എച്ച് വണ്‍ എന്‍ വണ്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം


മലപ്പുറം: എ എച്ച്.1, എന്‍ 1 പനി പ്രതിരോധത്തിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഗര്‍ഭിണികളില്‍ എ എച്ച് 1, എന്‍ 1 പനി കൂടുതല്‍ അപകടകരമാകാന്‍ സാധ്യതയുള്ളതിനാല്‍ പനി, തുമ്മല്‍, ചുമ, നീര്‍വീഴ്ച, തൊണ്ടവേദന, തൊണ്ടകാറല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഗര്‍ഭിണികള്‍ പരിശോധനക്ക് വിധേയരാവുകയും ചികിത്സ തേടുകയും വേണം. ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഒസല്‍ട്ടാമവീര്‍/ടാമീഫ്‌ളൂ, ഐ.വി. ഫ്‌ളൂയിഡ് തുടങ്ങി എ എച്ച് 1, എന്‍ 1 ചികിത്സക്കുള്ള മരുന്നുകള്‍ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എ എച്ച 1, എന്‍ 1 പനി ലക്ഷണമുള്ളവര്‍ ജനസമ്പര്‍ക്കമൊഴിവാക്കണം. ചുമയ്ക്കുമ്പോള്‍ തൂവാലകൊണ്ടോ കൈകൊണ്ടോ വായ മറക്കുന്നത് രോഗാണു വ്യാപനം തടയാന്‍ സഹായിക്കും. വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം രോഗലക്ഷണമുള്ളവര്‍ തൊടുന്ന പ്രതലങ്ങള്‍/ഉപകരണങ്ങള്‍ എന്നിവ അണുവിമുക്തമാക്കണം. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. 

English Summery
Take precautions to resist H1N1

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post