഞ്ഞെടുക്കണമെന്ന് സ്‌പെഷല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പ് 75 ലക്ഷത്തിന്റെ പ്രവൃത്തികള്‍ നടപ്പാക്കും. പൊതുമരാമത്ത് (കെട്ടിട) വിഭാഗം പഴയ ബ്ലോക്കില്‍ താഴത്തെ നിലയിലും ഡയാലിസിസ് യൂനിറ്റിലുമായി 45 ലക്ഷത്തിന്റെ എസ്റ്റിമെറ്റില്‍ നടത്തുന്ന പ്ലാസ്റ്ററിങ്, ഫ്‌ളോറിങ്, പെയിന്റിങ്, ഫാബ്രിക്കേഷന്‍ പ്രവൃത്തിയും ഡയാലിസിസ് യൂനിറ്റില്‍ നടത്തുന്ന പ്രവൃത്തികളും ജൂലൈ 31 നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ ബ്ലോക്കില്‍ മൂന്ന്, നാല് നിലകളിലെ ഫാബ്രിക്കേഷന്‍, പെയ്ന്റിങ്,ലിഫ്റ്റ് അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 62 ലക്ഷത്തിന്റെ എസ്റ്റിമേറ്റിന് ചീഫ് എഞ്ചിനീയറുടെ അംഗീകാരം ഉടന്‍ ലഭ്യമാക്കാനും നടപടിയെടുക്കും.
യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് എ.പി.പാര്‍വതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

Keywords: Manjeri, Medical College, Hospital, Malappuram, 
8:24 PM | 0 comments

സൗജന്യ ഹോസ്പിറ്റാലിറ്റി പരിശീലനം

Written By Malappuram News on Tuesday, April 24, 2012 | 1:38 AM

മലപ്പുറം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി നടത്തുന്ന തൊഴില്‍ സാധ്യതയുളള ഹ്രസ്വകാല ഹോസ്പിറ്റാലിറ്റി ഹോട്ടല്‍ മാനെജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബവ്‌റിജ് സര്‍വീസ് ട്രേഡുകളില്‍ യഥാക്രമം എട്ട്, ആറ് ആഴ്ച്ച വീതമുളള കോഴ്‌സുകള്‍ക്ക് എട്ടാം ക്ലാസ് പാസായ 18 നും 25 നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
പഠനോപകരണങ്ങളും യൂനിഫോമും ഉള്‍പ്പെടെയുളള സൗജന്യ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റൈപെന്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ക്ലാസ്സുകള്‍ മെയ് ആദ്യവാരം ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് തിരൂര്‍ ഏഴൂര്‍ റോഡിലുളള ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാം. ഫോണ്‍ 0494 2430802, 9447539585, 9895510650.

Keywords: Free, Training, Hospital, Malappuram, 
1:38 AM | 0 comments

ഐസ് പ്ലാന്റില്‍ അമോണിയം ചോര്‍ന്നു; 10 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Written By Malappuram News on Tuesday, March 27, 2012 | 11:04 AM

പൊന്നാനി: ഐസ് പ്ലാന്റില്‍ അമോണിയം ചോര്‍ച്ച. വാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 10 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. പൊന്നാനി കോടതിപ്പടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ശക്തി ഐസ് പ്ലാന്റില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അമോണിയം ചോര്‍ന്നത്.
അമോണിയം സിലിണ്ടറില്‍ നിന്ന് ഐസ് പ്ലാന്റിലേക്കുള്ള സേഫ്റ്റി വാള്‍വില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്. അമോണിയ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചതോടെ പരിസര വാസികള്‍ മണിക്കൂറുകളോളം ഭീതിയിലായി. പ്ലാന്റിന് തൊട്ടടുത്ത വീടുകളിലെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോലാജിയാരകത്ത് കുഞ്ഞുട്ടിയുടെ മക്കളായ സഫ്‌ന(15), ശഫീഖ്(16) കോലാജിയാരകത്ത് ഉസ്മാന്റെ മക്കളായ സുബ്ഹാന(16), ആരിഫ്(12), ഫാത്തിമ(ഏഴ്), കോലാജിയാരകത്ത് ഹമീദിന്റെ മക്കളായ ഷഫീല്‍(ഒന്‍പത്), റസ്‌ലി(ഏഴ്) എന്നിവരെയാണ് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ശ്വാസ തടസവും ഛര്‍ദിയും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. പ്ലാന്റിനോട് ചേര്‍ന്ന 20 ഓളം വീടുകളിലെ സ്ത്രീകള്‍ക്കും സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും അസ്വസ്ഥതയുണ്ടായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് ചോര്‍ച്ച ശമിപ്പിച്ചത്. പ്ലാന്റിലെ ഉപകരണങ്ങളുടെ നിലവാരമില്ലായ്മയാണ് ചോര്‍ച്ചക്ക് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ ഐസ് ഫാക്ടറിയില്‍ ഉപയോഗിച്ചിരുന്ന കാലപ്പഴക്കം ചെന്ന പൈപ്പുകളും സിലിണ്ടറുമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഫാക്ടറീസ് ബോയിലേഴ്‌സ് ബോര്‍ഡിന്റേയും പ്രവര്‍ത്തനാനുമതിയുണ്ടോയെന്നും പരിശോധിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. എം എല്‍ എ പി ശ്രീരാമകൃഷ്ണന്‍, ചെയര്‍പേഴ്‌സണ്‍ ടി ബീവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹൈദരലി, സി പി മുഹമ്മദ് കുഞ്ഞി, തഹസില്‍ദാര്‍ കെ മൂസക്കുട്ടി, നഗരസഭ സെക്രട്ടറി ജി മുരളി സംഭവ സ്ഥലം സന്ദര്‍ശിച്ചു.
11:04 AM | 0 comments

ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് ആലപ്പുഴയിലേക്ക് കടത്താനുള്ള ശ്രമം തടഞ്ഞു

Written By kvartha desk on Saturday, March 17, 2012 | 11:53 AM


മഞ്ചേരി: അത്യാധുനിക സൗകര്യമുള്ള 108-ാം നമ്പര്‍ ആംബുലന്‍സ് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള അധികൃതരുടെ ശ്രമം ഡി വൈ എഫ് ഐ - പി ഡി പി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാവിലെ 11ന് ആംബുലന്‍സ് മലപ്പുറം ഡി എം ഒ ഓഫീസിലേക്ക് കൊണ്ടും പോകവെ പിന്തുടര്‍ന്ന് മഞ്ചേരി കച്ചേരിപ്പടിയില്‍ തടയുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ വാഹനം തിരിച്ച് ജനറല്‍ ആശുപത്രിയിലെത്തിച്ചു. കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്ട് പ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജിനനുവദിച്ച ആംബുലന്‍സ് സര്‍ക്കാര്‍ ഉത്തരവു പ്രകാരം താത്ക്കാലികമായി മഞ്ചേരിയിലേക്ക് മാറ്റിയതായിരുന്നു. എന്നാല്‍ പകരം സംവിധാനമില്ലാതെ ആംബുലന്‍സ് കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രണ്ടു വര്‍ഷം മുമ്പ് ശബരിമല ഡ്യൂട്ടിക്ക് കൊണ്ടു പോയ ആധുനിക ആംബുലന്‍സ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയില്‍ നാല് ആംബുലന്‍സുകളും തിരുവനന്തപുരത്ത് ആറ് ആംബുലന്‍സുകളുമുള്ളപ്പോള്‍ ഏറ്റവുമധികം ജനസംഖ്യയുള്ളതും പിന്നാക്കം നില്‍ക്കുന്നതുമായ മലപ്പുറം ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ഒരു ആംബുലന്‍സ് മാത്രമാണുള്ളത്.
ആശുപത്രി സൂപ്രണ്ട് ഡോ. എ പി പാര്‍വ്വതിയുടെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ, പി ഡി പി സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെ പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുമ്പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പിന്‍വാതിലിലൂടെ രക്ഷപ്പെട്ട സൂപ്രണ്ട് ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് പൊലീസ് അകമ്പടിയോടെ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഡി എം ഒ ഡോ. കെ സക്കീന, എ ഡി എം. എന്‍ കെ ആന്റണി, ഡെപ്യൂട്ടി കലക്ടര്‍ വേണുഗോപാല്‍, തഹസീല്‍ദാര്‍ ജയശങ്കര്‍ പ്രസാദ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ വി ഗീതക്ക്, സി ഐ. സി എം ദേവദാസ്, ആര്‍ എം ഒ ഡോ. ഷാജു തോമസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി വിജയലക്ഷ്മി, അഡ്വ. വി പി റജീന, വി അജിത് കൂമാര്‍, സലീം മേച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കുന്നതുവരെ ആംബുലന്‍സ് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ സമരക്കാര്‍ പിന്തിരിയുകയായിരുന്നു.
11:53 AM | 0 comments

ജഗതിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ ശ്രമം തുടരുന്നു

Written By Malappuram News on Thursday, March 15, 2012 | 4:30 PM

കോഴിക്കോട്: വാഹനാപകടത്തില്‍പ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ജഗതിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
ജഗതിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമാണ്. സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാനുള്ള ശ്രമം തുടരുന്നുണ്ട്. പൂര്‍ണബോധത്തിലല്ലെങ്കിലും തൊടുമ്പോഴും വിളിക്കുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ ഇത് നിരീക്ഷിച്ചു വരികയാണ്.
4:30 PM | 0 comments

ചര്‍ച്ച പരാജയം: പ്രശാന്തിയില്‍ നഴ്‌സുമാര്‍ ഇന്ന് മുതല്‍ സമരം തുടങ്ങും

മഞ്ചേരി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമര ഭീഷണിയില്‍ ബുധനാഴ്ച മലപ്പുറത്ത് ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച അലസി. ജില്ലയിലെ പല പ്രമുഖ നഴ്‌സിംഗ് ഹോമുകളിലും നഴ്‌സുമാര്‍ സംഘടിച്ച് മാനേജ്‌മെന്റിന് സമര പ്രഖ്യാപന നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ ലേബര്‍ ഓഫീസര്‍ ചര്‍ച്ച നടത്തിയത്.
മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഇന്ന് മുതല്‍ സമരം ആരംഭിക്കുമെന്ന് ട്രെയിനിംഗ് കാലാവധി കഴിഞ്ഞാലുടന്‍ ജോലിയില്‍ സ്ഥിരമാകുന്നതിന് പകരം അകാരണമായി പിരിച്ചുവിടുന്ന നടപടിക്കെതിരെയാണ് പ്രശാന്തിയില്‍ സമരമെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
11:54 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers